×
login
പിണറായി-കോടിയേരി അച്ചുതണ്ട് തീരുമാനങ്ങള്‍ ഏകപക്ഷീയം; സിപിഎമ്മില്‍ പുതിയ ചേരി രൂപപ്പെടുന്നുവെന്ന് റിപ്പോര്‍ട്ട്

മുന്‍ മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മയും മന്ത്രി കെ.എന്‍. ബാലഗോപാലും ഈ നീക്കത്തോട് അനുഭാവം പ്രകടിപ്പിക്കുന്നതായാണ് വിവരം. കണ്ണൂര്‍ ലോബിയില്‍ ഇ.പി. ജയരാജന്‍, പി.കെ. ശ്രീമതി, പി. ജയരാജന്‍ എന്നിവര്‍ക്ക് പിണറായി-കോടിയേരി സംഘത്തോട് അത്ര താത്പര്യമില്ല. ഇ.പി. ജയരാജനും ശ്രീമതിയും ഒരുമിച്ചാണ് നീങ്ങുന്നത്. പുതിയ ചേരിക്കൊപ്പം നില്‍ക്കുന്ന കാര്യത്തില്‍ പി.ജയരാജന്‍ മനസുതുറന്നിട്ടില്ല.

കൊല്ലം: പിണറായി-കോടിയേരി അച്ചുതണ്ട് കാര്യങ്ങള്‍ ഏകപക്ഷീയമായി നിശ്ചയിക്കുന്നതിനെതിരെ സിപിഎമ്മില്‍ പുതിയ ധ്രുവീകരണം. എല്ലാ ജില്ലകളിലെയും അതൃപ്തര്‍ ഒന്നിക്കുന്നതിന്റെ സൂചനകളാണ് ലോക്കല്‍, ബ്രാഞ്ച്, ഏരിയ സമ്മേളനങ്ങള്‍ പൂര്‍ത്തിയാവുന്നതോടെ വ്യക്തമാവുന്നത്. എം.എ. ബേബിയും എ. വിജയരാഘവനും ഈ നീക്കത്തിന്റെ ചുക്കാന്‍ പിടിക്കുന്നു എന്നാണ് സിപിഎമ്മിനുള്ളില്‍ നിന്നു ലഭിക്കുന്ന വിവരം. ജി. സുധാകരനും തോമസ് ഐസക്കുമടക്കം അതൃപ്തരെ ഒപ്പം നിര്‍ത്താനാണ് ഇവര്‍ ശ്രമിക്കുന്നത്.

മുന്‍ മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മയും മന്ത്രി കെ.എന്‍. ബാലഗോപാലും ഈ നീക്കത്തോട് അനുഭാവം പ്രകടിപ്പിക്കുന്നതായാണ് വിവരം. കണ്ണൂര്‍ ലോബിയില്‍ ഇ.പി. ജയരാജന്‍, പി.കെ. ശ്രീമതി, പി. ജയരാജന്‍ എന്നിവര്‍ക്ക് പിണറായി-കോടിയേരി സംഘത്തോട് അത്ര താത്പര്യമില്ല. ഇ.പി. ജയരാജനും ശ്രീമതിയും ഒരുമിച്ചാണ് നീങ്ങുന്നത്. പുതിയ ചേരിക്കൊപ്പം നില്‍ക്കുന്ന കാര്യത്തില്‍ പി.ജയരാജന്‍ മനസുതുറന്നിട്ടില്ല.

എ. വിജയരാഘവന്‍ ആക്ടിങ് സെക്രട്ടറിയാണെങ്കിലും സര്‍ക്കാരിലും പാര്‍ട്ടിയിലും നിര്‍ണായക തീരുമാനങ്ങളെല്ലാം പിണറായിയും കോടിയേരിയും ചേര്‍ന്നാണ് എടുക്കുന്നതെന്നാണ് ആരോപണം. ബോര്‍ഡ്, കോര്‍പ്പറേഷന്‍ ചെയര്‍മാന്‍, വൈസ് ചെയര്‍മാന്‍ സ്ഥാനങ്ങളിലേക്കുള്ള ചുമതലക്കാരെപ്പോലും നിശ്ചയിച്ച ശേഷമാണ് വിജയരാഘവനും കേന്ദ്രകമ്മിറ്റി അംഗങ്ങളും അറിയുന്നത്. ഘടകകക്ഷികളുമായുള്ള ചര്‍ച്ചനടത്തിയതും കോടിയേരി നേരിട്ടാണ്.

  comment

  LATEST NEWS


  ഗോവയില്‍ ബിജെപി വിരുദ്ധവോട്ടുകള്‍ ഭിന്നിക്കുന്നു; തമ്മിലടിച്ച് തൃണമൂലും കോണ്‍ഗ്രസും; മഹാരാഷ്ട്ര മാതൃകയിലെ മഹാസഖ്യവും പൊളിഞ്ഞു


  ഹാക്കര്‍മാരുടെ വിളയാട്ടം;111 കോടി രൂപ മൂല്യമുള്ള ക്രിപ്‌റ്റോ കറന്‍സികള്‍ തട്ടിയെടുത്തു; കമ്പനിയുടെ സുരക്ഷ വീഴ്ച സ്ഥിരീകരിച്ച് ക്രിപ്‌റ്റോ.കോം സിഇഒ


  കോവിഡിനെ അയച്ചത് അല്ലാഹുവെന്ന് പറഞ്ഞത് ആര്‍എസ്എസ്; ടി.കെ ഹംസ അങ്ങനെ പറഞ്ഞിട്ടില്ല; ലൈവ് ചര്‍ച്ചയില്‍ നുണ പറഞ്ഞ് ജയരാജന്‍


  ''മരുന്നില്ല, ആശുപത്രികളില്‍ സൗകര്യങ്ങള്‍ ഇല്ല''; വ്യാജ പ്രചാരണങ്ങളില്‍ ഭയപ്പെടരുതെന്ന് മന്ത്രി മുഹമ്മദ് റിയാസ്


  കേന്ദ്രസര്‍ക്കാര്‍ തീവ്രവാദികള്‍ക്കെതിരെ കശ്മീരില്‍ നടത്തുന്ന നീക്കങ്ങള്‍ നിര്‍വ്വീര്യമാക്കാന്‍ യുകെയിലെ നിയമസ്ഥാപനത്തെ ഉപയോഗിച്ച് പാക് നീക്കം


  ഞായറാഴ്ചകളില്‍ കേരളം പൂട്ടും; സി കാറ്റഗറിയിലുള്ള സ്ഥലങ്ങളില്‍ തിയറ്ററുകള്‍ അടക്കും; ചടങ്ങുകള്‍ക്ക് അനുമതി 50 പേര്‍ക്ക്; കടുത്ത നിയന്ത്രണങ്ങള്‍

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.