×
login
ക്യാപ്‌സ്യൂള്‍ രൂപത്തില്‍ ശരീരത്തിലൊളിപ്പിച്ച് സ്വര്‍ണം കടത്താന്‍ ശ്രമം; യാത്രക്കാരന്‍ കരിപ്പൂരില്‍ അറസ്റ്റില്‍

ആശുപത്രിയില്‍ എത്തിച്ച് നടത്തിയ എക്സറേ പരിശോധനയിലാണ് നാല് ക്യാപ്സ്യൂളുകളാക്കി ശരീരത്തിനുള്ളില്‍ ഒളിപ്പിച്ചനിലയില്‍ സ്വര്‍ണമിശ്രിതം കണ്ടെത്തിയത്.

കരിപ്പൂര്‍ :  കരിപ്പൂര്‍ വിമാനത്താവളം വഴി ഒരുകിലോയോളം സ്വര്‍ണ്ണം ശരീരത്തിനുള്ളില്‍ ഒളിപ്പിച്ച് കടത്തിയ യാത്രക്കാരന്‍ പിടിയില്‍. വില്ല്യാപ്പള്ളി സ്വദേശി ഷംസുദ്ദീനെ(42)യാണ് ഞായറാഴ്ച കസ്റ്റംസിന്റെ പിടിയിലായത്. 52 ലക്ഷം രൂപ 1.006 കിലോ സ്വര്‍ണമാണ് പോലീസ് ഇയാളില്‍ നിന്നും  പിടികൂടിയത്. സ്വര്‍ണ്ണം ക്യാപ്‌സ്യൂള്‍ രൂപത്തിലാക്കിയാണ് സൂക്ഷിച്ചിരുന്നത്.  

ഞായറാഴ്ച പുലര്‍ച്ചെ അബുദാബിയില്‍നിന്നുള്ള എയര്‍ അറേബ്യ വിമാനത്തിലാണ് ഷംസുദ്ദീന്‍ കരിപ്പൂരിലെത്തിയത്. കസ്റ്റംസ് പരിശോധനകള്‍ക്ക് ശേഷം സംശയം തോന്നിയ ഇയാളെ പോലീസിന്റെ നിരീക്ഷണത്തിലായിരുന്നു. തുടര്‍ന്ന് സുഹൃത്തുക്കള്‍ക്കൊപ്പം കാറില്‍ കയറി പോകുന്നതിനിടെയാണ് പോലീസ് ഇയാളെ കസ്റ്റഡിയിലെടുത്തു.

പ്രാഥമിക ചോദ്യംചെയ്യലില്‍ സ്വര്‍ണമില്ലെന്നായിരുന്നു ഷംസുദ്ദീന്റെ മറുപടി. ലഗേജ് ഉള്‍പ്പെടെ പരിശോധിച്ചെങ്കിലും സ്വര്‍ണം കണ്ടെത്താനായില്ല. തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ച് നടത്തിയ എക്സറേ പരിശോധനയിലാണ് നാല് ക്യാപ്സ്യൂളുകളാക്കി ശരീരത്തിനുള്ളില്‍ ഒളിപ്പിച്ചനിലയില്‍ സ്വര്‍ണമിശ്രിതം കണ്ടെത്തിയത്. പ്രതിയെ ചോദ്യം ചെയ്തുവരികയാണെന്നും സ്വര്‍ണക്കടത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണെന്നും പോലീസ് പറഞ്ഞു.  


 

 

 

  comment

  LATEST NEWS


  ചലച്ചിത്ര നിര്‍മ്മാതാവ് ജെയ്സണ്‍ എളംകുളം ഫ്ലാറ്റില്‍ മരിച്ച നിലയില്‍; ശൃംഗാരവേലൻ, ജമ്നാപ്യാരി ചിത്രങ്ങളുടെ നിര്‍മ്മാതാവ്


  താമര വിരിയും, ഗുജറാത്തിലും ഹിമാചല്‍ പ്രദേശിലും എക്സിറ്റ് പോള്‍ ഫലങ്ങള്‍ ബിജെപിയ്ക്ക് അനുകൂലം കോണ്‍ഗ്രസിന് സീറ്റ് കുറയും


  എംബാപ്പെയുടെ ഫ്രാന്‍സിനെ വിറപ്പിക്കാന്‍ ഇംഗ്ലണ്ടിന്‍റെ 19കാരന്‍ ജൂഡ് ബെല്ലിംഗാം; ഇംഗ്ലണ്ടുകാരുടെ ഗോള്‍ഡന്‍ ബോയ് ആയി ജൂഡ്


  തിരുവനന്തപുരം കോര്‍പറേഷനില്‍ നിന്നും 17 ഫയലുകള്‍ കാണാനില്ല; എല്ലാ ഫയലുകളും അപ്രത്യക്ഷമായത് ആര്യാ രാജേന്ദ്രന്‍ ചുമതലയേറ്റ ശേഷം


  മയക്കമരുന്ന് കടത്തില്‍ ആഗോള മാഫിയയെ പിടിക്കണം; വന്‍മത്സ്യങ്ങള്‍ക്ക് പിന്നാലെ പോകാനും നിര്‍മ്മല സീതാരാമന്‍


  ബഹിരാകാശ മേഖലയിലെ പ്രധാന ആഗോള ശക്തിയാണ് ഇന്ത്യയെന്ന് കേന്ദ്രമന്ത്രി; 'അബുദാബി സ്‌പേസ് ഡിബേറ്റ്' ചടങ്ങില്‍ ഭാഗമായി ഡോ. ജിതേന്ദ്ര സിംഗ്

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.