×
login
വിദേശത്ത് മെഡിസിന്‍ പഠിച്ചവര്‍ക്ക് കേരളത്തില്‍ കടമ്പകള്‍; സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളില്‍ സേവനം നിഷേധിക്കുന്നു

ചൈനയില്‍ മാത്രം മൂവായിരത്തിലധികം മലയാളികളാണ് മെഡിക്കല്‍ പഠനം നടത്തുന്നത്. ഇവര്‍ പഠനം പൂര്‍ത്തിയാക്കി ജന്മനാട്ടില്‍ തിരികെയെത്തുമ്പോള്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളില്‍ സേവനം നിഷേധിക്കുന്നു. കഴിഞ്ഞ ദിവസം എറണാകുളം കളമശേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നടന്ന അഭിമുഖ അറിയിപ്പില്‍ ഇന്ത്യന്‍ സര്‍വ്വകലാശാലകളില്‍ നിന്ന് വിജയിച്ച വിദ്യാര്‍ഥികളെ മാത്രമേ ഇതിന് പരിഗണിക്കൂ എന്ന് പറഞ്ഞിരുന്നു

ആലപ്പുഴ: വിദേശ രാജ്യങ്ങളില്‍ മെഡിക്കല്‍ പഠനം പൂര്‍ത്തിയാക്കിയ മലയാളി വിദ്യാര്‍ഥികള്‍ക്ക് കേരളത്തിലെ ഗവ. മെഡിക്കല്‍ കോളജുകളില്‍ കടമ്പകള്‍. ഇന്ത്യയില്‍ എംബിബിഎസ് പൂര്‍ത്തിയാക്കിയവരെ മാത്രമേ ഇതിനായി പരിഗണിക്കൂയെന്നാണ് നിലപാട്. 51 വിദേശ രാജ്യങ്ങളിലായാണ് ഇന്ത്യയില്‍ നിന്ന് വിദ്യാര്‍ഥികള്‍ എംബിബിഎസ് പഠനം നടത്തുന്നത്. കേരളത്തിലെ ഗവ. മെഡിക്കല്‍ കോളജുകളില്‍ ആകെയുള്ളത് 1455 സീറ്റുകളാണ്. സംസ്ഥാനത്താകെ 4100 മെഡിക്കല്‍ സീറ്റുകള്‍ മാത്രമാണുള്ളത്. ഈ സാഹചര്യത്തിലാണ് കൂടുതല്‍ വിദ്യാര്‍ഥികളും പഠനത്തിന് വിദേശ രാജ്യങ്ങളെ ആശ്രയിക്കുന്നത്.

ചൈനയില്‍ മാത്രം മൂവായിരത്തിലധികം മലയാളികളാണ് മെഡിക്കല്‍ പഠനം നടത്തുന്നത്. ഇവര്‍ പഠനം പൂര്‍ത്തിയാക്കി ജന്മനാട്ടില്‍ തിരികെയെത്തുമ്പോള്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളില്‍ സേവനം നിഷേധിക്കുന്നു. കഴിഞ്ഞ ദിവസം എറണാകുളം കളമശേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നടന്ന അഭിമുഖ അറിയിപ്പില്‍ ഇന്ത്യന്‍ സര്‍വ്വകലാശാലകളില്‍ നിന്ന് വിജയിച്ച വിദ്യാര്‍ഥികളെ മാത്രമേ ഇതിന് പരിഗണിക്കൂ എന്ന് പറഞ്ഞിരുന്നു.


വിദേശ രാജ്യങ്ങളില്‍ മെഡിക്കല്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയവരെ കേരളത്തിലെ ഗവ. മെഡിക്കല്‍ കോളജുകളില്‍ താത്കാലികമായിപ്പോലും നിയമിക്കാന്‍ സര്‍ക്കാര്‍ തയ്യാറായിട്ടില്ല. ഇതു കൂടാതെ ഒരു വര്‍ഷം കേരളത്തില്‍ ഇന്റേന്‍ഷിപ്പ് ചെയ്യുന്നതിന് സര്‍ക്കാരിലേക്ക് ഒന്നര ലക്ഷം രൂപ വരെ കെട്ടിവയ്ക്കണം. മറ്റു സംസ്ഥാനങ്ങളില്‍ നേരത്തെ ഈ തുക ഈടാക്കിയിരുന്നെങ്കിലും പിന്നീട് മുപ്പതിനായിരം രൂപ വരെയായി കുറച്ചു. എന്നിട്ടും കേരളത്തില്‍ ഇപ്പോഴും ഭീമമായ തുകയാണ് ഈടാക്കുന്നത്. സ്വകാര്യ ആശുപത്രികളില്‍ വളരെ തുച്ഛമായ വേതനത്തിലാണ് ഇവര്‍ ജോലി ചെയ്യുന്നത്.

നാഷണല്‍ മെഡിക്കല്‍ കൗണ്‍സിലിന്റെ നിയമ പ്രകാരം 50 ശതമാനത്തിലധികം മാര്‍ക്ക് നേടുകയും സ്റ്റേറ്റ് മെഡിക്കല്‍ കൗണ്‍സിലിന്റെ നിയമ പ്രകാരം ഒന്നര വര്‍ഷത്തോളം കാത്തിരുന്ന് ഒന്നര ലക്ഷത്തോളം രൂപ സര്‍ക്കാരില്‍ കെട്ടിവയ്ക്കുകയും ചെയ്യുന്ന വിദ്യാര്‍ഥികളോടാണ് ഈ അയിത്തം. ലക്ഷങ്ങള്‍ ചെലവഴിച്ച് പഠനം നടത്തിയിട്ടും ജന്മനാട്ടില്‍ സര്‍ക്കാര്‍ മേഖലയില്‍ താല്‍ക്കാലികമായി പോലും സേവനം നടത്താന്‍ കഴിയാത്തതിനെതിരെ പരാതി നല്‍കാനൊരുങ്ങുകയാണ് ഇവര്‍.

  comment

  LATEST NEWS


  ആധുനികവല്‍ക്കരണ പാതയില്‍ ഹരിതകര്‍മസേന; പ്ലാസ്റ്റിക് ശേഖരണ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശാസ്ത്രീയമാകുന്നു


  മണിരത്‌നം മാജിക്ക്: പൊന്നിയിന്‍സെല്‍വനില്‍ 'വന്തിയ ദേവനായി' കാര്‍ത്തി; ക്യാരക്ടര്‍ ലുക്ക് പോസ്റ്റര്‍ പുറത്ത്


  മന്ത്രി സജി ചെറിയാന്‍ പ്രസംഗിച്ചത് രാജ്യത്തെ ജനങ്ങളുടെ അവസ്ഥയെക്കുറിച്ച്; ഭരണഘടനയെ അവഹേളിച്ചെന്നത് മാധ്യമങ്ങളുടെ വ്യാഖ്യാനമെന്ന് സിപിഎം


  'വിധി' എന്റെ രണ്ട് കുഞ്ഞുങ്ങളെയും ഒരു ദിവസം കവര്‍ന്നു; ജീവിതത്തില്‍ തളര്‍ന്നു പോയ നിമിഷത്തിലെ വേദന പങ്കുവച്ച് ഏകനാഥ് ഷിന്‍ഡെ (വീഡിയോ)


  അധിക്ഷേപിക്കാനും അപഹസിക്കാനും കുന്തവും കുടചക്രവുമല്ല ഇന്ത്യന്‍ ഭരണഘടന; മന്ത്രി സജി ചെറിയാന്‍ മാപ്പ് പറയണമെന്ന് ബി.ഗോപാലകൃഷ്ണന്‍


  തൃപ്പൂണിത്തുറയില്‍ ടാങ്കര്‍ ലോറിയും സ്‌കൂട്ടറും കൂട്ടിയിടിച്ച് അപകടം: രണ്ട് യുവാക്കള്‍ മരിച്ചു, ഒരാള്‍ക്ക് പരിക്ക്

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.