×
login
പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ കാറില്‍ ഗ്രാഫിറ്റി എഴുത്തുകള്‍; ദുരൂഹ സഹാചര്യത്തില്‍ പഞ്ചാബ് സ്വദേശിയുടെ കാര്‍ തിരുവനന്തപുരത്ത് പിടിയില്‍

പഞ്ചാബ് സ്വദേശീയുടെ പേരിലുള്ള യുപി രജിസ്‌ട്രേഷന്‍ വാഹനമാണ് പോലീസ് കസ്റ്റഡിയില്‍ എടുത്തത്. പട്ടം റോയല്‍ ക്ലബില്‍ നിന്നാണ് വാഹനം പിടികൂടിയത്. പ്രധാനമന്ത്രി 150 കര്‍ഷകരെ കൊന്നുവെന്നും. പുല്‍വാമ ഗോദ്ര ആക്രമണങ്ങള്‍ നടത്തിയതും അദേഹമാണെന്നും കാറില്‍ പെയിന്റുപയോഗിച്ച് എഴുതിരിക്കുന്നു.

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ മുദ്രാവാക്യങ്ങള്‍ എഴുതിയ കാര്‍ പോലീസ് കസ്റ്റഡിയിലെടുത്തു. പിടികൂടിയത് പഞ്ചാബ് സ്വദേശിയുടെ പേരിലുള്ള വാഹനം. വാഹനത്തില്‍ ഉണ്ടായിരുന്നയാള്‍ കടന്നുകളഞ്ഞു. ഓംകാര്‍ സിങ് എന്നയാളുടെ പേരിലുള്ള യുപി-15 എയു 5434 എന്ന വെള്ള നിറത്തിലുള്ള ഇന്‍ഡിക്ക വിസ്ത വാഹനമാണ് മ്യൂസിയം പോലീസ് കസ്റ്റഡിയിലെടുത്തത്.

ഇതില്‍ കറുത്ത പെയിന്റ് ഉപയോഗിച്ച് വലിയ അക്ഷരത്തിലാണ് മുദ്രാവാക്യങ്ങള്‍ എഴുതിയിരിക്കുന്നത്. പുല്‍വാമ, ഗോദ്ര ആക്രമണങ്ങള്‍ നടത്തിയത് മോദിയാണ്, 750തിലധികം കര്‍ഷകരെ മോദി കൊന്നു എന്നും യോഗി നാലുപേരെ കൊന്നും എന്നുമാണ് എഴുതിയിരിക്കുന്നത്.


വാഹനത്തില്‍ നിന്നും ആറ് ബാഗുകളും ഒരു ചാക്കും കണ്ടെടുത്തു. അഞ്ച് ബാഗിലും ചാക്കിലുമായി വാഹനങ്ങള്‍ക്ക് ഉപയോഗിക്കുന്ന സെന്‍സര്‍ കേബിളുകള്‍ പോലുള്ളവയും, വാഷര്‍ തുടങ്ങിയവയും കണ്ടെടുത്തു. ഒന്നില്‍ വസ്ത്രങ്ങളും ചില പുസ്തകങ്ങളും ഡയറിയും ആണ് ഉള്ളത്. വാഹനം ബോംബ് സ്‌ക്വാഡ് എത്തി പരിശോധിച്ചശേഷം എആര്‍ ക്യാമ്പിലേക്ക് കൊണ്ടുപോയി.  

ഇന്ന് ഉച്ചയോടെയാണ് പട്ടം റോയല്‍ ക്ലബ്ബില്‍ നിന്നും മ്യൂസിയം പോലീസില്‍ കാറിനെ സംബന്ധിച്ച് വിവരം കൈമാറുന്നത്. അമിത വേഗതയിലെത്തിയ വാഹനം ക്ലബ്ബില്‍ പ്രവേശിച്ചപ്പോള്‍ തന്നെ സുരക്ഷാ ജീവനക്കാര്‍ തടഞ്ഞു. വാഹനത്തില്‍ നിന്നും ഇറങ്ങിയയാള്‍ ജീവനക്കാരുമായി തര്‍ക്കത്തിലായി. പോലീസിനെ വിളിക്കുന്നതിനിടയില്‍ ഇയാള്‍ ഓട്ടോയില്‍ പാളയം ഭാഗത്തേക്ക് രക്ഷപ്പെടുകയായിരുന്നു. തുടര്‍ന്നാണ് മ്യൂസിയം പോലീസ് കാര്‍ കസ്റ്റഡിയിലെടുത്തത്. വാഹന ഉടമയക്ക് വേണ്ടിയുള്ള തെരച്ചില്‍ പോലീസ് ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. രഹസ്യാന്വേഷണ വിഭാഗവും അന്വേഷണം ആരംഭിച്ചു.

 

  comment

  LATEST NEWS


  ചെലവ് കുറഞ്ഞ പരിഹാരം; ഇന്ത്യയുടെ ഭാവി സമ്പദ്‌വ്യവസ്ഥയില്‍ അഗ്രിടെക് സ്റ്റാര്‍ട്ടപ്പുകള്‍ നിര്‍ണായകമെന്ന് കേന്ദ്രമന്ത്രി ഡോ. ജിതേന്ദ്ര സിംഗ്


  ക്വാഡ് നേതാക്കളുടെ മൂന്നാമത് ഉച്ചകോടി: പ്രധാനമന്ത്രി നരേന്ദ്ര മോദി ജപ്പാന്‍ സന്ദര്‍ശനം മെയ് 24ന്


  ഹൈന്ദവസമാജം നേരിടുന്ന വെല്ലുവിളികളും സര്‍ക്കാരിന്റെ ന്യൂനപക്ഷ പ്രീണനവും ചര്‍ച്ചയില്‍; ഹിന്ദു ഐക്യവേദി സംസ്ഥാന സമ്മേളനം 27 മുതല്‍


  ഗ്യാന്‍വാപി കേസ് ഹിന്ദുസ്ത്രീകള്‍ക്ക് സുപ്രീംകോടതിയില്‍ നിന്നും ആശ്വാസം; ശിവലിംഗം കണ്ട ഭാഗം വിധി വരും വരെ മുദ്രവെയ്ക്കും;കേസ് വാരണസി ജില്ല കോടതിക്ക്


  കാന്‍ ഫിലിം ഫെസ്റ്റിവലില്‍ സന്ദര്‍ശിക്കാനൊരുങ്ങി കേന്ദ്ര സഹമന്ത്രി ഡോ.എല്‍ മുരുകന്‍; മെയ് 21ന് ഫ്രാന്‍സിലേക്ക്


  മണിച്ചന്റെ ജയില്‍ മോചനം: സര്‍ക്കാര്‍ നാലാഴ്ചയ്ക്കുള്ളില്‍ കൃത്യമായ തീരുമാനം എടുക്കണം; ഇല്ലെങ്കില്‍ ജാമ്യം നല്‍കുമെന്ന് സുപ്രീംകോടതി

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.