×
login
ഇ- പോസ് സര്‍വറിന്റെ തകരാറിന് കാരണം ഓവര്‍ലോഡ്, തകരാര്‍ പരിഹരിച്ചു; റേഷന്‍ വിതരണത്തിന് സ്തംഭനമില്ലെന്ന് മന്ത്രി ജി.ആര്‍. അനില്‍

സംസ്ഥാനത്ത് വ്യാഴാഴ്ച നാല്‍പ്പതിനായിരത്തിലധികം ആളുകള്‍ റേഷന്‍ വാങ്ങി. ഏഴു ജില്ലകളില്‍ രാവിലെ എട്ടരയ്ക്ക് റേഷന്‍ വിതരണം തുടങ്ങി. മലപ്പുറം തൃശ്ശൂര്‍, പാലക്കാട്, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, വയനാട് എന്നീ ജീല്ലകളിലാണ് രാവിലെ റേഷന്‍ കടകള്‍ പ്രവര്‍ത്തിക്കുന്നത്.

തിരുവനന്തപുരം : ഇ- പോസ് സര്‍വറില്‍ ഓവര്‍ ലോഡ് കാരണമാണ് തകരാര്‍ സംഭവിച്ചത്. സംസ്ഥാനത്തെ റേഷന്‍ വിതരണ രംഗത്ത് സ്തംഭനമില്ലെന്ന് ഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി ജി.ആര്‍. അനില്‍ അറിയിച്ചു. ഇ- പോസ് സംവിധാനത്തിലുണ്ടായിരുന്ന തകരാര്‍ പരിഹസിച്ചതായും മന്ത്രി അറിയിച്ചു.

സംസ്ഥാനത്ത് വ്യാഴാഴ്ച നാല്‍പ്പതിനായിരത്തിലധികം ആളുകള്‍ റേഷന്‍ വാങ്ങി. ഏഴു ജില്ലകളില്‍ രാവിലെ എട്ടരയ്ക്ക് റേഷന്‍ വിതരണം തുടങ്ങി. മലപ്പുറം തൃശ്ശൂര്‍, പാലക്കാട്, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, വയനാട് എന്നീ ജീല്ലകളിലാണ് രാവിലെ റേഷന്‍ കടകള്‍ പ്രവര്‍ത്തിക്കുന്നത്.  

തകരാര്‍ ശ്രദ്ധയില്‍പ്പെട്ടയുടന്‍ പരിഹരിക്കാനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. രണ്ട് ലക്ഷത്തിലധികംപേര്‍ ബുധനഴ്ച റേഷന്‍ വിഹിതം വാങ്ങിയിട്ടുണ്ട്. റേഷന്‍ വിതരണത്തിനുള്ള പുതിയ സമയ ക്രമീകരണ പ്രകാരം എറണാകുളം, കോഴിക്കോട്, തിരുവനന്തപുരം, കണ്ണൂര്‍, കോട്ടയം, കാസര്‍കോഡ്, ഇടുക്കി ജില്ലകളില്‍ ഉച്ചയ്ക്ക് ശേഷം റേഷന്‍ വിതരണം ചെയ്യും.  

സാങ്കേതിക തകരാറുകളെ തുടര്‍ന്നാണ് പുതിയ സമയ ക്രമീകരണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. അഞ്ച് ദിവസത്തേക്കാണ് ഈ ക്രമീകരണം. സാങ്കേതിക തകരാറുകള്‍ പരിഹരിച്ച് റേഷന്‍ വിതരണം പഴയപടി പുനസ്ഥാപിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.  

വിതരണം ചെയ്യുന്ന സാധനങ്ങളുടെ എണ്ണം ഉയര്‍ത്തിയിട്ടും ഇ പോസ് സര്‍വറിന്റ ശേഷി ഉയര്‍ത്താത്തതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണം. നാല് വര്‍ഷത്തിനിടെ പത്ത് ലക്ഷം റേഷന്‍ കാര്‍ഡുകള്‍ പുതിയതായി ചേര്‍ക്കപ്പെട്ടിട്ടും ഇ- പോസ് സെര്‍വറിന്റെ ശേഷി സര്‍ക്കാര്‍ ഉയര്‍ത്തിയില്ല. 2017 ഏപ്രില്‍ ഒന്നു മുതലാണ് റേഷന്‍ വിതരണം ഇ- പോസ് സംവിധാനത്തിലേക്ക് മാറിയത്. അന്ന് 81 ലക്ഷം കാര്‍ഡുകളായിരുന്നു സംസ്ഥാനത്ത് ഉണ്ടായിരുന്നത്. എന്നാല്‍ ഇപ്പോള്‍ കാര്‍ഡുകളുടെ എണ്ണം 91.87  ലക്ഷമായി ഉയര്‍ന്നു.

 

  comment

  LATEST NEWS


  സംസ്ഥാനത്ത് കോവിഡിന്റെ അതിതീവ്ര വ്യാപനം സ്ഥിരീകരിച്ച് ആരോഗ്യമന്ത്രി; മൂന്നാം തരംഗം തുടങ്ങിയിട്ടേ ഉള്ളൂ; അതിജീവിക്കാന്‍ ജനങ്ങള്‍ സഹകരിക്കണം


  എന്‍പിറ്റിഐയില്‍ പവര്‍ പ്ലാന്റ് എന്‍ജിനീയറിങ് പഠിക്കാം; ഫെബ്രുവരി 15 വരെ ഓണ്‍ലൈനിലൂടെ അപേക്ഷകള്‍ സ്വീകരിക്കും


  വിഎസ് പക്ഷത്തിന്റെ കഥ കഴിഞ്ഞു; ചാത്തന്നൂര്‍ ഏരിയായില്‍ ഇനി പിണറായിക്കാലം, പ്രമുഖരായ നേതാക്കളെ ജില്ലാ കമ്മിറ്റിയില്‍ നിന്നും ഒഴിവാക്കി


  നീറ്റ്- യുജി 2022: സംസ്ഥാന കൗണ്‍സലിങ് ജനുവരി 27 മുതല്‍; പ്രവേശനം മാര്‍ച്ച് 15 വരെ


  ജനകീയാസൂത്രണ പദ്ധതിയില്‍ വ്യാപക ക്രമക്കേട്; നല്കുന്നത് ഗുണനിലവാരം കുറഞ്ഞ സാധനങ്ങള്‍, ലക്ഷക്കണക്കിന് രൂപ ഇടനിലക്കാര്‍ തട്ടിയെടുക്കുന്നു


  കൊല്ലം ജില്ലാ ആശുപത്രിയിലെ ജീവനക്കാര്‍ ശീതസമരത്തില്‍

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.