×
login
ഒരു കിലോ സ്വര്‍ണം കടത്തി; യുവാവ് പിടിയില്‍

കഴിഞ്ഞ മാസം 13 നാണ് ദുബായിയില്‍നിന്ന് സ്വര്‍ണ്ണം കൊണ്ടുവന്നത്. വിമാനത്താവളത്തില്‍നിന്ന് അല്‍ അമീന്‍ മുങ്ങുകയായിരുന്നു.

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളം വഴി വീണ്ടും സ്വര്‍ണ്ണ കടത്ത്. ഒരു കിലോ സ്വര്‍ണം കടത്തിയെന്ന്  പാങ്ങോട്  പുലിപ്പാറ കുന്നില്‍ വീട്ടില്‍ അല്‍അമീ(24)നാണ് ഒരു കിലോ സ്വര്‍ണം കടത്തിയത്.

മലദ്വാരത്തില്‍ ഒളിപ്പിച്ചു സ്വര്‍ണ്ണം കൊണ്ടുവന്ന കാര്യം അല്‍ അമീന്‍ സമ്മതിച്ചു.മറ്റൊരാള്‍ക്ക് കൈമാറാന്‍ കൊണ്ടുവന്ന സ്വര്‍ണം കണ്ണൂര്‍ സ്വദേശി സാബിത്തിന് നല്‍കിയതെന്നാണ് അല്‍ അമീന്റെ മൊഴി. തുടരന്വേഷണത്തിന് പൊലീസ് കസ്റ്റംസിന് കത്ത് നല്‍കി.

കഴിഞ്ഞ മാസം 13 നാണ് ദുബായിയില്‍നിന്ന് സ്വര്‍ണ്ണം കൊണ്ടുവന്നത്. വിമാനത്താവളത്തില്‍നിന്ന് അല്‍ അമീന്‍  മുങ്ങുകയായിരുന്നു.

തങ്ങളുടെ കുറച്ചു സ്വര്‍ണം അല്‍അമീന്റെ കൈവശമുണ്ടെന്നും അത് വാങ്ങാനാണ് എത്തിയതെന്നും മലപ്പുറത്തു നിന്നു വന്നവര്‍ വീട്ടുകാരോടു പറഞ്ഞു. സംഘം മടങ്ങിയ ഉടന്‍ ബന്ധുക്കള്‍ അല്‍അമീനെ വിമാനത്താവളത്തില്‍ നിന്നു കാണാതായെന്നു കാണിച്ച് വലിയതുറ പൊലീസില്‍ പരാതി നല്‍കി. അല്‍ അമീന്റെ രക്ഷിതാക്കള്‍ കൂലിപ്പണിക്കാരാണ്.  മലപ്പുറം സ്വദേശിയുടെ വിദേശത്തുള്ള കടയിലാണ് അല്‍അമീന്‍ ജോലി ചെയ്യുന്നത്.

കരിപ്പൂര്‍ മോഡല്‍ സംഭവം തിരുവനന്തപുരത്തും നടന്നതായി അധികൃതര്‍ സംശയിച്ച് അന്വേഷണത്തിനു പ്രത്യേക സംഘത്തെ ചുമതലപ്പെടുത്തി. 13ന് തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ അല്‍അമീന്‍ സഞ്ചരിച്ച വാഹനത്തെപ്പറ്റി വ്യക്തമായ വിവരം ലഭിച്ചു. വാഹനം ഇരിട്ടി സ്വദേശിയുടേതാണെന്നു കണ്ടെത്തി. ഇയാള്‍ വിദേശത്ത് ബന്ധപ്പെട്ടതായും ഫോണ്‍ രേഖകളില്‍ നിന്നു കണ്ടെത്തി. അന്വേഷണം നടക്കുന്നതിനിടെ അല്‍ അമീന്‍ വീട്ടിലെത്തിയ വിവരം അറിഞ്ഞ് പോലീസ് എത്തി അറസ്റ്റ് ചെയ്യുകയായിരുന്നു.

 

  comment

  LATEST NEWS


  പുലിറ്റ്‌സര്‍ സമ്മാനം നേടിയ പത്രപ്രവര്‍ത്തകന്‍ കെന്നത്ത് കൂപ്പര്‍ വ്യാഴാഴ്ച വെബിനാറില്‍ സംസാരിക്കും


  നീരജ് ചോപ്രയും ശ്രീജേഷും ഉള്‍പ്പെടെ 11 പേര്‍ക്ക് ഖേല്‍രത്‌ന ശുപാര്‍ശ


  കപ്പലണ്ടിക്ക് എരിവ് പോര; കൊല്ലം ബീച്ചിലെ വാകേറ്റം കൂട്ടത്തല്ലായി മാറി; നിരവധി പേര്‍ക്ക് പരിക്ക്; കേസെടുത്ത് പോലീസ്


  മുസ്ളീങ്ങള്‍ക്കെതിരെ കടുത്ത നിലപാടുമായി ചൈന; മുസ്ലീം പള്ളികളില്‍ മിനാരങ്ങളും താഴികക്കുടങ്ങളും പാടില്ല; പള്ളികളുടെ രൂപം മാറ്റി ചൈന


  ഷിജുഖാന് പങ്കുണ്ട്; നിലവിലെ പാര്‍ട്ടി അന്വേഷണത്തില്‍ വിശ്വാസമില്ല; സര്‍ക്കാര്‍തല അന്വേഷണ സമിതിക്ക് മുന്നില്‍ അഞ്ച് മണിക്കൂര്‍ നീണ്ട മൊഴി നല്കി അനുപമ


  പുതിയ രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിച്ച്‌ ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ്; ബിജെപിയുമായി സഖ്യമുണ്ടാക്കും; അകാലി, ആം ആദ്മി, കോണ്‍ഗ്രസ് തോല്‍വി ലക്ഷ്യം

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.