×
login
എല്ലാ ഫയലിലും കണ്ണടച്ച് ഒപ്പിടാനാകില്ല; വിശദമായി പഠിക്കണം; ഓര്‍ഡിനന്‍സ്‍ രാജ് അംഗീകരിക്കാനാകില്ല; പിണറായി സര്‍ക്കാരിനെ വെട്ടിലാക്കി ഗവര്‍ണര്‍

ലോകായുക്ത ഭേദഗതിയടക്കം 11 ഓര്‍ഡിനന്‍സുകളാണ് ഗവര്‍ണര്‍ ഒപ്പിടില്ലെന്ന നിലപാട് സ്വീകരിച്ചതോടെ അസാധുവാകുക. ഭരണഘടന അനുസൃതമായ കാര്യങ്ങളാണ് ഗവര്‍ണര്‍ ചെയ്യേണ്ടതെന്നും നിയമാനുസൃതമായി മാത്രമേ മുന്നോട്ടു പോകാനാകൂ എന്നും ആരിഫ് മുഹമ്മദ് ഖാന്‍ വ്യക്തമാക്കി.

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ ഓര്‍ഡിനന്‍സ് രാജിനെതിരേ വിമര്‍ശനവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. വിശദമായി പഠിക്കാതെ ഓര്‍ഡിനന്‍സുകളില്‍ ഒപ്പിടില്ല. എല്ലാ ഫയലുകളും കണ്ണുമടച്ച് ഒപ്പിടാനാകില്ല. ഓര്‍ഡിനന്‍സ് രാജ് അംഗീകരിക്കാനാകില്ലെന്നും മാധ്യമങ്ങളോട് സംസാരിക്കവെ ഗവര്‍ണര്‍ പറഞ്ഞു. ലോകായുക്ത ഭേദഗതിയടക്കം 11 ഓര്‍ഡിനന്‍സുകളാണ് ഗവര്‍ണര്‍ ഒപ്പിടില്ലെന്ന നിലപാട് സ്വീകരിച്ചതോടെ അസാധുവാകുക. ഭരണഘടന അനുസൃതമായ കാര്യങ്ങളാണ് ഗവര്‍ണര്‍ ചെയ്യേണ്ടതെന്നും നിയമാനുസൃതമായി മാത്രമേ മുന്നോട്ടു പോകാനാകൂ എന്നും ആരിഫ് മുഹമ്മദ് ഖാന്‍ വ്യക്തമാക്കി.  

ഓര്‍ഡിനന്‍സുകളുടെ കാലാവധി ഇന്ന് അവസാനിക്കാനിരിക്കെയാണ് ഗവര്‍ണര്‍ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്. കഴിഞ്ഞ ദിവസം ചീഫ് സെക്രട്ടറി ചര്‍ച്ച നടത്തിയിട്ടും ഗവര്‍ണര്‍ വഴങ്ങിയിരുന്നില്ല. ഓര്‍ഡിനന്‍സുകളുടെ കാരണം മുഖ്യമന്ത്രിയോ ബന്ധപ്പെട്ട മന്ത്രിമാരോ വിശദീകരിക്കണമെന്ന് നേരത്തെ ആരിഫ് മുഹമ്മദ് ഖാന്‍ ആവശ്യപ്പെട്ടിരുന്നു. നിലപാട് വ്യക്തമാക്കി ഗവര്‍ണര്‍ രംഗത്തെത്തിയതോടെ, ആറ് നിയമങ്ങള്‍ ഭേദഗതിക്ക് മുമ്പുള്ള സ്ഥിതിയിലേക്ക് പുനസ്ഥാപിക്കപ്പെടുന്ന അപൂര്‍വ സ്ഥിതിയാണ് സംസ്ഥാനത്തുണ്ടാക്കുക.


ഓര്‍ഡിനന്‍സുകളില്‍ കൃത്യമായ വിശദീകരണം വേണമെന്ന് ഗവര്‍ണര്‍ വ്യക്തമാക്കി. ഒറ്റ ദിവസം കൊണ്ട് എല്ലാം തീരുമാനമാക്കാനാകില്ല. തന്റെ അധികാരം കുറയ്ക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നതിനെ കുറിച്ച് അറിവില്ല. അടിയന്തര സാഹചര്യങ്ങളിലാണ് ഓര്‍ഡിനന്‍സ് പുറത്തിറക്കേണ്ടത്. ഓര്‍ഡിനന്‍സിലൂടെ ഭരിക്കാനാണെങ്കില്‍ എന്തിനാണ് നിയമനിര്‍മ്മാണ് സഭകള്‍. മാധ്യമപ്രവര്‍ത്തകര്‍ സര്‍ക്കാര്‍ പക്ഷത്തുനിന്നാണ് പലപ്പോഴഉം ചോദ്യങ്ങള്‍ ചോദിക്കുന്നതെന്നും ഗവര്‍ണര്‍.

 

 

  comment

  LATEST NEWS


  ചരിത്രനിമിഷം....ദ്രൗപദി മുര്‍മുവില്‍ നിന്നും നിറചിരിയോടെ ദേശീയപുരസ്കാരം ഏറ്റുവാങ്ങി നഞ്ചിയമ്മ; ആദരപൂര്‍വ്വം ഏഴുന്നേറ്റ് സദസ്സ്.....


  കര്‍ശന നടപടിയെടുക്കാതത് പിണറായിയുടെ തന്ത്രം; ശ്രമിക്കുന്നത് പിഎഫ്‌ഐ അണികളെ സിപിഎമ്മിലെത്തിക്കാനെന്ന് കെ. സുരേന്ദ്രന്‍


  ജനഗണമന, വന്ദേമാതരം, കാശ്മീരില്ലാത്ത ഭൂപടം........ദേശീയ മാനബിന്ദുക്കളെ അവഹേളിക്കുന്ന തരൂര്‍


  ഗവര്‍ണറുടെ വാദം പൊളിച്ച തോമസ് ഐസക്കിനെ ചുരുട്ടിക്കെട്ടി സാമ്പത്തികവിദഗ്ധന്‍ ജോസ് സെബാസ്റ്റ്യന്‍; 'ഐസക്ക് സ്ഥിതിവിവരക്കണക്കുകള്‍ വളച്ചൊടിക്കുന്നു '


  പിഎഫ്‌ഐ ജൂതന്മാരെയും ലക്ഷ്യമിട്ടിരുന്നതായി എന്‍ഐഎ; ആസൂത്രണം ചെയ്തത് അന്‍സാര്‍-ഉല്‍-ഖിലാഫാ കേരള ബന്ധം


  അധ്വാനിക്കാതെ അധികാരം ആസ്വദിക്കാമെന്ന മോഹം അപകടകരം; രാഹുല്‍ ഫ്യൂഡല്‍ പ്രഭുവിനെപ്പോലെയാണെന്ന് ആസാം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.