×
login
ഭരണഘടനയെ അവഹേളിക്കല്‍; രാജ്ഭവന്‍ ഇടപെട്ടു; സജി ചെറിയാന്റെ പ്രസംഗത്തിന്റെ വിശദാംശങ്ങള്‍ ഗവര്‍ണര്‍ ആവശ്യപ്പെട്ടു; രാജി ആവശ്യം ശക്തം

സജി ചെറിയാന്‍ നടത്തിയത് അതീവ ഗുരുതര കുറ്റകൃത്യമാണെന്നും സത്യപ്രതിജ്ഞ ലംഘനമാണെന്നും ഭരണരംഗത്തെ വിദഗ്ധര്‍ തന്നെ വ്യക്തമാക്കുന്നു

തിരുവനന്തപുരം: ഇന്ത്യന്‍ ഭരണഘടനയെ അധിക്ഷേപിച്ച മന്ത്രി സജി ചെറിയാന്റെ പ്രസംഗത്തില്‍ രാജ്ഭവന്‍ ഇടപെട്ടു. സജി ചെറിയാന്‍ ഭരണഘടനയെ അവഹേളിച്ചു നടത്തിയ പ്രസംഗത്തിന്റെ പൂര്‍ണരൂപം അടക്കം വിശദാംശങ്ങള്‍ ഹാജരാക്കാന്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ബന്ധപ്പെട്ട അധികൃതര്‍ക്ക് നിര്‍ദേശം നല്‍കി. സജി ചെറിയാന്‍ നടത്തിയത് അതീവ ഗുരുതര കുറ്റകൃത്യമാണെന്നും സത്യപ്രതിജ്ഞ ലംഘനമാണെന്നും ഭരണരംഗത്തെ വിദഗ്ധര്‍ തന്നെ വ്യക്തമാക്കുന്നു. ഇതേത്തുടര്‍ന്ന് സജി ചെറിയാന്റെ രാജി ആവശ്യം ശക്തമാണ്. പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ അടക്കം നേതാക്കള്‍ മന്ത്രി രാജി വയ്ക്കണമെന്ന് ആവശ്യം മുന്നോട്ടുവച്ചു. മന്ത്രി രാജിവച്ചില്ലെങ്കില്‍ മുഖ്യമന്ത്രി പുറത്താക്കണമെന്നും അല്ലെങ്കില്‍ നിയമനടപടി തുടങ്ങുമെന്നും സതീശന്‍.  

ഇന്ത്യന്‍ ജനങ്ങളെ കൊള്ളയടിക്കാന്‍ ഉണ്ടാക്കിവെച്ചിരിക്കുന്ന സാധനമാണ് ഇന്ത്യന്‍ ഭരണഘടനയെന്നും തൊഴിലാളികളെ ചൂഷണം ചെയ്യാനായി രൂപപ്പെട്ടതാണെന്നുമായിരുന്നു പത്തനംതിട്ടയിലെ സിപിഎം സംഘടിപ്പിച്ച പൊതുപരിപാടിയില്‍ പ്രസംഗിക്കവേയാണ് സജി ചെറിയാന്റെ വിവാദ പരാമര്‍ശം  


രാജ്യത്തെ തൊഴിലാളികളെ ചൂഷണം ചെയ്യാന്‍ ഭരണഘടന സഹായിക്കുന്നു. ജനങ്ങളെ കൊള്ളയടിക്കാന്‍ പറ്റിയതാണ് ഇന്ത്യന്‍ ഭരണഘടന. കുന്തവും കുടച്ചക്രവുമൊക്കെയാണ് അതില്‍ എഴുതിവെച്ചിരിക്കുന്നതെന്നും അദേഹം പറഞ്ഞു. കോടതികള്‍ക്കെതിരേയും രൂക്ഷ വിമര്‍ശനമാണ് സാംസ്‌കാരിക വകുപ്പ് മന്ത്രി നടത്തിയിരിക്കുന്നത്.  മൂന്നു വര്‍ഷംവരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് സജി ചെറിയാന്‍ ചെയ്തിരിക്കുന്നത്. ഭരണഘടനയെ മുന്‍ നിര്‍ത്തി സത്യപ്രതിജ്ഞ നടത്തിയ സംസ്ഥാന മന്ത്രി തന്നെയാണ് ഇത്തരത്തില്‍ ഒരു പരാമര്‍ശം നടത്തിയിരിക്കുന്നത്.  

 

 

  comment

  LATEST NEWS


  കാട്ടുകോഴിക്കെന്ത് സംക്രാന്തി? തലസ്ഥാനത്തെ രക്തസാക്ഷി മണ്ഡപത്തിൽ പതാക ഉയർത്താത്തത് അന്വേഷിക്കണമെന്ന് സന്ദീപ് വാചസ്പതി


  വിദേശയാത്രയ്‌ക്കെത്തിയ മുന്‍ ഐബി ഉദ്യോഗസ്ഥനെ വിമാനത്താവളത്തില്‍ തടഞ്ഞു; നടപടി ഐഎസ്ആര്‍ഒ ചാരക്കേസില്‍ ലുക്ക്ഔട്ട് നോട്ടീസുള്ളതിനെ തുടര്‍ന്ന്


  പാലക്കാട് ദേശീയ പതാകയോട് അനാദരവ് കാണിച്ച് സിപിഎം പ്രവര്‍ത്തകന്‍; ദേശീയ പതാക കെട്ടിയത് സിപിഎം കൊടിക്ക് താഴെ


  വ്യാപകമായി കൃഷി നശിപ്പിച്ചു: ആനപ്പേടിയില്‍ മണ്ണാര്‍ക്കാട്, കാടുകയറ്റാനുള്ള ശ്രമം വിഫലമായി, നഷ്ടപരിഹാരം ആവശ്യപ്പെട്ട് കർഷകർ


  പ്രിയ വര്‍ഗീസിന്റെ റിസര്‍ച്ച് സ്‌കോര്‍ 156 മാത്രം, രണ്ടാം സ്ഥാനക്കാരന് 651; പ്രവര്‍ത്തിപരിചയവും കുറവ്, കെ.കെ. രാഗേഷിന്റെ ഭാര്യയുടെ നിയമനം ചട്ടവിരുദ്ധം


  സ്വര്‍ണക്കടത്ത് കേസിലെ ഇഡി അന്വേഷണ ഉദ്യോഗസ്ഥന് ചെന്നൈയിലേക്ക് സ്ഥലം മാറ്റം, ചുമതലയൊഴിഞ്ഞു; പകരം ആരെന്ന് നിശ്ചയിച്ചിട്ടില്ല

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.