×
login
സ്വര്‍ണക്കടത്ത് കേസിലെ ഷാജ് കിരണിന്റെ ഇടപെടല്‍; അട്ടിമറിക്കാന്‍ ശ്രമം നടത്തിയെന്ന ആരോപണങ്ങളില്‍ ഇഡി ഉന്നതതല സംഘം അന്വേഷണം നടത്തും

കേസ് ഒത്തുതീര്‍പ്പാക്കാന്‍ ഇടനിലക്കാരമായി സ്വദേശി ഷാജ് കിരണ്‍, വയനാട് സ്വദേശി കെ. ഇബ്രായി എന്നിവര്‍ സമീപിച്ചെന്ന സ്വപ്‌നയുടെ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിലാണ് ഈ നടപടി.

കൊച്ചി : സ്വര്‍ണക്കടത്ത് കേസ് അട്ടിമറിക്കാന്‍ ശ്രമം നടത്തിയെന്ന ആരോപണങ്ങളില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷണം. കേസ് ഒത്തുതീര്‍പ്പാക്കാന്‍ ഇടനിലക്കാരന്‍ വഴി ശ്രമങ്ങള്‍ നടത്തിയെന്ന ആരോപണങ്ങളുടെ അടിസ്ഥാനത്തില്‍ ഇഡി ഉന്നതതല സംഘം അന്വേഷണം നടത്തും.  

കേസ് ഒത്തുതീര്‍പ്പാക്കാന്‍ ഇടനിലക്കാരമായി സ്വദേശി ഷാജ് കിരണ്‍, വയനാട് സ്വദേശി കെ. ഇബ്രായി എന്നിവര്‍ സമീപിച്ചെന്ന സ്വപ്‌നയുടെ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിലാണ് ഈ നടപടി. സംഭവവുമായി ബന്ധമുണ്ടെന്ന് സ്വപ്നയും ഷാജ്കിരണും വെളിപ്പെടുത്തിയ പോലീസ് ഉദ്യോഗസ്ഥര്‍, രാഷ്ട്രീയപ്രവര്‍ത്തകര്‍, മാധ്യമപ്രവര്‍ത്തകര്‍ എന്നിവരെയും ചോദ്യംചെയ്യാന്‍ വിളിപ്പിക്കും.

ഫോണില്‍ വിളിച്ച് ഷാജ് കിരണ്‍ കേസ് ഒത്തുതീര്‍പ്പാക്കാന്‍ ആവശ്യപ്പെട്ടതായാണ് സ്വപ്നയുടെ ആരോപണം. സ്വപ്നയുമായി ഫോണില്‍ സംസാരിക്കാറുണ്ടെന്ന് ഷാജ് കിരണും അന്വേഷണ ഉദ്യോഗസ്ഥരോട് വെളിപ്പെടുത്തിയിരുന്നു. കേസില്‍ മുഖ്യമന്ത്രിയുടെ കുടുംബത്തിന് നേരേയും കെ.ടി. ജലീല്‍ ഉള്‍പ്പടെയുള്ളവര്‍ക്കെതിരേയും ആരോപണം ഉയര്‍ന്നിട്ടുണ്ട്. അതേസമയം സര്‍ക്കാരിന്റെ പേരിലുള്ള ഗൂഢാലോചനക്കേസില്‍ ഷാജ് കിരണ്‍ സാക്ഷിപ്പട്ടികയില്‍ വരുമെന്നാണ് അന്വേഷണസംഘം നല്‍കുന്ന സൂചന.  

അതിനിടെ ഗൂഢാലോചന നടത്തിയെന്ന കേസില്‍ സ്വപ്ന സുരേഷ് ഇന്ന് ചോദ്യംചെയ്യലിനു ഹാജരാകും. മലപ്പുറം സ്വദേശി നൗഫല്‍ എന്നയാള്‍ ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തിയെന്ന സംഭവത്തില്‍ തിങ്കളാഴ്ച സ്വപ്നയെ പോലീസ് ക്ലബ്ബിലേക്ക് വിളിപ്പിച്ചിരുന്നു.  വൈകുന്നേരം 4.30-ന് ആരംഭിച്ച മൊഴിയെടുപ്പ് 5.45 വരെ നീണ്ടു.മൊഴി നല്‍കി പുറത്തുവന്നയുടനെയാണ് ചൊവ്വാഴ്ച ചോദ്യംചെയ്യലിനു ഹാജരാകുമെന്ന് സ്വപ്‌ന അറിയിക്കുകയായിരുന്നു. ക്രൈംബ്രാഞ്ച് പ്രത്യേക അന്വേഷണ സംഘമാണ് ചോദ്യംചെയ്യുക.  


കൊച്ചി പോലീസ് ക്ലബ്ബില്‍ ചൊവ്വാഴ്ച രാവിലെ 11-നു ഹാജരാകാനാണ് നിര്‍ദേശം. ഫോണിലൂടെയുള്ള ഭീഷണിയുമായി ബന്ധപ്പെട്ട് സ്വപ്നയുടെയും മകന്റേയും മൊഴി പോലീസ് തിങ്കളാഴ്ച രേഖപ്പെടുത്തി. സ്വപ്നയ്ക്കെതിരേ ഷാജ് കിരണ്‍ സംസ്ഥാന പോലീസ് മേധാവിക്ക് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഗൂഢാലോചന കേസില്‍ വ്യാജരേഖ ചമയ്ക്കലടക്കമുള്ള ജാമ്യമില്ലാവകുപ്പുകള്‍ ചുമത്തിയത്.  

 

 

 

 

  comment

  LATEST NEWS


  വോട്ടര്‍ പട്ടികയുടെ ആധാര്‍ലിങ്കിങ് വേണ്ടെന്ന് കമ്യൂണിസ്റ്റ് പാര്‍ട്ടി; നടപടി കള്ളവോട്ട് തടയാന്‍; ആശങ്ക വേണ്ടെന്ന് സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍


  അഴിമതികളെക്കുറിച്ചുള്ള അന്വേഷണം അട്ടിമറിക്കാനുള്ള ശ്രമം; പ്രതിപക്ഷ നേതാവിന്റെ നിലപാട് പിണറായി സര്‍ക്കാരിലെ മന്ത്രിയെപ്പോലെയെന്ന് കെ.സുരേന്ദ്രന്‍


  സല്‍മാന്‍ റുഷ്ദിക്ക് കുത്തേറ്റു; ആരോഗ്യനില ഗുരുതരം


  ശബരി ആശ്രമം സൃഷ്ടിച്ച വിപ്ലവം


  മൂന്ന് വര്‍ഷത്തിനിടെ കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട് 57 പേര്‍; ആനകളുടെ കണക്കില്‍ വ്യക്തതയില്ലാതെ വനം വകുപ്പ്; നാട്ടാനകളും സംസ്ഥാനത്ത് കുറയുന്നു


  1.5 ലക്ഷം ഓഫീസുകള്‍, 4.2 ലക്ഷം ജീവനക്കാര്‍; പത്തു ദിവസം കൊണ്ട് വിറ്റഴിച്ചത് ഒരു കോടി ദേശീയ പതാകകള്‍; മാതൃകയായി തപാല്‍ വകുപ്പ്

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.