×
login
ചാന്‍സലര്‍‍ സ്ഥാനത്ത് നിന്ന് മാറ്റുന്ന ഓര്‍ഡിനന്‍സ്‍ ഗവര്‍ണര്‍ മടക്കി അയച്ചു; ബില്‍ പാസായാലും ഒപ്പിടില്ല; രാഷ്ട്രപതി തീരുമാനിക്കും

തന്നെ മാത്രം ലക്ഷ്യമിട്ടുള്ള നിയമനിര്‍മാണം ആണെങ്കില്‍ രാഷ്ട്രപതിയ്ക്ക് അയക്കുമെന്നും ഗവര്‍ണര്‍ വ്യകത്മാക്കിയിരുന്നു.

തിരുവനന്തപുരം: ഗവര്‍ണറെ സര്‍വകലാശാലകളുടെ ചാന്‍സലര്‍ സ്ഥാനത്തു നിന്ന് മാറ്റുന്നതിനായി സര്‍ക്കാര്‍ പുറത്തിറക്കിയ ഓര്‍ഡിനന്‍സ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഒപ്പിടാതെ മടക്കി. ഡിസംബര്‍ അഞ്ചിന് നിയമസഭാ സമ്മേളനം വിളിച്ചു ചേര്‍ത്ത സാഹചര്യത്തിലാണ് ഗവര്‍ണര്‍ ഓര്‍ഡിനന്‍സ് മടക്കി അയച്ചത്. ഓര്‍ഡിനന്‍സിന് പകരം സഭാസമ്മേളനത്തില്‍ ബില്‍ കൊണ്ടുവരുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു.

ഓര്‍ഡിനന്‍സ് ആയാലും ബില്‍ ആയാലും ഒപ്പിടില്ലെന്നാണ് ഗവര്‍ണറുടെ നിലപാട്. തന്നെ മാത്രം ലക്ഷ്യമിട്ടുള്ള നിയമനിര്‍മാണം ആണെങ്കില്‍ രാഷ്ട്രപതിയ്ക്ക് അയക്കുമെന്നും ഗവര്‍ണര്‍ വ്യകത്മാക്കിയിരുന്നു. സംസ്ഥാനത്തെ 14 സര്‍വ്വകാലാശാലകളില്‍ ഗവര്‍ണ്ണര്‍ ചാന്‍സലറായിരിക്കും എന്ന സര്‍വ്വകാലാശാല നിയമത്തിലെ വ്യവസ്ഥയാണ് ഭേദഗതി ചെയ്തിരുന്നത്.


കേരള, കാലിക്കറ്റ്, കണ്ണൂര്‍, എംജി, സംസ്‌കൃതം സര്‍വ്വകലാശാലകളില്‍ ഒരു ചാന്‍സിലര്‍ക്ക് ചുമതല നല്‍കും. കുസാറ്റ്, സാങ്കേതിക സര്‍വ്വകലാശാല,ഡിജിറ്റല്‍ സര്‍വ്വകലാശാല എന്നിവയില്‍ മറ്റൊരാള്‍ക്ക് ചുമതല. ആരോഗ്യ സര്‍വ്വകലാശാലയിലും, ഫിഷറീസ് സര്‍വ്വകലാശാലയിലും പ്രത്യേകം ചാന്‍സിലര്‍മാര്‍ ഇതായിരുന്നു ഓര്‍ഡിനന്‍സിലൂടെ ലക്ഷ്യമിട്ടിരുന്നത്.

 

    comment

    LATEST NEWS


    വനിതാ ട്വന്റി20 ലോകകപ്പ്: ഇന്ത്യയുടെ അണ്ടര്‍ 19 ടീമിനെ ഷെഫാലി നയിക്കും


    വിഴിഞ്ഞം ചര്‍ച്ച അലസി; ചൊവ്വാഴ്ച പരിഹാരമായേക്കും; നിര്‍മ്മാണത്തിന് തടസ്സം നില്‍ക്കില്ലെന്ന് സൂചന; തീരശോഷണം പഠിക്കാന്‍ സമരപ്രതിനിധി വേണ്ട


    ചലച്ചിത്ര നിര്‍മ്മാതാവ് ജെയ്സണ്‍ എളംകുളം ഫ്ലാറ്റില്‍ മരിച്ച നിലയില്‍; ശൃംഗാരവേലൻ, ജമ്നാപ്യാരി ചിത്രങ്ങളുടെ നിര്‍മ്മാതാവ്


    താമര വിരിയും, ഗുജറാത്തിലും ഹിമാചല്‍ പ്രദേശിലും എക്സിറ്റ് പോള്‍ ഫലങ്ങള്‍ ബിജെപിയ്ക്ക് അനുകൂലം കോണ്‍ഗ്രസിന് സീറ്റ് കുറയും


    എംബാപ്പെയുടെ ഫ്രാന്‍സിനെ വിറപ്പിക്കാന്‍ ഇംഗ്ലണ്ടിന്‍റെ 19കാരന്‍ ജൂഡ് ബെല്ലിംഗാം; ഇംഗ്ലണ്ടുകാരുടെ ഗോള്‍ഡന്‍ ബോയ് ആയി ജൂഡ്


    തിരുവനന്തപുരം കോര്‍പറേഷനില്‍ നിന്നും 17 ഫയലുകള്‍ കാണാനില്ല; എല്ലാ ഫയലുകളും അപ്രത്യക്ഷമായത് ആര്യാ രാജേന്ദ്രന്‍ ചുമതലയേറ്റ ശേഷം

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.