×
login
സനാതനധര്‍മ്മം ഭാരത സംസ്‌കാരത്തിന്റെ കാതല്‍; ഋഷിവര്യന്മാര്‍ നേടിയെടുത്ത സാംസ്‌കാരിക സവിശേഷതയാണ് ലോകജനതയെ ഇന്ത്യയിലേക്ക് ആകര്‍ഷിക്കുന്നതെന്ന് ഗവര്‍ണര്‍

പ്രാചീന ഭാരതത്തിന്റെ ഋഷിവര്യന്മാര്‍ നേടിയെടുത്ത സാംസ്‌കാരികമായ സവിശേഷതയാണ് ലോകജനതയെ ഇന്ത്യയിലേക്ക് ആകര്‍ഷിക്കുന്നതെന്നും ഗവര്‍ണര്‍ പറഞ്ഞു. കേരളം സമ്പൂര്‍ണ സാക്ഷരത കൈവരിച്ചെങ്കിലും പല സംസ്ഥാനങ്ങളും സാക്ഷരതയില്‍ സമ്പൂര്‍ണത കൈവരിച്ചിട്ടില്ല.

ചെങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തില്‍ സംന്യാസി സംഗമത്തിന്റെ സമാപന സമ്മേളനം ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഉദ്ഘാടനം ചെയ്യുന്നു

തിരുവനന്തപുരം: സനാതന ധര്‍മ്മമാണ് ഭാരതസംസ്‌കാരത്തിന്റെ കാതലെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ചെങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തില്‍ അഖില ഭാരതീയ സന്ത് സമിതി സംഘടിപ്പിച്ച ദക്ഷിണ ഭാരതീയ സംന്യാസി സംഗമത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു ഗവര്‍ണര്‍.

പ്രാചീന ഭാരതത്തിന്റെ ഋഷിവര്യന്മാര്‍ നേടിയെടുത്ത സാംസ്‌കാരികമായ സവിശേഷതയാണ് ലോകജനതയെ ഇന്ത്യയിലേക്ക് ആകര്‍ഷിക്കുന്നതെന്നും ഗവര്‍ണര്‍ പറഞ്ഞു. കേരളം സമ്പൂര്‍ണ സാക്ഷരത കൈവരിച്ചെങ്കിലും പല സംസ്ഥാനങ്ങളും സാക്ഷരതയില്‍ സമ്പൂര്‍ണത കൈവരിച്ചിട്ടില്ല. വിദ്യാഭ്യാസപരമായി പിന്നിലുള്ളവരെ മുന്നോട്ടു കൊണ്ടുവരുന്നതിന് സംന്യാസി സമൂഹവും മുന്നിട്ടിറങ്ങണം. സംന്യാസി സമൂഹം നേരിടുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണേണ്ടത് സമൂഹത്തിന്റെ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.

സന്ത് സമിതി ദേശീയ പ്രസിഡന്റ് സ്വാമി അവിചല്‍ ദാസ് അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ദണ്ഡിസ്വാമി ജിതേന്ദ്ര സരസ്വതി, വൈസ് പ്രസിഡന്റ് സ്വാമി കമല്‍നയന്‍ ദാസ്, സെക്രട്ടറി ശ്രീശക്തി സാന്ദ്രാനന്ദ മഹര്‍ഷി, ലോക ഹിന്ദു പാര്‍ലമെന്റ് ചെയര്‍മാന്‍ മാധവന്‍ ബി. നായര്‍, കൃഷ്ണാനന്ദ സരസ്വതി, സ്വാമി ആചാര്യ ധര്‍മദേവന്‍, രാജശേഖരന്‍നായര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

  comment

  LATEST NEWS


  ഏക ഭാരതം ശ്രേഷ്ഠ ഭാരതം: കേരള സന്ദര്‍ശനത്തിനായി ഹിമാചലില്‍ നിന്നുള്ള വിദ്യാര്‍ത്ഥി സംഘം നാളെ കൊച്ചിയില്‍ എത്തും


  ആദ്യമൂന്നുദിനം എത്തിയത് 56,960 അപേക്ഷകള്‍; 'അഗ്നിവീര്‍ വായു' സൈനികരാകാന്‍ മുന്നോട്ടുവന്ന് യുവാക്കള്‍; വിവരങ്ങള്‍ പുറത്തുവിട്ട് വ്യോമസേന


  'ചൊവ്വല്ലൂരിന്റെ വിയോഗം ഭക്തരെയും കലാ ആസ്വാദകരെയും ഒരുപോലെ ദുഖത്തിലാഴ്ത്തി'; അനുശോചനം അറിയിച്ച് കെ.സുരേന്ദ്രന്‍


  ആവിക്കൽ തോട് മലിനജല സംസ്‌കരണ പ്ലാന്റ്: റോഡ് ഉപരോധിച്ച് നാട്ടുകാർ, പോലീസുമായുള്ള സംഘർഷത്തിൽ ഒരാൾക്ക് പരിക്ക്


  1034 കോടിയുടെ ഭൂമി കുംഭകോണം; സജ്ഞയ് റാവത്തിന് ഇഡി നോട്ടീസ്; നാളെ ചോദ്യംചെയ്യലിന് ഹാജരാകണം


  ചരിത്രത്തില്‍ ഇതുവരെയില്ലാത്ത നിയന്ത്രണം അപലപനീയം; നിയമസഭയിലെ മാധ്യമ വിലക്ക് ജനാധിപത്യ വിരുദ്ധമെന്ന് കെ.യൂ.ഡബ്ല്യൂ.ജെ

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.