login
'ഈ പരിപാടിയുടെ ആദ്യത്തെയോ അവസാനത്തെയോ ഇര ഞാനല്ല'; മാധ്യമ പ്രവര്‍ത്തകനായ ശ്രീജിത്ത് ദിവാകരനെതിരെ മീടു ആരോപണവുമായി യുവതി; ഇടത് ഇടങ്ങളില്‍ പൊട്ടിത്തെറി

പ്രേമം ഇല്ലാത്ത ഒരാള്‍ക്ക് എന്റെ ശരീരവുമായി ബന്ധപ്പെട്ടുണ്ടായ ആദ്യത്തെ അവസരമായിരുന്നു അതെന്ന് യുവതി ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കുന്നു. ഗാള്‍ഗിയുടെ ആരോപണങ്ങള്‍ക്കെതിരെ ഇടതുപക്ഷ പ്രവര്‍ത്തകര്‍ ഒന്നടങ്കം രംഗത്തുവന്നിട്ടുണ്ട്.

മാധ്യമ പ്രവര്‍ത്തകനും ഇടതുപക്ഷ പ്രവര്‍ത്തകനുമായ ശ്രീജിത്ത് ദിവാകരനെതിരെ മീടു ആരോപണവുമായി യുവതി. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് എഴുത്തുകാരിയായ എച്ച് ഗാര്‍ഗി ആരോപണം ഉന്നയിച്ചിരിക്കുന്നത്. പ്രേമം ഇല്ലാത്ത ഒരാള്‍ക്ക് എന്റെ ശരീരവുമായി ബന്ധപ്പെട്ടുണ്ടായ ആദ്യത്തെ അവസരമായിരുന്നു അതെന്ന് യുവതി ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കുന്നു. ഗാര്‍ഗിയുടെ ആരോപണങ്ങള്‍ക്കെതിരെ ഇടതുപക്ഷ പ്രവര്‍ത്തകര്‍ ഒന്നടങ്കം രംഗത്തുവന്നിട്ടുണ്ട്.  

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണം:  

ഞാനിപ്പോള്‍ പറയാന്‍ ഉദ്ദേശിക്കുന്നത് ശ്രീജിത്ത് ദിവാകരന്‍ എന്ന consent manipulator / rapist നെ കുറിച്ചാണ്...

എന്റെ കോര്‍പ്പറേറ്റ് ജോലിയും സിവില്‍ എഞ്ചിനീയര്‍ ജോലിയും രാജി വച്ച് ഇതൊന്നുമല്ല എനിക്ക് വേണ്ടത് എന്ന് തിരിച്ചറിഞ്ഞ്, എന്നാല്‍ സ്‌നേഹമുള്ളവരെയോ വീട്ടുകാരെയോ ഒന്നും convince ചെയ്യാന്‍ പറ്റാതെ, എഴുത്തിലോ സിനിമയിലോ രാഷ്ട്രീയത്തിലോ അറിവില്ല എന്ന് മനസ്സിലാക്കി, മൊത്തം ഒരു failure ആയി ഫീല്‍ ചെയ്യുന്ന കാലം... എന്റെ ഇരുപതുകള്‍...

എന്തു ചെയ്യും എന്നറിയാത്ത കാലത്താണ് ഈ ചങ്ങാതി കോഴിക്കോട്ണ്ട് ന്ന് അറിയുന്നതും അവിടെ എത്തിപ്പെടുന്നതും. പല ദിവസങ്ങളില്‍ അവിടെ മദ്യപാനമുണ്ടാകും. ഞാനവിടെ പോയിരുന്നത് പല കാര്യങ്ങളും കേള്‍ക്കാനാണ്... ഫ്രോയിഡ്, ബര്‍ഗമാന്‍ ഒക്കെ അവിടുന്ന് കേട്ട പേരുകളാണ്.

അങ്ങിനെ അയാള്‍ അവിടുന്ന് സ്ഥലം മാറുന്നതായി അറിയുന്നു... ഒരു ദിവസം കാണാം എന്ന് തീരുമാനിക്കുന്നു. പോകുന്നതിന്റെ തലേന്നോ മറ്റോ. ഒരുപാടുപേര്‍ ഉണ്ടാകും എന്ന് കരുതിയാണ് പോകുന്നത്.  ഞാനവിടെത്തിയപ്പോള്‍ ഞങ്ങള്‍ രണ്ടു പേരും മാത്രം. എനിക്ക് പേടിയോ ലൈംഗികാകര്‍ഷണമോ തോന്നിയില്ല. പറഞ്ഞു പറഞ്ഞ് ഒന്നോ രണ്ടോ പെഗ് വോഡ്കക്ക് ശേഷം അയാള്‍ പറയുന്നു, ഞാന്‍ പോകുന്നതിനു മുന്‍പ് എനിക്കൊരു സമ്മാനം തരാനല്ലേ നീ വന്നത് എന്ന്. എന്ത് സമ്മാനം... എനിക്ക് മനസ്സിലായില്ല. വളരെ മൃദുലമായി അയാള്‍ ശരീരത്തില്‍ തൊട്ടപ്പോഴോ 'അപ്പൊ നീ ശരിക്കും ഇതിനല്ല ലേ വന്നത്' എന്ന് പറഞ്ഞു ചുംബിച്ചപ്പോഴോ ആണ് ഇയാള്‍ എന്താണ് ഉദ്ദേശിക്കുന്നത് എന്ന് മനസ്സിലാക്കുന്നത്.

അടുത്ത നടപടി കോണ്ടം ഇല്ലാതെ sex ചെയ്യാന്‍ നിര്‍ബന്ധിക്കുക എന്നതായിരുന്നു. അത് പറ്റില്ല എന്ന് പറഞ്ഞപ്പോ ഇതിനു മുന്‍പും ഞാന്‍ മറ്റൊരു സ്ത്രീയുടെ കൂടെ ചെയ്തിട്ടുണ്ട്... Ipill കഴിച്ചാല്‍ മതി, ആരതിയോട് സംസാരിക്കാം എന്നൊക്കെ പറഞ്ഞു. ആരതിയോട് സംസാരിച്ചപ്പോഴും അത് തന്നെയാണ് അവരും പറഞ്ഞത്.

എന്തായാലും എനിക്ക് sexual abuse കിട്ടിയത് പോമോ സര്‍ക്കിളില്‍ നിന്നല്ല. ഇവന്റെ ഒരു കൂട്ടുകാരന് മുഖമടച്ച് കൊടുത്തിട്ടുണ്ട്. അയാള്‍ fbyil വന്ന് 'സ്ത്രീകളുടെ കൂടെ' പോസ്റ്റിടാത്തൊണ്ട് irrelevant ആയി കരുതുന്നു.

ഈ സംഭവത്തിന് ശേഷം അയാള്‍ കോഴിക്കോട് വിട്ടു പോയി, എനിക്ക് ഒരുപാട് confusions ഉണ്ടായി. പ്രേമം ഇല്ലാത്ത ഒരാള്‍ക്ക് എന്റെ ശരീരവുമായി ബന്ധപ്പെട്ടുണ്ടായ ആദ്യത്തെ അവസരമായിരുന്നു അത്. ഞാന്‍ മദ്യപിച്ചിരുന്നു എന്നത് കൊണ്ടും consent നെ പറ്റി എനിക്കുണ്ടായിരുന്ന ധാരണ തെറ്റായിരുന്നത് കൊണ്ടും ഒക്കെ ഈ പറച്ചില്‍ നീണ്ടു.  

പിന്നീട് ഞാന്‍ ചത്തുപോകുന്ന പോലത്തെ ട്രോമകള്‍ ജീവിതത്തില്‍ ഉണ്ടായത് കൊണ്ടും തികച്ചും ഒറ്റപ്പെട്ട കാലത്തിലൂടെ കടന്നു പോയത് കൊണ്ടും ഇത് എന്റെ ജീവിതത്തിലെ ഏറ്റവും വലിയ മുറിവായില്ല... എന്നാല്‍ എനിക്കുറപ്പുള്ള ഒന്നുണ്ട്. ഈ consent manipulation പരിപാടിയുടെ ആദ്യത്തെയോ അവസാനത്തെയോ ഇര ഞാനല്ല. 'റോട്ടില്‍ നില്‍ക്കുന്നവര്‍ക്ക് പോലും അഞ്ചോ പത്തോ കൊടുക്കേണ്ടി വരും, റാഡിക്കല്‍ ഫെമിനിസ്റ്റുകളെ free ആയിട്ട് കിട്ടും' എന്ന പുരോഗമന തമാശ ഓടുന്ന ഇടങ്ങളാണ്...

#metoo

 

Facebook Post: https://www.facebook.com/gargih/posts/10164927822455577

 

 

  comment

  LATEST NEWS


  കോവിഡ്: രാജ്യം കൂടുതല്‍ നിയന്ത്രണങ്ങളിലേക്ക്; പ്രധാനമന്ത്രി അടിയന്തര യോഗം വിളിച്ചു; ദല്‍ഹിയില്‍ ഒരാഴ്ച കര്‍ഫ്യൂ പ്രഖ്യാപിച്ചു


  മരാമത്ത് വകുപ്പ് എസ്റ്റിമേറ്റിട്ടത് 2.37 കോടി; ചീമേനി ജയിലിന് ചുറ്റുമതില്‍ പണിത് തടവുകാര്‍, ചെലവ് ഏതാനും ലക്ഷങ്ങൾ മാത്രം


  തൃശൂര്‍ പൂരം: പൊതുജനങ്ങളെ ഒഴിവാക്കിയേക്കും; സംഘാടകരും മേളക്കാരും ആന പാപ്പാന്‍മാരും മാത്രം; തത്സമയ സംപ്രേഷണത്തിന് സൗകര്യമൊരുക്കും


  ഗുരുവായൂര്‍ ദേവസ്വം ഭരണസമിതിയില്‍ ഭിന്നത രൂക്ഷം: തര്‍ക്കം പോലീസ് നടപടികളിലേക്ക്


  ആലാമിപ്പള്ളി ബസ് ടെര്‍മിനല്‍ കട മുറികള്‍ അനാഥം; ലേലം കൊള്ളാൻ ആളില്ല, ഒഴിഞ്ഞുകിടക്കുന്നത് നൂറിലേറെ മുറികൾ


  സസ്യങ്ങള്‍ സമ്മര്‍ദ്ദാനുഭവങ്ങള്‍ സന്തതികളിലേക്ക് കൈമാറ്റം ചെയ്യുന്നതായി പഠനം


  എ.സമ്പത്ത് വീട്ടിലിരുന്നും ശമ്പളം കൈപ്പറ്റിയത് ലക്ഷങ്ങള്‍; ലോക്ക് ഡൗണ്‍ സമയത്തും പ്രത്യേക അലവന്‍സ് വാങ്ങി; ആകെ വാങ്ങിയ ശമ്പളം 20 ലക്ഷം രൂപ


  കൊവിഡ് വ്യാപനം; കാസർകോട്ട് 622 പേര്‍ക്ക് കൂടി കൊവിഡ്, കര്‍ശന നടപടികളിലേക്ക് നീങ്ങേണ്ടി വരും: കളക്ടര്‍

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.