അല്‍അമീനിനെ കാണാനില്ലെന്ന വീട്ടുകാരുടെ പരാതിയെത്തുടര്‍ന്നുള്ള അന്വേഷണത്തിലാണ് തലസ്ഥാനത്തെ സ്വര്‍ണക്കടത്ത് സംഘം സജീവമാണെന്നും ഒരു കിലോ സ്വര്‍ണം കടത്തിയെന്നും വെളിവായത്.
തിരുവനന്തപുരം: കരിപ്പൂര്‍, കണ്ണൂര്‍, നെടുമ്പാശേരി വിമാനത്താവളങ്ങളില്‍ പരിശോധന കര്‍ശനമാക്കിയതോടെ സ്വര്‍ണക്കടത്ത് സംഘങ്ങള്‍ തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക്. മറ്റിടങ്ങളില്‍ നടക്കുന്നതുപോലെയുള്ള, സ്വര്‍ണക്കടത്ത് സംഘങ്ങള്‍ തമ്മിലുള്ള പോരും കടത്ത് സ്വര്‍ണം തട്ടിയെടുക്കുന്ന 'പൊട്ടിക്കലും' തലസ്ഥാനത്തും ആരംഭിച്ചു. കഴിഞ്ഞ ദിവസം കടത്തിയ ഒരു കിലോ സ്വര്‍ണം മറ്റൊരു സംഘം തട്ടിയെടുത്തു.
കഴിഞ്ഞ മാസം 13നും ഇത്തരം സംഭവമുണ്ടായി. കല്ലറ പാങ്ങോട് സ്വദേശി അല്‍ അമീന് എന്നയാള്‍ ഒരു സംഘത്തിനു വേണ്ടി കൊണ്ടുവന്ന സ്വര്‍ണമാണ് തട്ടിയെടുത്തത്. അല്‍ അമീനെ തട്ടിക്കൊണ്ടുപോയി ഒരു മാസമാണ് ഒളിവില്‍ താമസിപ്പിച്ചത്. അല്‍അമീനിനെ കാണാനില്ലെന്ന വീട്ടുകാരുടെ പരാതിയെത്തുടര്‍ന്നുള്ള അന്വേഷണത്തിലാണ് തലസ്ഥാനത്തെ സ്വര്‍ണക്കടത്ത് സംഘം സജീവമാണെന്നും ഒരു കിലോ സ്വര്‍ണം കടത്തിയെന്നും വെളിവായത്.
സംഭവം ഇങ്ങനെ: വിദേശത്തു നിന്ന് ഒരു കിലോ സ്വര്‍ണവുമായി തിരുവനന്തപുരം വിമാനത്താവളത്തില്‍ ഇറങ്ങിയ അല്‍ അമീന് വീട്ടിലെത്തിയില്ല. വീട്ടുകാര്‍ ഇതില്‍ ആശങ്കപ്പെട്ടിരിക്കുമ്പോഴാണ് മലപ്പുറം മഞ്ചേരിയില്‍ നിന്നുള്ള ഒരുസംഘം അല്‍ അമീനിനെ തിരക്കി വീട്ടിലെത്തിയത്. തങ്ങളുടെ സ്വര്‍ണം അല്‍ അമീന്റെ കൈവശമുണ്ടെന്നും അത് വാങ്ങാനാണ് എത്തിയതെന്നും അവര്‍ വീട്ടുകാരോടു പറഞ്ഞു. അല്‍ അമീനെ കാണാതെ സംഘം മടങ്ങിയതോടെ ബന്ധുക്കള്‍ അല്‍ അമീനെ വിമാനത്താവളത്തില്‍ നിന്നു കാണാതായെന്നു കാണിച്ച് വലിയതുറ പോലീസില്‍ പരാതി നല്കി. ഇതില്‍ അന്വേഷണം നടക്കുമ്പോഴാണ്, അല്‍ അമീന് കഴിഞ്ഞ ദിവസം വെഞ്ഞാറമൂട്ടിലെത്തിയത്. ഇതറിഞ്ഞ പോലീസ് അവിടെ വച്ച് അറസ്റ്റ് ചെയ്തു. ചോദ്യം ചെയ്യലിലാണ് സ്വര്‍ണക്കടത്ത് സംഘത്തിന്റെ ഇടപെടല്‍ വ്യക്തമായത്.
മലപ്പുറം സ്വദേശിയുടെ വിദേശത്തെ കടയിലാണ് അല്‍ അമീന് ജോലി ചെയ്യുന്നത്. നാട്ടിലേക്ക് വരാന്‍ ഒരുങ്ങിയപ്പോള്‍ കടത്ത് ലോബികള്‍, കണ്ണൂര്‍ ഇരിട്ടി സ്വദേശിയും സുഹൃത്തുമായ സാബിത്ത് വഴി അല്‍ അമീനെ ബന്ധപ്പെട്ടു. ഇരുവരും തമ്മിലുള്ള ധാരണ പ്രകാരം ഒരു കിലോ സ്വര്‍ണം അല്‍ അമീന് കൈമാറി. ഇത് തിരുവനന്തപുരത്തെത്തിക്കുമ്പോള്‍ 50,000 രൂപ നല്‍കുമെന്നും അല്‍അമീനിന്റെ ഫോട്ടോ കാണിക്കുന്ന വ്യക്തിക്ക് സ്വര്‍ണം കൊടുക്കണമെന്നുമായിരുന്നു നിര്‍ദേശം. സ്വര്‍ണം മൂന്ന് ക്യാപ്സ്യൂളുകളാക്കി ഒളിപ്പിച്ചാണ് കടത്തിയത്. 13ന് തിരുവനന്തപുരത്തിറങ്ങിയ അല്‍ അമീന് തന്നെ കാത്തു നിന്ന സംഘത്തിന് സ്വര്‍ണം നല്‍കിയില്ല. പകരം അവിടെ നിന്ന സാബിത്തിന്റെ സംഘത്തിന് സ്വര്‍ണം നല്കി. സാബിത്താകട്ടെ അല്‍ അമീനിനെയും കടത്തിക്കൊണ്ട് പോയി.
ഇവര്‍ പലയിടങ്ങളിലും സ്വര്‍ണം വില്ക്കാന് ശ്രമിച്ചു. പക്ഷെ വിജയിച്ചില്ല. ഈ സമയത്താണ് തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ അല്‍ അമീന് സഞ്ചരിച്ച വാഹനത്തെപ്പറ്റി വ്യക്തമായ വിവരം പോലീസ് ശേഖരിച്ചത്. വാഹനം സാബിത്തിന്റേതാണെന്ന് കണ്ടെത്തി. ഇയാള്‍ വിദേശത്ത് ബന്ധപ്പെട്ട ഫോണ്‍ രേഖകളും ലഭിച്ചു. പോലീസ് അന്വേഷണം ശക്തമാക്കി. തങ്ങളുടെ പിന്നാലെ പോലീസ് ഉണ്ടെന്ന് മനസ്സിലാക്കിയ സാബിത്തും സംഘവും 13,000 രൂപ നല്കി അല്‍ അമീനിനെ വിട്ടയച്ചു.
അല്‍ അമീന് കാര്യങ്ങള്‍ വിശദീകരിച്ചെങ്കിലും പോലീസിന് നടപടിയെടുക്കാനാകില്ല. അതിനാല്‍ അവര്‍ അല്‍ അമീനിന്റെ മൊഴി കസ്റ്റംസിന് കൈമാറി. കരിപ്പൂര്‍ മാതൃകയില്‍ തലസ്ഥാനത്തും സ്വര്‍ണക്കടത്ത് സംഘങ്ങള്‍ തമ്മിലടിക്കാന്‍ സാധ്യതയുണ്ടെന്ന മുന്നറിയിപ്പ് വിവിധ രഹസ്യാന്വേഷണ വിഭാഗങ്ങള്‍ നല്‍കിയിട്ടുണ്ട്.
ശിവലിംഗം കണ്ടെത്തിയതോടെ ഗ്യാന്‍വാപി മസ്ജിദില്‍ ക്ഷേത്രത്തിന്റെ സാന്നിധ്യം കണ്ടെത്തിയെന്ന് വിഎച്ച്പി പ്രസിഡന്റ്
നടിയെ ആക്രമിച്ച കേസിലെ 'വിഐപി'; ദിലീപിന്റെ സുഹൃത്ത് ശരത് അറസ്റ്റില്‍
ഇറ്റലിയില്‍ ഫോട്ടോഫിനിഷ്; എസി മിലാനും ഇന്റര്‍ മിലാനും ആദ്യ സ്ഥാനങ്ങളില്‍
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ സിറ്റിയെ തളച്ച് വെസ്റ്റ്ഹാം
ഗ്യാന്‍വാപി മസ്ജിദ്: സര്‍വ്വേയില്‍ ശിവലിംഗം കണ്ടെത്തിയെന്ന് ഹിന്ദുവിഭാഗത്തെ പ്രതിനിധീകരിക്കുന്ന അഭിഭാഷകര്‍; ഇവിടം സീല്‍വെയ്ക്കാന്‍ കോടതി ഉത്തരവ്
സിപിഎമ്മിന്റെ നേതൃത്വത്തില്‍ നടത്തിയ ബാലസംഘത്തിന്റെ ക്യാമ്പില്‍ ഭക്ഷ്യവിഷബാധ; 24 കുട്ടികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
ഹലാല്‍ ഇറച്ചി വേണം; കിട്ടില്ലെന്നായപ്പോള്‍ സിപിഎം പ്രവര്‍ത്തകന്റെ കടയില്‍ അതിക്രമിച്ച് കയറാന്‍ ശ്രമം; വട്ടവടയില്‍ ഭീതിപടര്‍ത്തി വിനോദ സഞ്ചാരികള്‍
രാജ്യത്തിനെതിരെ പ്രവര്‍ത്തിക്കുന്നു; ജമാഅത്തെ ഇസ്ലാമിയുടെ കീഴിലുള്ള മീഡിയാവണ്ണിനെതിരെ വീണ്ടും നടപടി; സംപ്രേഷണം കേന്ദ്ര സര്‍ക്കാര്‍ തടഞ്ഞു
മീഡിയവണ്‍ വിലക്ക്; കോടതിക്കെതിരേ എസ്ഡിപിഐ; ജുഡീഷ്യറിയില്‍ ഫാസിസം പിടിമുറുക്കിയതിന്റെ ഒടുവിലത്തെ ഉദാഹരണമെന്ന് സംഘടന
കര്‍ഷകരില്‍ നിന്ന് നേരിട്ട് ചാണകം സംഭരിക്കും; ശുദ്ധമായ ചാണകം പാക്കറ്റുകളിലാക്കി എല്ലാ വീട്ടിലും എത്തിക്കും; പദ്ധതി തുടങ്ങി പിണറായി സര്‍ക്കാര്‍
ഹിജാബിന്റെ പേരില്‍ അക്രമങ്ങള്‍ അഴിച്ചുവിടല്‍:ഉഡുപ്പിയില്‍ നിരോധനാജ്ഞ, സ്കൂളില്‍ പരിസരങ്ങളില്‍ പോലീസ് സുരക്ഷ ഏര്‍പ്പെടുത്തി
രാമൻ സീതക്ക് വേവിച്ച ഇറച്ചി നല്കി, സീത മാനിന് പിന്നാലെ ഓടിയത് മാനിറച്ചിക്ക് വേണ്ടി, വിവാദ പരാമര്‍ശങ്ങളുമായി ഡോ.അസീസ് തരുവണ