×
login
തന്നെ ആക്രമിക്കാന്‍ ശ്രമിച്ചവരെ തടയാന്‍ ശ്രമിച്ച പോലീസിനെ കെ.കെ.രാഗേഷ് വിലക്കി; അതിനുള്ള പ്രതിഫലമാണ് പ്രൈവറ്റ് സെക്രട്ടറി സ്ഥാനമെന്ന് ഗവര്‍ണര്‍

അലിഗഡില്‍ നിന്നും ജാമിയ മില്ലിയില്‍ നിന്നും ഗൂഢാലോചന നടത്തി എത്തിയവരാണ് അവിടെ പ്രശ്‌നമുണ്ടാക്കിയത്.

തിരുവനന്തപുരം: കണ്ണൂരില്‍ നടന്ന ചരിത്ര കോണ്‍ഗ്രസില്‍ തനിക്കെതിരെ പ്രതിഷേധിച്ചവരെ തടയാന്‍ ശ്രമിച്ച പൊലീസിനെ മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രൈവറ്റ് സെക്രട്ടറി കെ.കെ.രാഗേഷ് ഇടപെട്ട് വിലക്കിയെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ആരോപിച്ചു. ചരിത്ര കോണ്‍ഗ്രസിലെ ദൃശ്യങ്ങള്‍ഗവര്‍ണര്‍ പ്രദര്‍ശിപ്പിച്ചു. 

 പ്രതിഷേധക്കാരെ പൊലീസ് അറസ്റ്റ് ചെയ്യുന്നത് തടയാൻ തന്നോടൊപ്പം വേദിയിൽ ഇരുന്ന,ഇപ്പോൾ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായ കെ.കെ.രാഗേഷ് ഉടൻതന്നെ വേദി വിട്ടു. പ്രതിഷേധക്കാരുടെ അറസ്റ്റ് തടഞ്ഞതിലുള്ള പ്രത്യുപകാരമാണ് ഇപ്പോൾ രാഗേഷിനു ലഭിച്ച ഉന്നത സ്ഥാനം. നടപടിയെടുക്കാനുള്ള നീക്കം രാഗേഷ് തടഞ്ഞെന്ന് പൊലീസുകാർ എന്നോട് തുറന്നുപറഞ്ഞു. പ്രതിഷേധക്കാർ ജെഎന്‍യു, ജാമിയ എന്നീ സർവകലാശാലകളിൽ നിന്നുള്ളവരാണ്. പ്രതിഷേധം പെട്ടെന്ന് ഉണ്ടായതല്ല. ആസൂത്രിതമല്ലെങ്കിൽ പിന്നെ എങ്ങനെയാണ് എനിക്കെതിരെയുള്ള പ്ലക്കാർഡുകൾ വേദിയിൽ പ്രത്യക്ഷപ്പെട്ടത്?’’– ഗവർണർ ചോദിച്ചു..  

ചരിത്ര കോണ്‍ഗ്രസില്‍ ഉണ്ടായത് ഏഴ് വര്‍ഷം വരെ തടവ് ശിക്ഷ കിട്ടാവുന്നതും പിഴ ഒടുക്കേണ്ടതുമായ കുറ്റമാണെന്നും എന്നാല്‍ പോലീസിന് മുന്നില്‍ ഉണ്ടായ സംഭവമായിരുന്നിട്ടും ഒരു നടപടിയും സ്വീകരിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു. ഗവര്‍ണറെ തടയുന്നതും ആക്രമിക്കുന്നതും ഇതിന് ശ്രമിക്കുന്നതും ക്രിമിനല്‍ കുറ്റമാണെന്ന് ഐപിസി 124ാം വകുപ്പ് ഉദ്ധരിച്ച് ഗവര്‍ണര്‍ പറഞ്ഞു. പ്രതിഷേധിച്ചവരെ അറസ്റ്റ് ചെയ്യാന്‍ ശ്രമിച്ചപ്പോള്‍ തടഞ്ഞത് മുഖ്യമന്ത്രിയുടെ െ്രെപവറ്റ് സെക്രട്ടറി ആണെന്ന് ദൃശ്യങ്ങളില്‍നിന്നു വ്യക്തമാണെന്നും അദ്ദേഹം പറഞ്ഞു.

മോശം പെരുമാറ്റത്തിന് വിമാനയാത്രാ വിലക്ക് നേരിട്ട നേതാവാണ് ഭരണമുന്നണിയുടെ കണ്‍വീനര്‍. ഇത്തരക്കാരുടെ അനുയായികള്‍ കണ്ണൂരില്‍ തന്നെ ആക്രമിക്കാന്‍ മുതിര്‍ന്നതില്‍ അതിശയമില്ലെന്നും ഗവര്‍ണര്‍ പറഞ്ഞു. ഒരു മന്ത്രിക്ക് ഭരണഘടനയെ പരസ്യമായി തള്ളിപ്പറഞ്ഞതിന്റെ പേരില്‍ രാജിവയ്‌ക്കേണ്ടി വന്നു. മുന്‍മന്ത്രിയായ എംഎല്‍എ രാജ്യത്തിന്റെ അഖണ്ഡത ചോദ്യംചെയ്ത് സംസാരിച്ചു. പാക്കിസ്ഥാന്‍ ഭാഷയിലാണ് അദ്ദേഹം പരാമര്‍ശങ്ങള്‍ നടത്തിയതെന്നും കെ.ടി.ജലീലിനെ ഉന്നംവച്ച് ഗവര്‍ണര്‍ പറഞ്ഞു.

ഇതൊന്നും വ്യക്തികളുടെ വീഴ്ചയല്ല. സിപിഎം പരിശീലന ക്യാംപുകളില്‍ പഠിപ്പിക്കുന്ന കാര്യമാണ് നേതാക്കള്‍ പരസ്യമായി പറയുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി

 

 


 

 

 

 

 

 

 

    comment

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.