×
login
കത്തിലെ ഭാഷയെയാണ് വിമര്‍ശിച്ചത്, കേരള യൂണിവേഴ്‌സിറ്റി വിസിയെ അല്ല; ചാന്‍സിലര്‍ ആവശ്യപ്പെടുന്ന കാര്യങ്ങള്‍ എങ്ങനെയാണ് സമ്മര്‍ദ്ദമുണ്ടാക്കുന്നത്

ഗവര്‍ണര്‍ വിമര്‍ശനത്തിന് അതീതനല്ല. അതുകൊണ്ട് തന്നെ ഭരണഘടനാ പദവികളെ ബഹുമാനിക്കാന്‍ ബാധ്യതയുണ്ട്. ഭരണഘടനാപരമായ ബാധ്യതകള്‍ എല്ലാവരും പാലിക്കണമെന്നും ഗവര്‍ണര്‍

തിരുവനന്തപുരം : കേരള യൂണിവേഴ്‌സിറ്റി വിസി വി.പി. മഹാദേവന്‍ പിള്ള നല്‍കിയ കത്തിലെ ഭാഷയേയാണ് പരാമര്‍ശിച്ചത്. വിസിയെ വിമര്‍ശിച്ചിട്ടില്ലെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. പ്രതിപക്ഷം തന്റെ ഉപദേശകരാകേണ്ടെന്നും ഗവര്‍ണര്‍ പ്രതികരിച്ചു.

ചാന്‍സിലര്‍ ആവശ്യപ്പെടുന്ന കാര്യങ്ങള്‍ എങ്ങനെയാണ് സമ്മര്‍ദ്ദമുണ്ടാക്കുന്നത്. ആരില്‍ നിന്നാണ് സമ്മര്‍ദ്ദം ഉണ്ടായതെന്നും വ്യക്തമാക്കേണ്ടതാണ്. സിന്‍ഡിക്കേറ്റ് യോഗം വിളിക്കാനാണ് ആവശ്യപ്പെട്ടത്. യോഗം വിളിക്കാതെ വിസി തീരുമാനം പറഞ്ഞത് തെറ്റാണ്. ചാന്‍സിലര്‍ എന്ന നിലയില്‍ താന്‍ ഇനിയും തുടര്‍ന്നാല്‍ ഇതിനെതിനെതിരെ നടപടിയുണ്ടാകൂ. സ്ഥാനത്ത് തുടരണോ എന്നതില്‍ സമയം എടുത്ത് മാത്രമേ തീരുാനം കൈക്കൊള്ളൂ.  

ഗവര്‍ണര്‍ വിമര്‍ശനത്തിന് അതീതനല്ല. അതുകൊണ്ട് തന്നെ ഭരണഘടനാ പദവികളെ ബഹുമാനിക്കാന്‍ ബാധ്യതയുണ്ട്. ഭരണഘടനാപരമായ ബാധ്യതകള്‍ എല്ലാവരും പാലിക്കണമെന്നും ഗവര്‍ണര്‍ വ്യക്തമാക്കി.

കത്തിനെ ഗവര്‍ണര്‍ വിമര്‍ശിച്ചതിന് പിന്നാലെ വിസി അതിനുള്ള മറുപടിയുമായി രംഗത്തെത്തിയിരുന്നു. മനസ് പതറുമ്പോള്‍ കൈവിറച്ച് പോകുന്ന സാധാരണത്വം ഒരു കുറവായി കാണുന്നില്ല. ഗുരുഭൂതന്‍മാരുടെ നല്ല പാഠങ്ങള്‍ ഉള്‍ക്കൊള്ളാന്‍ പരമാവധി  ശ്രമിക്കും. ജീവിതത്തിന്റെ ഗ്രാമറും സ്‌പെല്ലിംഗും തെറ്റാതിരിക്കാന്‍ പരമാവധി ജാഗരൂകനാണെന്നും വിസി അറിയിച്ചത്.  

 

 

 

  comment

  LATEST NEWS


  സംസ്ഥാനത്ത് കോവിഡിന്റെ അതിതീവ്ര വ്യാപനം സ്ഥിരീകരിച്ച് ആരോഗ്യമന്ത്രി; മൂന്നാം തരംഗം തുടങ്ങിയിട്ടേ ഉള്ളൂ; അതിജീവിക്കാന്‍ ജനങ്ങള്‍ സഹകരിക്കണം


  എന്‍പിറ്റിഐയില്‍ പവര്‍ പ്ലാന്റ് എന്‍ജിനീയറിങ് പഠിക്കാം; ഫെബ്രുവരി 15 വരെ ഓണ്‍ലൈനിലൂടെ അപേക്ഷകള്‍ സ്വീകരിക്കും


  വിഎസ് പക്ഷത്തിന്റെ കഥ കഴിഞ്ഞു; ചാത്തന്നൂര്‍ ഏരിയായില്‍ ഇനി പിണറായിക്കാലം, പ്രമുഖരായ നേതാക്കളെ ജില്ലാ കമ്മിറ്റിയില്‍ നിന്നും ഒഴിവാക്കി


  നീറ്റ്- യുജി 2022: സംസ്ഥാന കൗണ്‍സലിങ് ജനുവരി 27 മുതല്‍; പ്രവേശനം മാര്‍ച്ച് 15 വരെ


  ജനകീയാസൂത്രണ പദ്ധതിയില്‍ വ്യാപക ക്രമക്കേട്; നല്കുന്നത് ഗുണനിലവാരം കുറഞ്ഞ സാധനങ്ങള്‍, ലക്ഷക്കണക്കിന് രൂപ ഇടനിലക്കാര്‍ തട്ടിയെടുക്കുന്നു


  കൊല്ലം ജില്ലാ ആശുപത്രിയിലെ ജീവനക്കാര്‍ ശീതസമരത്തില്‍

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.