×
login
ശബരിമല‍യില്‍ നടവരവായി ലഭിച്ച സ്വര്‍ണ കൈകാര്യം ചെയ്തതില്‍ വീഴ്ച; 180 പവന്‍ സ്വര്‍ണം സ്‌ട്രോങ് റൂമിലേക്ക് മാറ്റിയത് വളരെ വൈകി; ദുരൂഹത

അതേസമയം, സ്ഥലം മാറ്റം ലഭിച്ച ദേവസ്വം ബോര്‍ഡ് ജീവനക്കാരന്‍ സ്‌ട്രോങ് റൂമിന്റെ താക്കോല്‍ കൈമാറാതെ കൈവശം സൂക്ഷിച്ചെന്നും കണ്ടെത്തിയിട്ടുണ്ട്. മകരവിളക്ക് തീര്‍ത്ഥാടനത്തിനിടെ സ്‌ട്രോങ് റൂമിന്റെ ചുമതലയുള്ള ക്ലര്‍ക്ക് കെഎസ്എഫ്ഇയില്‍ ജോലി ലഭിച്ച് പോയിരുന്നു. താക്കോല്‍ ഇയാളുടെ പക്കലായിരുന്നു.

ശബരിമല: ശബരിമലയില്‍ നടവരവായ് ലഭിച്ച് സ്വര്‍ണം കൈകാര്യം ചെയ്യുന്നതില്‍ വീഴ്ചയില്‍ ദുരൂഹത.  സന്നിധാനത്ത് ലഭിച്ച സ്വര്‍ണം സ്‌ട്രോങ് റൂമിലെത്തിക്കാന്‍ വൈകിയെന്നാണ് പരിശോധനയിലെ കണ്ടെത്തല്‍. ഇക്കുറി ശബരിമലയില്‍ 400 പവന്‍ സ്വര്‍ണമാണ് നടവരവായി ലഭിച്ചത്. ഇതില്‍ 180 പവന്‍ സ്വര്‍ണം കൈകാര്യം ചെയ്യുന്നതിലായിരുന്നു വീഴ്ച. മകരവിളക്കിന് ശേഷം നടയടച്ച് ഒരാഴ്ച പിന്നിട്ടതിന് ശേഷം മാത്രമാണ് സ്വര്‍ണം സ്‌ട്രോങ് റൂമിലേക്ക് മാറ്റിയത്. നടവരവായി ലഭിച്ച സ്വര്‍ണവും വെള്ളിയും സ്‌ട്രോങ് റൂമില്‍ സൂക്ഷിച്ചിട്ടില്ലെന്ന തരത്തില്‍ സമൂഹമാദ്ധ്യമങ്ങളില്‍ ആക്ഷേപം ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെ ദേവസ്വം ബോര്‍ഡ് അദ്ധ്യക്ഷന്‍ തിരുവാഭരണം കമ്മീഷണര്‍ ജി. ബൈജുവിനെ അന്വേഷണത്തിനായി ചുമതലപ്പെടുത്തുകയായിരുന്നു. കഴിഞ്ഞ ദിവസമായിരുന്നു അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള സംഘം സ്‌ട്രോങ് റൂം തുറന്ന് പരിശോധന നടത്തിയത്.

അതേസമയം,  സ്ഥലം മാറ്റം ലഭിച്ച ദേവസ്വം ബോര്‍ഡ് ജീവനക്കാരന്‍ സ്‌ട്രോങ് റൂമിന്റെ താക്കോല്‍ കൈമാറാതെ കൈവശം സൂക്ഷിച്ചെന്നും കണ്ടെത്തിയിട്ടുണ്ട്. മകരവിളക്ക് തീര്‍ത്ഥാടനത്തിനിടെ സ്‌ട്രോങ് റൂമിന്റെ ചുമതലയുള്ള ക്ലര്‍ക്ക് കെഎസ്എഫ്ഇയില്‍ ജോലി ലഭിച്ച് പോയിരുന്നു. താക്കോല്‍ ഇയാളുടെ പക്കലായിരുന്നു. സാധാരണയായി സ്‌ട്രോങ് റൂം പരിശോധിച്ച് സ്വര്‍ണത്തിന്റെയും വെള്ളിയുടെയും കണക്കുകള്‍ കൃത്യമാണോയെന്ന് ഉറപ്പുവരുത്തണം. ഇതിലും വീഴ്ചവരുത്തിയെന്നും അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്.

ദേവസ്വം എക്‌സിക്യൂട്ടീവ് ഓഫീസര്‍ പി.എസ് ശാന്തകുമാര്‍, അസി. എക്‌സിക്യൂട്ടവ് ഓഫീസര്‍ എച്ച് കൃഷ്ണകുമാര്‍, അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ പി.എസ് ശാന്തകുമാര്‍, എസി. എക്‌സിക്യൂട്ടീവ് ഓഫീസര്‍ എം.രവികുമാര്‍ എന്നിവരാണ് സന്നിധാനത്ത് നിന്നും ആരോപണം ഉയര്‍ന്ന 180 പവന്‍ സ്വര്‍ണം സ്‌ട്രോങ് റൂമില്‍  എത്തിച്ചത്. നട അടച്ച ഉടനെ ഈ സ്വര്‍ണം സ്‌ട്രോങ് റൂമില്‍ എത്തിക്കാതിരുന്നത് ദുരൂഹമെന്നാണ് ആരോപണം.  


 

 

 

  comment

  LATEST NEWS


  വാഹനം കടത്തിവിടുന്നതുമായി ബന്ധപ്പെട്ട തര്‍ക്കം; ബംഗളുരുവിൽ ടോള്‍ ഗേറ്റ് ജീവനക്കാരനെ ഹോക്കി സ്റ്റിക്കുകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി


  നടന്‍ കൊല്ലം സുധിയുടെ സംസ്‌കാരം ഇന്ന്; ബിനു അടിമാലിയുടെ ആരോഗ്യനിലയില്‍ പുരോഗതി


  വിദ്യാര്‍ഥിനിയെ പ്രണയം നടിച്ച് ലഹരി നല്‍കി പീഡിപ്പിച്ചു; പെൺകുട്ടിയെ കണ്ടെത്തിയത് താമരശേരി ചുരത്തിന്‍റെ ഒൻപതാം വളവിൽ നിന്നും, പ്രതി പിടിയില്‍


  ബ്രിജ് ഭൂഷണ്‍ സിങ്ങിനെതിരേ പോക്‌സോ കേസ് ഉണ്ടാകില്ല; ലൈംഗികാതിക്രമം നടത്തിയെന്ന ആദ്യ മൊഴി തിരുത്തി പ്രായപൂര്‍ത്തിയാകാത്ത ഗുസ്തി താരം


  അരിക്കൊമ്പന്‍ ഇനി മുണ്ടന്‍തുറെ കടുവ സങ്കേതത്തില്‍ വിഹരിക്കും; ചികിത്സ നല്‍കി ആരോഗ്യസ്ഥിതി മെച്ചപ്പെടുത്തി കൊമ്പനെ തുറന്നുവിട്ടു


  സച്ചിന്‍ പൈലറ്റ് കോണ്‍ഗ്രസ് വിടുന്നു; പ്രഗതിശീല്‍ കോണ്‍ഗ്രസ് എന്ന പേരില്‍ പുതിയ പാര്‍ട്ടി; പ്രഖ്യാപനം ഈ മാസം പതിനൊന്നിന്

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.