×
login
നെടുമ്പാശേരിയില്‍ വന്‍ സ്വര്‍ണവേട്ട; കോഴിമുട്ട വലുപ്പത്തില്‍ മലദ്വാരത്തിലാക്കി മലപ്പുറം സ്വദേശികള്‍ കടത്തിയത് 2 കിലോ സ്വര്‍ണം; വിലമതിപ്പ് ഒരു കോടി രൂപ

മലപ്പുറം സ്വദേശികളായ അബ്ദുള്‍ ഗഫൂര്‍, അബ്ദുള്‍ റഷീദ് എന്നിവരാണ് സംഭവത്തില്‍ അറസ്റ്റിലായത്.

നെടുമ്പാശേരി: നെടുമ്പാശേരിയില്‍ വന്‍ സ്വര്‍ണവേട്ട്. അടുത്തി ദവസങ്ങളിലായി നെടുമ്പാശേരിയിലും കരിപ്പൂരും ദിവസവും സ്വര്‍ണം കടത്തുന്നത് പിടികൂടുകയാണ്. ഇന്നും സമാനമായ കേസ് റിപ്പോര്‍ട്ട് ചെയ്തു. കൊച്ചി രാജ്യാന്തരവിമാനത്താവളം വഴി അനധികൃതമായി സ്വര്‍ണം കടത്താന്‍ ശ്രമിച്ച രണ്ട് പേരാണ് പിടിയിലായത്. ഒരു കോടിയോളം രൂപ വിലവരുന്ന സ്വര്‍ണമാണ് ഇവര്‍ കോഴിമുട്ട രൂപത്തിലാക്കി കടത്താന്‍ ശ്രമിച്ചത്. ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജന്‍സിന്റെ പരിശോധനയിലാണ് രണ്ട് പേര്‍ അറസ്റ്റിലായത്. മലപ്പുറം സ്വദേശികളായ അബ്ദുള്‍ ഗഫൂര്‍, അബ്ദുള്‍ റഷീദ് എന്നിവരാണ് സംഭവത്തില്‍ അറസ്റ്റിലായത്. ഇവരില്‍ നിന്ന് 1968 ഗ്രാം സ്വര്‍ണം പിടികൂടി. ഇരുവരും കോലാലംപൂരില്‍ നിന്ന് കൊച്ചിയിലേക്ക് വന്ന യാത്രക്കാരാണ്. രഹസ്യവിവരം ലഭിച്ചതിനെത്തുടര്‍ന്നാണ് ഡി.ആര്‍.ഐ പരിശോധന നടത്തിയത്.

 

    comment

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.