×
login
കന്യാസ്ത്രീയെ ഫ്രാങ്കോ മുളയ്ക്കല്‍‍ പീഡിപ്പിച്ച കേസില്‍ വാദം പൂര്‍ത്തിയായി; വിധി പറയുക ഈ മാസം 14ന്

കുറുവിലങ്ങാട് മഠത്തില്‍ വച്ച് 2014 മുതല്‍ 2016 വരെയുള്ള കാലയളവില്‍ ബിഷപ്പായിരുന്ന ഫ്രാങ്കോ മുളക്കല്‍ കന്യാസ്ത്രീയെ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് കേസ്.

കോട്ടയം:  ഫ്രാങ്കോ മുളക്ക/dല്‍ കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ വാദം പൂര്‍ത്തിയായി. ഈ മാസം 14 ന് കേസില്‍ വിധി പറയും. കോട്ടയം അഡീഷണല്‍ സെകെഷന്‍സ് കോടതിയാണ് വിധി പറയുക.2019 ഏപ്രില്‍ ഒമ്പതിന് കുറ്റപത്രം സമര്‍പ്പിച്ചകേസില്‍ കര്‍ദ്ദിനാള്‍ ജോര്‍ജ് ആലഞ്ചേരി, ബിഷപ്പുമാര്‍, വൈദീകര്‍, കന്യാസ്ത്രീകള്‍ എന്നിവരാണ് സാക്ഷിപ്പട്ടികയില്‍ ഉള്‍പ്പെട്ടിരുന്നത്. ഏറെ നിര്‍ണായകമാകും വിധിയെന്നാണ് വിലിരുത്തപ്പെടുന്നത്.2019 നവംബര്‍ 30ന് വിചാരണ ആരംഭിച്ച കേസില്‍ 83 സാക്ഷികളില്‍ 39 പേരെ ഇതുവരെ വിസ്തരിച്ചു. കുറുവിലങ്ങാട് മഠത്തില്‍ വച്ച് 2014 മുതല്‍ 2016 വരെയുള്ള കാലയളവില്‍ ബിഷപ്പായിരുന്ന ഫ്രാങ്കോ മുളക്കല്‍ കന്യാസ്ത്രീയെ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് കേസ്.

2018 ജൂണ്‍ 27 നാണ് കന്യാസ്ത്രീ പരാതി നല്‍കിയത്. വൈക്കം ഡിവൈഎസ്പി ആയിരുന്ന കെ സുഭാഷിന്റെ നേതൃത്വത്തിലൂള്ള അന്വേഷണ സംഘം വിവിധ സംസ്ഥാനങ്ങളിലായി നാലു മാസത്തോളം വിശദമായ അന്വേഷണം നടത്തി ബിഷപ്പ് ഫ്രാങ്കോയെ അറസ്റ്റ് ചെയ്യുകയായിരുന്നു. ബലാത്സംഗം, അന്യായമായി തടവില്‍ വയ്ക്കല്‍, അധികാരം ഉപയോഗിച്ച് സ്ത്രീയെ ലൈംഗീകമായി പീഡിപ്പിക്കല്‍ ഉള്‍പ്പടെ ആറു വകുപ്പുകളാണ് ആയിരം പേജുള്ള കുറ്റപത്രത്തില്‍ ചുമത്തിയിട്ടുള്ളത്.


 

 

 

  comment

  LATEST NEWS


  നന്നാക്കണമെങ്കില്‍ 45 ലക്ഷം ചെലവാകും; ഹൈക്കോടതി നിര്‍ദ്ദേശത്തിന് പിന്നാലെ ഉപയോഗിക്കാനാവാത്ത ജന്റം ബസുകള്‍ ആക്രി വിലയ്ക്ക് വില്‍ക്കുന്നു


  പാര്‍ട്ടി ഫണ്ട് നല്‍കിയില്ല; തിരുവല്ലയില്‍ സിപിഐ ബ്രാഞ്ച് സെക്രട്ടറി ഹോട്ടല്‍ അടിച്ചു തകര്‍ത്തു, പരാതി നല്‍കിയത് ഭീഷണിപ്പെടുത്തി പിന്‍വലിപ്പിച്ചു


  'ഇവിടെ പേടിയാകുന്നു, പറ്റില്ലച്ഛാ...നിര്‍ത്തിയിട്ട് പോയാല്‍ എന്നെ ഇനി കാണില്ല'; ഭര്‍ത്താവ് കിരണിനെതിരെ വിസ്മയയുടെ ശബ്ദ സന്ദേശം പുറത്ത്


  ജവഹര്‍ പുരസ്‌കാരം ജന്മഭൂമി' ലേഖകന്‍ ശിവാകൈലാസിന്


  കേരളത്തില്‍ ലൗ ജിഹാദ് ഇല്ലെന്ന് പറയാനാകില്ല; ചില മതങ്ങളില്‍പെട്ടവര്‍ നിര്‍ബന്ധിച്ച് ആളുകളെ മതപരിവര്‍ത്തനം നടത്തുന്നുണ്ടെന്ന് തുഷാര്‍ വെള്ളാപ്പള്ളി


  പട്ടയില്‍ പ്രഭാകരന്‍ അന്തരിച്ചു; നഷ്ടമായത് മുത്തശ്ശിക്കവിതകളുടെ മഹാകവി

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.