×
login
അധിക്ഷേപിക്കാനും അപഹസിക്കാനും കുന്തവും കുടചക്രവുമല്ല ഇന്ത്യന്‍ ഭരണഘടന‍; മന്ത്രി സജി ചെറിയാന്‍‍ മാപ്പ് പറയണമെന്ന് ബി.ഗോപാലകൃഷ്ണന്‍

മന്ത്രിക്ക് വേണ്ടി ഭരണഘടന പൊളിച്ച് മാറ്റാന്‍ കഴിയില്ല. തൊഴിലാളിവിരുദ്ധവും ജനങ്ങളെ കൊള്ള ചെയ്യാനുള്ള ഉപാധിയുമാണ് ഭരണഘടന എങ്കില്‍ ഈ ഭരണഘടനക്ക് വിധേയമായി മന്ത്രിയായിട്ടുള്ള സജീ ചെറിയാന്‍ നടത്തുന്നത് കൊള്ളയും തൊഴിലാളിവിരുദ്ധതയുമാണന്ന് പറയേണ്ടിവരും.

തിരുവനന്തപുരം: ഭരണഘടനയെ അവഹേളിച്ച മന്ത്രി സജി ചെറിയാന്‍ നടത്തിയത് സത്യപ്രതിജ്ഞ ലംഘനമാണെന്ന് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. ബി. ഗോപാലകൃഷ്ണ്‍. മന്ത്രി സജി ചെറിയാന് മന്ത്രിയായി തുടരാന്‍ എന്ത് അര്‍ഹതയാണ് ഇനി ഉള്ളതെന്നും സാംസ്‌കാരിക മന്ത്രിക്ക് സംസ്‌ക്കാരം ഭാഷയിലെങ്കിലും വേണമെന്നും ഗോപാലകൃഷ്ണന്‍ ഫേസ്ബുക്കില്‍ കുറിച്ചു.  

പോസ്റ്റിന്റെ പൂര്‍ണരൂപം-


മന്ത്രി സജീ ചെറിയാന്‍ മാപ്പ് പറയണം. സാംസ്‌കാരിക മന്ത്രിക്ക് സംസ്‌ക്കാരം ഭാഷയിലെങ്കിലും വേണം. അധിക്ഷേപിക്കാനും അപഹസിക്കാനും കുന്തും കുട ചക്രവുമല്ല ഇന്ത്യന്‍ ഭരണഘടന . ഒരു പരമാധികാര രാഷ്ട്രത്തിന്റെ അടിത്തറയാണ് ഭരണഘടന. സ്വാതന്ത്ര്യത്തിന്റെ എഴുപത്തിഅഞ്ചാം വര്‍ഷം ആഘോഷിക്കുന്ന ഈ വേളയില്‍ ഇന്ത്യന്‍ ഭരണഘടന തൊഴിലാളിവിരുദ്ധമാണന്നും, ജനാധിപത്യവും, മതേതരത്വം, തുടങ്ങിയ കുന്തവും കുടചക്രവുമൊക്കെ എഴുതിവെച്ച് ജനങ്ങളെ കൊള്ളയടിക്കാനുള്ള ഉപകരണവും ഉപാധിയുമാണ് ഭരണഘടന എന്ന് കേരളത്തിലെ സാംസ്‌ക്കാരിക മന്ത്രി പ്രസ്താവന നടത്തുക എന്നത് തികഞ്ഞ ഭരണഘടന വിരുദ്ധതയും മന്ത്രിയായി തുടരാനുള്ള അയോഗ്യതയുമാണ്. സത്യപ്രതിജ്ഞ ലംഘനമാണ് മന്ത്രി നടത്തിയിട്ടുള്ളത്. മന്ത്രി സജി ചെറിയാന് മന്ത്രിയായി തുടരാന്‍ എന്ത് അര്‍ഹതയാണ് ഇനി ഉള്ളത്. മന്ത്രിക്ക് വേണ്ടി ഭരണഘടന പൊളിച്ച് മാറ്റാന്‍ കഴിയില്ല. തൊഴിലാളിവിരുദ്ധവും ജനങ്ങളെ കൊള്ള ചെയ്യാനുള്ള ഉപാധിയുമാണ് ഭരണഘടന എങ്കില്‍ ഈ ഭരണഘടനക്ക് വിധേയമായി മന്ത്രിയായിട്ടുള്ള സജീ ചെറിയാന്‍ നടത്തുന്നത് കൊള്ളയും തൊഴിലാളിവിരുദ്ധതയുമാണന്ന് പറയേണ്ടിവരും. അല്ലങ്കില്‍ മന്ത്രി മാപ്പ് പറഞ്ഞ് രാജീ വെക്കണം. മാപ്പ് പറയാതെ ഒരു നിമിഷം സജി ചെറിയാന് മന്ത്രിയായി തുടരാന്‍ അവകാശമില്ല. മന്ത്രിയുടെ പ്രസ്താവനക്കെതിരെ കേരള ഗവര്‍ണര്‍ക്ക് പരാതി നല്‍കും.

Facebook Post: https://www.facebook.com/bgopalakrishnanofficial/posts/pfbid07foAU8mU3BHZS7xa3pYgpin6Uw4T5kEmSnP75AUJuEWCghfe37SbtGtLZL4oQV3al

  comment

  LATEST NEWS


  ഒരു ദിവസം രണ്ട് അപൂര്‍വ്വകണ്ടെത്തലുകള്‍ : പൊന്‍മുണ്ടത്ത് ടിപ്പുവിന്റെ കോട്ട കൊത്തളങ്ങള്‍; ചേലേമ്പ്രയില്‍ ആയുധശേഷിപ്പ്


  ജസ്റ്റിസ് യു യു ലളിത് സുപ്രീം കോടതിയുടെ പുതിയ ചീഫ് ജസ്റ്റിസ്; 27ന് ചുമതലയേല്‍ക്കും; നിയമനം പ്രഖ്യാപിച്ച് രാഷ്ട്രപതി


  പ്രധാനമന്ത്രി പറഞ്ഞു, നിങ്ങള്‍ രാജ്യത്തിന്റെ അഭിമാനം; നല്‍കി ഒരു കോടി; കേരളം പറഞ്ഞു പറ്റിച്ചു; പ്രഖ്യാപിച്ച അഞ്ചു ലക്ഷം കിട്ടിയില്ലെന്ന് പ്രണോയ്


  ലംപ്സം ഗ്രാന്റും, സ്‌റ്റൈപ്പന്റും തടഞ്ഞുവച്ചു; പട്ടികജാതിവിദ്യാര്‍ത്ഥികളോടുള്ള ഇടതുപക്ഷസര്‍ക്കാറിന്റെ അവണന അവസാനിപ്പിക്കണമെന്ന് പട്ടികജാതിമോര്‍ച്ച


  മൃഗങ്ങളില്‍ നിന്നും മനുഷ്യരിലേക്ക്: ചൈനയില്‍ പുതിയ 'ലാംഗ്യ വൈറസ്' കണ്ടെത്തി; പനി ബാധിച്ച നിരവധി പേര്‍ ചികിത്സയില്‍


  ആര്‍സിപി സിങ്ങിനെ കേന്ദ്രമന്ത്രിസഭയില്‍ എടുത്തത് നിതീഷ് കുമാറിന്‍റെ അറിവോടെയല്ലെന്ന പ്രചാരണം ശുദ്ധക്കള്ളമെന്ന് സുശീല്‍ കുമാര്‍ മോദി

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.