×
login
"ഉസ്ദാദ്മാർക്കൊരു വീട്"; ചാരിററബിൾ ട്രസ്റ്റിന്റെ മറവിൽ കോടികളുടെ തട്ടിപ്പ്, നാലു പേർ അറസ്റ്റിൽ, 58.5 ലക്ഷം രൂപയും നോട്ടെണ്ണൽ യന്ത്രവും പിടിച്ചെടുത്തു

ജില്ലാ സ്പെഷൽ ബ്രാഞ്ചിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് മുട്ടിപ്പാലത്തെ ഡിവൈൻ ആന്റ് ചാരിറ്റബിൾ സ്ഥാപനത്തിന്റെ ഓഫീസിൽ മഞ്ചേരി സ്റ്റേഷൻ ഓഫീസർ റിയാസ് ചാക്കിരിയുടെ നേതൃത്വത്തിൽ പൊലിസ് പരിശോധന നടത്തിയത്.

പരിശോധനയിൽ പോലീസ് പിടിച്ചെടുത്ത നോട്ട് കെട്ടുകൾ

മഞ്ചേരി: ഉസ്ദാദ്മാർക്കൊരു വീട് എന്ന പദ്ധതിയിൽ വീട് നിർമിച്ച് നൽകാമെന്ന് വിശ്വസിപ്പിച്ച് മുൻകൂറായി പണം സ്വീകരിച്ച് രേഖകളില്ലാതെ ലക്ഷങ്ങൾ കൈവശം വെച്ച കേസിൽ നാലു പേരെ മഞ്ചേരി പൊലിസ് അറസ്റ്റ് ചെയ്തു. അങ്ങാടിപ്പുറം രാമപുരം സ്വദേശി പെരുമ്പള്ളി വീട്ടിൽ മുഹമ്മദ് ഷഫീഖ് (31), കരിങ്കല്ലത്താണി താഴേക്കോട് കാരംക്കോടൻ വീട്ടിൽ അബ്ദുൽ ജബ്ബാർ (39), പെരിന്തൽമണ്ണ ആലിപ്പറമ്പ് തോണിക്കടവ് വീട്ടിൽ ഹുസൈൻ (31), പാലക്കാട് അലനല്ലൂർ കർക്കടാംകുന്ന് ചുണ്ടയിൽ വീട്ടിൽ ഷൗക്കത്തലി (47) എന്നിവരാണ് പിടിയിലായത്.  

മഞ്ചേരി മുട്ടിപ്പാലത്ത് ഡിവൈൻ ഹാൻഡ് ചാരിറ്റബിൾ ട്രസ്റ്റ് എന്ന സ്ഥാപനം ആരംഭിച്ചാണ് ഇവർ പണം സ്വീകരിച്ചത്. ഇവരിൽ നിന്ന് 58.5 ലക്ഷം രൂപയും ആറ് മൊബൈൽ ഫോണുകൾ, ഇലട്രോണിക് നോട്ടെണ്ണൽ യന്ത്രം, നിരവധി റസീപ്റ്റ് ബുക്കുകൾ, എഗ്രിമെന്റ് പേപ്പറുകൾ, ഉടമ്പടി കരാർ രേഖകൾ എന്നിവയും പിടിച്ചെടുത്തു. രണ്ടാം പ്രതിയായ മുഹമ്മദ്‌ അബ്ദുൽ ജബ്ബാറിന്റെ കരിങ്കല്ലത്താണിയിലെ വീട്ടിൽ സൂക്ഷിച്ച 30 ലക്ഷത്തി 70000 രൂപയും പിടിച്ചെടുത്തു.  

ജില്ലാ സ്പെഷൽ ബ്രാഞ്ചിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് മുട്ടിപ്പാലത്തെ ഡിവൈൻ ആന്റ് ചാരിറ്റബിൾ സ്ഥാപനത്തിന്റെ ഓഫീസിൽ മഞ്ചേരി സ്റ്റേഷൻ ഓഫീസർ റിയാസ് ചാക്കിരിയുടെ നേതൃത്വത്തിൽ പൊലിസ് പരിശോധന നടത്തിയത്. Banning of Unreguletted Deposit Scheams Act - 2019 പ്രകാരമാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. പ്രതികൾ മൂന്ന് ദിവസങ്ങൾക്കുള്ളിൽ 93 പേരിൽ നിന്നായി  ഒരു കോടി 18-ലക്ഷത്തി 58,000 രൂപ  പിരിച്ചെടുത്തതായി പൊലിസ് പറഞ്ഞു..

  comment

  LATEST NEWS


  ചലച്ചിത്ര നിര്‍മ്മാതാവ് ജെയ്സണ്‍ എളംകുളം ഫ്ലാറ്റില്‍ മരിച്ച നിലയില്‍; ശൃംഗാരവേലൻ, ജമ്നാപ്യാരി ചിത്രങ്ങളുടെ നിര്‍മ്മാതാവ്


  താമര വിരിയും, ഗുജറാത്തിലും ഹിമാചല്‍ പ്രദേശിലും എക്സിറ്റ് പോള്‍ ഫലങ്ങള്‍ ബിജെപിയ്ക്ക് അനുകൂലം കോണ്‍ഗ്രസിന് സീറ്റ് കുറയും


  എംബാപ്പെയുടെ ഫ്രാന്‍സിനെ വിറപ്പിക്കാന്‍ ഇംഗ്ലണ്ടിന്‍റെ 19കാരന്‍ ജൂഡ് ബെല്ലിംഗാം; ഇംഗ്ലണ്ടുകാരുടെ ഗോള്‍ഡന്‍ ബോയ് ആയി ജൂഡ്


  തിരുവനന്തപുരം കോര്‍പറേഷനില്‍ നിന്നും 17 ഫയലുകള്‍ കാണാനില്ല; എല്ലാ ഫയലുകളും അപ്രത്യക്ഷമായത് ആര്യാ രാജേന്ദ്രന്‍ ചുമതലയേറ്റ ശേഷം


  മയക്കമരുന്ന് കടത്തില്‍ ആഗോള മാഫിയയെ പിടിക്കണം; വന്‍മത്സ്യങ്ങള്‍ക്ക് പിന്നാലെ പോകാനും നിര്‍മ്മല സീതാരാമന്‍


  ബഹിരാകാശ മേഖലയിലെ പ്രധാന ആഗോള ശക്തിയാണ് ഇന്ത്യയെന്ന് കേന്ദ്രമന്ത്രി; 'അബുദാബി സ്‌പേസ് ഡിബേറ്റ്' ചടങ്ങില്‍ ഭാഗമായി ഡോ. ജിതേന്ദ്ര സിംഗ്

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.