×
login
മതവിദ്യാഭ്യാസത്തിന് സർക്കാർ ഫണ്ട് നൽകരുത്: പോപ്പുലര്‍ ഫ്രണ്ടിന്‍റെ മഴു വെട്ടേറ്റ് വലത് കൈപ്പത്തി നഷ്ടമായ പ്രൊഫ. ടിജെ ജോസഫ്

സർക്കാർ ഫണ്ട് ഉപയോഗിച്ച് മതവിദ്യാഭ്യാസത്തിന് ആനുകൂല്യങ്ങൾ നൽകുന്നത് നിർത്തണമെന്നും പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരുടെ മഴു വെട്ടേറ്റ് വലത് കൈപ്പത്തി നഷ്ടമായ പ്രൊഫ. ടിജെ ജോസഫ്. മതപാഠശാലകൾക്കായി മദ്രസകള്‍ക്കും മറ്റുമായി ലക്ഷക്കണക്കിന് രൂപയുടെ ഫണ്ട് സർക്കാർ ചെലവിടുന്നത് നിർത്തണമെന്ന് അദ്ദേഹം നിർദ്ദേശിച്ചു.

കോഴിക്കോട്:  സർക്കാർ ഫണ്ട് ഉപയോഗിച്ച് മതവിദ്യാഭ്യാസത്തിന് ആനുകൂല്യങ്ങൾ നൽകുന്നത് നിർത്തണമെന്നും പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരുടെ മഴു വെട്ടേറ്റ് വലത് കൈപ്പത്തി നഷ്ടമായ പ്രൊഫ. ടിജെ ജോസഫ്. മതപാഠശാലകൾക്കായി മദ്രസകള്‍ക്കും മറ്റുമായി ലക്ഷക്കണക്കിന് രൂപയുടെ ഫണ്ട് സർക്കാർ ചെലവിടുന്നത് നിർത്തണമെന്ന് അദ്ദേഹം നിർദ്ദേശിച്ചു.

 ശാസ്ത്ര- സ്വതന്ത്രാചിന്താ പ്രസ്ഥാനമായ എസ്സെൻസ് ഗ്ലോബലിന്‍റെ ആഭിമുഖ്യത്തിൽ കോഴിക്കോട് ടാഗോർഹാളില്‍ നടന്ന ‘പാൻ 22’ സെമിനാറിലാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. ചെറുപ്പത്തിലേ കുട്ടികളുടെ തലച്ചോറിലേക്ക് മതം അടിച്ചു കയറ്റുന്നത് തടയണമെന്നും,  18 വയസ്സുള്ളവര്‍ക്കെ മതവിഭ്യാഭ്യാസം നല്‍കാവൂ എന്ന നിബന്ധനയുണ്ടായിരിക്കണമെന്നും പ്രെഫ. ടി ജെ ജോസഫ് ആവശ്യപ്പെട്ടു.


ഒരു റാലിയിൽ ഒരു കുട്ടി വിളിച്ച വിദ്വേഷ മുദ്രാവാക്യങ്ങളാണ് കേരളം ഇന്ന് ചൂടോടെ ചർച്ചചെയ്യുന്നത്. ആ കുട്ടിക്ക് ഇതൊക്കെ പറയാനുള്ള ഊർജം എവിടെ നിന്ന് കിട്ടി എന്ന് ഓർക്കണം. ഒരു 12 വയസ്സുകാരന് ഇതൊക്കെ തനിയെ പറയാന്‍ കഴിയില്ലെന്നും അദ്ദേഹം വിമർശിച്ചു. ചെറുപ്പത്തിലേ മതം മസ്തിഷ്‌ക്കത്തിലേക്ക് അതിശക്തമായി കടത്തിവിടുന്നതാണ് ഇവിടുത്തെ പ്രശ്നം. മതത്തിന്‍റെ വിശദമായ പഠനം 18 വയസ്സയാലേ അനുവദിക്കൂ എന്ന് വരണമെന്നും ജോസഫ് പറഞ്ഞു.  

2010 ൽ തനിക്ക് നേരെ ആക്രമണം ഉണ്ടായ സമയത്തേക്കാൾ മോശമായി വരികയാണ് കാര്യങ്ങൾ.അന്ന് കേരളത്തിൽ ഒന്നോ രണ്ടോ സംഘടനകൾ മാത്രമാണ് പരസ്യമായി മത മൗലികാവാദം പറഞ്ഞിരുന്നത്. പക്ഷേ ഇന്ന് ദൗർഭാഗ്യവശാൽ ഇപ്പോള്‍ അത്തരം ഒരു പാട് സംഘടനകൾ കേരളത്തില്‍ ഉണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 

"മുഹമ്മദ് എന്ന പേര് ഒരു ചോദ്യത്തിൽ ചേർക്കുമ്പോൾ ഞാൻ സ്വപ്‌നത്തിൽപോലും അത് പ്രവാചകന്റെ പേരായി ചിത്രീകരിക്കപ്പെടും എന്ന് ഓർത്തില്ല. പക്ഷേ, അങ്ങനെ പറഞ്ഞുകൊണ്ടാണ് ഒരു കൂട്ടർ എന്റെ പേരിൽ മത നിയമം നടപ്പാക്കിയത്. എന്നാൽ, തുടർന്ന് ഞാൻ ജനിച്ച മതവും സഭയും എന്നെ വീണ്ടും ശിക്ഷിക്കയാണ് ഉണ്ടായത്. എന്നെ ജോലിയിൽനിന്ന് പിരിച്ചുവിട്ടതോടെ കുടുംബത്തിന്റെ ഏക വരുമാനം നിന്നു. അങ്ങനെ ഒക്കെയുണ്ടായ ഡിപ്രഷനെ തുടർന്നാണ് ഭാര്യ ജീവനൊടുക്കിയത്. അതുപോലെ എനിക്കെതിരെ മത നിന്ദാ കുറ്റം ചുമത്തി അറസ്റ്റ് ചെയ്ത് ജയിലിൽ ഇടുകയാണ്, സ്‌റ്റേറ്റ് ചെയ്തത്. എന്നാൽ കോടതി അതെല്ലാം തള്ളിക്കളയുകമാണ് ഉണ്ടായത്.’ ജോസഫ് മാഷ് വികാരധീനനായി."- ജോസഫ് പറഞ്ഞു. 

  comment

  LATEST NEWS


  പൊതുസ്ഥലത്ത് മദ്യപിക്കുന്നതിൽ നിരോധനം ഏർപ്പെടുത്തി മധ്യപ്രദേശ്; ഏപ്രിൽ ഒന്ന് മുതൽ പ്രാബല്യത്തിൽ, ലംഘിക്കുന്നവർക്കെതിരെ കർശന നടപടി


  'സത്യമാണ് എന്റെ ദൈവം, അഹിംസയാണ് അതിലേക്കുള്ള മാര്‍ഗം'; വിധി പ്രസ്താവനയ്ക്ക് പിന്നാലെ ഗാന്ധിയുടെ വചനം ട്വീറ്റ് ചെയ്ത് രാഹുല്‍ ഗാന്ധി


  മധ്യപ്രദേശ് സർക്കാരിൻ്റെ ചന്ദ്രശേഖർ ആസാദ് പുരസ്കാരം ഏറ്റുവാങ്ങി ബാലഗോകുലം; സംഘടനയുടെ ചരിത്രത്തിലെ പുതിയ നാഴികക്കല്ല്


  മുഖ്യമന്ത്രിയെ അപകീര്‍ത്തിപ്പെടുത്തിയാല്‍ നടപടിയുണ്ടാകും; ജനപ്രതിനിധിയുടെ പരാതിയില്‍ നടപടിയില്ല, കേസെടുക്കാത്തതിന് പിന്നില്‍ രാഷ്ട്രീയ സമ്മര്‍ദ്ദം


  സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് പീഡനം: രണ്ട് മലപ്പുറം സ്വദേശികൾ കസ്റ്റഡിയിൽ, പെൺകുട്ടിയെ ഫ്ലാറ്റിലെത്തിച്ചത് സീരിയൽ നടിയുടെ സഹായത്തോടെ


  വേനല്‍ച്ചൂട് കനത്തു; പാല്‍ ഉത്പാദനത്തില്‍ കുറവ്, പാലക്കാട് പ്രതിദിനം കുറഞ്ഞത് 22,000 ലിറ്ററിന്റെ ഉത്പാദനം, ക്ഷീരകര്‍ഷകരും പ്രതിസന്ധിയില്‍

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.