ജനക്ഷേമവും രാജ്യവികസനവുമാണ് എഎപി ട്വന്റി20 സഖ്യത്തിന്റെ ലക്ഷ്യമെന്ന് സമ്മേളനത്തില്‍ സംസാരിച്ച സാബു ജേക്കബ് വ്യക്തമാക്കി.
കൊച്ചി: ആംആദ്മി പാര്‍ട്ടി- ട്വന്റി ട്വന്റി സഖ്യം പ്രഖ്യാപിച്ച് അരവിന്ദ് കെജ്രിവാള് ആദ്യം ഡല്‍ഹി, പിന്നെ പഞ്ചാബ്, ഇനി കേരളമെന്ന് കെജ്രിവാള് പ്രഖ്യാപിച്ചു. ജനക്ഷേമ സഖ്യം എന്ന പേരിലാണ് മുന്നണി. കിഴക്കമ്പലത്ത് ട്വന്റി ട്വന്റി പൊതുസമ്മേളനത്തിലാണ് കെജ്രിവാളിന്റെ പ്രഖ്യാപനം. കേരളത്തിലും സര്‍ക്കാര്‍ ഉണ്ടാക്കാന്‍ എഎപിക്ക് കഴിയുമെന്ന് കെജ്രിവാള് പറഞ്ഞു.കേരളത്തില്‍ ഇനി നാല് മുന്നണികളുണ്ടാകും. ആപും ട്വന്റി 20യും ചേര്‍ന്നുള്ള ജനക്ഷേമ മുന്നണി കേരളത്തിലെ നാലാമത്തെ മുന്നണിയായിരിക്കുമെന്നും കെജ്!രിവാള്‍ അവകാശപ്പെട്ടു.
''പത്തു വര്‍ഷം മുന്‍പ് ആം ആദ്മി പാര്‍ട്ടിയേയോ അരവിന്ദ് കെജ്രിവാളിനെയോ ആര്‍ക്കും അറിയില്ലായിരുന്നു. എന്നാല്‍ ഞങ്ങള്‍ പാര്‍ട്ടിയുണ്ടാക്കി ഒരു വര്‍ഷത്തിനുള്ളില്‍ ഡല്‍ഹിയില്‍ സര്‍ക്കാരുണ്ടാക്കി. ഒന്നല്ല മൂന്നു വട്ടം. പിന്നീട് പഞ്ചാബിലും സര്‍ക്കാരുണ്ടാക്കി. ഇനി കേരളത്തിലും സര്‍ക്കാരുണ്ടാക്കാന്‍ ആം ആദ്മി പാര്‍ട്ടിക്കു സാധിക്കും'' കെജ്രിവാള് പറഞ്ഞു.
ഡല്‍ഹിയില്‍ എന്തു കാര്യം നടക്കാനും കൈക്കൂലി നല്‍കണമായിരുന്നു. എന്നാല്‍ എഎപി അധികാരത്തില്‍ വന്നതോടെ കൈക്കൂലി ഇല്ലാതാക്കി. ട്വന്റി20 ചീഫ് കോ ഓര്‍ഡിനേറ്റര്‍ സാബു ജേക്കബിന്റെ പ്രവര്‍ത്തനങ്ങള്‍ മതിപ്പുളവാക്കുന്നതാണെന്നും കെജ്രിവാള് അഭിപ്രായപ്പെട്ടു.
''ഞങ്ങള്‍ സത്യത്തിന്റെ വഴിയിലാണ് സഞ്ചരിക്കുന്നത്. അതിനാല്‍ ദൈവത്തിന്റെ അനുഗ്രഹം എപ്പോഴും ഞങ്ങള്‍ക്കൊപ്പമുണ്ട്. ഇതൊന്നും മാജിക്കല്ല. ഞാന്‍ അണ്ണാ ഹസാരെയ്ക്കൊപ്പം 15 ദിവസം നിരാഹാരം കിടന്നിട്ടുണ്ട്. പ്രമേഹ രോഗിയായ ഞാന്‍ ദിവസവും ശരീരത്തില്‍ ഇന്‍സുലിന്‍ കുത്തിവച്ചിരുന്നു. നിങ്ങള്‍ ഇത്ര ദിവസം നിരാഹാര സത്യാഗ്രഹം നടത്തിയാല്‍ മരിച്ചു പോകുമെന്ന് ഡോക്ടര്‍മാര്‍ വരെ പറഞ്ഞു. പക്ഷേ ദൈവത്തിന്റെ അനുഗ്രഹത്താല്‍ ഒന്നും സംഭവിച്ചില്ല'' – കെജ്രിവാള് പറഞ്ഞു.
'ഡല്‍ഹിയില്‍ മുന്‍ മുഖ്യമന്ത്രി ഷീലാ ദീക്ഷിത് ഉള്‍പ്പെടെ വര്‍ഷങ്ങളോളം എംഎല്‍എമാരായി ഇരുന്നവരെ എഎപിയുടെ പുതുമുഖങ്ങള്‍ തോല്‍പ്പിച്ചു. പഞ്ചാബ് മുഖ്യമന്ത്രിയായിരുന്ന ചരണ്‍ജിത് സിങ് ഛന്നിയെ തോല്‍പ്പിച്ചത് ഒരു മൊബൈല്‍ കടയില്‍ ജോലി ചെയ്തിരുന്ന ടെക്നീഷ്യനാണ്' –
''ഡല്‍ഹിയില്‍ സര്‍ക്കാര്‍ വൈദ്യുതി സൗജന്യമാക്കി. കേരളത്തില്‍ വൈദ്യുതി സൗജന്യമാണോ? ഡല്‍ഹിയില്‍ വൈദ്യുതി സൗജന്യമാക്കാമെങ്കില് കേരളത്തിലും സാധിക്കും. പക്ഷേ അതിന് നിശ്ചയദാര്‍ഢ്യമുള്ള ഒരു സര്‍ക്കാര്‍ വേണം' കെജ്രിവാള് പറഞ്ഞു..
ജനക്ഷേമവും രാജ്യവികസനവുമാണ് എഎപി ട്വന്റി20 സഖ്യത്തിന്റെ ലക്ഷ്യമെന്ന് സമ്മേളനത്തില്‍ സംസാരിച്ച സാബു ജേക്കബ് വ്യക്തമാക്കി.കിഴക്കമ്പലത്ത് കിറ്റക്സ് ഗാർമെന്റ്സ് ഗ്രൗണ്ടിലെ ജനസംഗമ പരിപാടിയിലായിരുന്നു സഖ്യ പ്രഖ്യാപനം.
കിഴക്കമ്പലത്തെ ട്വന്റി 20 ഭക്ഷ്യ സുരക്ഷാ മാർക്കറ്റും ഗോഡ്സ് വില്ലയും കെജ്രിവാൾ സന്ദർശിച്ചു.
കണ്ണിന് കണ്ണ്;ചരിത്രത്തിലാദ്യമായി ബാല്‍താക്കറെയുടെ മകന്റെ ചിത്രത്തില്‍ കരി ഓയിലൊഴിച്ചു; ഉദ്ധവ്-ഷിന്‍ഡെ യുദ്ധം തെരുവിലേക്ക്
ഗോത്ര വനിതയെ രാഷ്ട്രപതിയാക്കുന്നത് സംഘപരിവാര്‍; അംഗീകരിക്കാന്‍ കഴിയില്ല; ദ്രൗപതി മുര്‍മുവിനെതിരെ വ്യാജ ആരോപണങ്ങളുമായി സിപിഎം ആക്ടീവിസ്റ്റ് ബിന്ദു
197.08 കോടി പിന്നിട്ട് കൊവിഡ് പ്രതിരോധ കുത്തിവയ്പ്പ്; ദേശീയ രോഗമുക്തി നിരക്ക് 98.58% ആയി; കഴിഞ്ഞ 24 മണിക്കൂറില്‍ 11,739 പേര്‍ക്ക് കൂടി വൈറസ് ബാധ
പഞ്ചാബില്‍ ആം ആദ്മി ബലത്തില്‍ ഖാലിസ്ഥാന്‍ പിടിമുറുക്കി; സംഗ്രൂര്‍ ലോക്സഭ സീറ്റില്‍ ജയിച്ച ശിരോമണി അകാലിദള്‍ (അമൃത്സര്‍) ഖലിസ്ഥാന്‍ സംഘടന
പശു സംരക്ഷകനായി പിണറായി വിജയനും; മുഖ്യമന്ത്രിയുടെ വസതിയില്‍ പുതിയ ഗോശാല; നിര്‍മാണത്തിന് പണം അനുവദിച്ച് മന്ത്രി മുഹമ്മദ് റിയാസ്
'പഴയ നിയമം' ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസായി
ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
ഹലാല്‍ ഇറച്ചി വേണം; കിട്ടില്ലെന്നായപ്പോള്‍ സിപിഎം പ്രവര്‍ത്തകന്റെ കടയില്‍ അതിക്രമിച്ച് കയറാന്‍ ശ്രമം; വട്ടവടയില്‍ ഭീതിപടര്‍ത്തി വിനോദ സഞ്ചാരികള്‍
അഗ്നിപഥ് പിന്‍വലിക്കണമെന്ന് റഹീം; രാജ്നാഥ് സിംഗിന് കത്തയച്ചു; രാജ്യവ്യാപകമായി ഡിവൈഎഫ്ഐ സമരം നടത്തുമെന്നും അഖിലേന്ത്യാ അധ്യക്ഷന്‍
രാജ്യത്തിനെതിരെ പ്രവര്‍ത്തിക്കുന്നു; ജമാഅത്തെ ഇസ്ലാമിയുടെ കീഴിലുള്ള മീഡിയാവണ്ണിനെതിരെ വീണ്ടും നടപടി; സംപ്രേഷണം കേന്ദ്ര സര്‍ക്കാര്‍ തടഞ്ഞു
മൗദൂതി മാധ്യമപ്രവര്‍ത്തകരുടെ അഭയകേന്ദ്രം; ചാനലില്‍ അധിക പരിഗണനയും സ്ഥാനങ്ങളും; നയംമാറ്റത്തില്‍ മാതൃഭൂമിയില്‍ ആഭ്യന്തര കലാപം; രാജിവെച്ച് നിരവധി പേര്
അഗ്നിപഥ് സവര്‍ക്കറുടെ ആശയം; പരിശീലനം കഴിഞ്ഞിറങ്ങുന്നവര്‍ ആര്‍എസ്എസിന്റെ രണ്ടാം സേനയാകും; മോദി ഇന്ത്യക്കാരെ സൈനികവല്‍ക്കരിക്കുകയാണെന്ന് കോടിയേരി
മീഡിയവണ്‍ വിലക്ക്; കോടതിക്കെതിരേ എസ്ഡിപിഐ; ജുഡീഷ്യറിയില്‍ ഫാസിസം പിടിമുറുക്കിയതിന്റെ ഒടുവിലത്തെ ഉദാഹരണമെന്ന് സംഘടന