×
login
അധികാരം ജനന്മയ്ക്കായി വിനിയോഗിക്കണം; ഭാരതത്തിന്റെ വൈവിദ്ധ്യത്തെ രാജ്യത്തിന്റെ ശക്തിയായി കാണണം; സിവില്‍ സര്‍വീസ് ജേതാക്കളോട് ഗവര്‍ണര്‍

കേരളത്തിലെ സ്ഥിതിസമത്വവും അന്തസാര്‍ന്ന ജീവിതവും മറ്റുസംസ്ഥാനങ്ങള്‍ക്ക് മാതൃകയാണ്. അന്യ സംസ്ഥാനങ്ങളില്‍ നിയമനം കിട്ടുന്നവര്‍ക്ക് കേരളത്തിന്റെ ഈ മാതൃകയെ അവിടങ്ങളിലേക്ക് എത്തിക്കാനുള്ള അവസരം കൂടിയാണ് ലഭിക്കുന്നത്.

തിരുവനന്തപുരം: പദവി നല്‍കുന്ന അധികാരത്തെ ജനനന്മയ്ക്കായി വിനിയോഗിക്കണമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. കേരളത്തില്‍ നിന്ന് സിവില്‍ സര്‍വീസ് വിജയിച്ചവരെ അനുമോദിക്കാന്‍ രാജ് ഭവനില്‍ സംഘടിപ്പിച്ച യോഗത്തില്‍ സംസാരിക്കുകയായിരുന്നു ഗവര്‍ണര്‍. ഏതു തീരുമാനമെടുക്കുമ്പോഴും സമൂഹത്തിലെ ഏറ്റവും ദുര്‍ബലരെ അത് എങ്ങനെ ബാധിക്കുമെന്ന ചിന്ത ഉണ്ടാവണം.  

അവരുടെ ജീവിതനിലവാരം മെച്ചപ്പെടുത്താനുള്ള മാര്‍ഗങ്ങള്‍ എപ്പോഴും തേടണം. ഭാരതത്തിന്റെ വൈവിദ്ധ്യത്തെ രാജ്യത്തിന്റെ ശക്തിയായിത്തന്നെ കാണണം. ആധുനികലോകം മനുഷ്യന്റെ അന്തസ്സിനെയാണ് ഉയര്‍ത്തിപ്പിടിക്കുന്നത്. ഭാരതമാകട്ടെ, മനുഷ്യനിലെ ദിവ്യത്വത്തെ എന്നും ഉയര്‍ത്തിക്കാട്ടി. ഏത് ആശയത്തെയും വിശ്വാസത്തെയും സ്വീകരിച്ച മഹത്തായ പാരമ്പര്യമാണ് നമ്മുടേത്. ആ പാരമ്പര്യത്തിന്റെ ഉദാത്ത മാതൃകകള്‍ പേറുന്ന നാടാണ് കേരളം.  

നിങ്ങളില്‍ പലര്‍ക്കും മറ്റുസംസ്ഥാനങ്ങളില്‍ നിയമനം ലഭിക്കട്ടെ എന്ന് ഞാന്‍ ആശിക്കുന്നു. അതിനു കാരണമുണ്ട്. കേരളത്തിലെ സ്ഥിതിസമത്വവും അന്തസാര്‍ന്ന ജീവിതവും മറ്റുസംസ്ഥാനങ്ങള്‍ക്ക് മാതൃകയാണ്. അന്യ സംസ്ഥാനങ്ങളില്‍ നിയമനം കിട്ടുന്നവര്‍ക്ക് കേരളത്തിന്റെ ഈ മാതൃകയെ അവിടങ്ങളിലേക്ക് എത്തിക്കാനുള്ള അവസരം കൂടിയാണ് ലഭിക്കുന്നത്. അദേഹം പറഞ്ഞു. സിവില്‍ സര്‍വീസ് ജേതാക്കള്‍ക്കൊപ്പം അവരുടെ മാതാപിതാക്കളെയും ഗവര്‍ണര്‍ അനുമോദിച്ചു.

  comment

  LATEST NEWS


  2021ലെ അവസാന ചന്ദ്രഗ്രഹണം നവംബര്‍ 19ന്; ഭാരതത്തില്‍ ദൃശ്യമാവുക കുറച്ച് സമയത്തേക്ക് മാത്രം


  കോഴിക്കോട് മാരക മയക്കുമരുന്ന് വേട്ട; 18 എല്‍എസ്ഡി സ്റ്റാമ്പുമായി യുവാവ് എക്‌സൈസിന്‍റെ പിടിയില്‍


  സ്വകാര്യബസ് ജീവനക്കാരുടെ അതിക്രമം തടയണം,​ അമിതവേഗത്തിനും നിയന്ത്രണം ഏര്‍പ്പെടുത്തണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍


  നിപ: വനം വന്യജീവി വകുപ്പിന്റെ നേതൃത്വത്തില്‍ പഠനത്തിനായി വവ്വാലുകളില്‍ പരിശോധന തുടങ്ങി; പൂനെ ലാബിലേക്കും അയയ്ക്കും


  ലഹരി മാഫിയക്കെതിരെ പോലീസ്- എക്‌സൈസ് വേട്ട ശക്തമാക്കി; ഇന്നലെ പിടിയിലായത് അഞ്ച് പേര്‍


  കരിപ്പൂരില്‍ കാരിയറെ ആക്രമിച്ച് 1.65 കിലോ സ്വര്‍ണം തട്ടിയെടുത്ത കേസ്; മൂന്ന് വര്‍ഷത്തിന് ശേഷം പ്രതികള്‍ കോടതിയില്‍ കീഴടങ്ങി

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.