×
login
പ്രതിഷേധങ്ങള്‍ക്കിടെ ഗുരുവായൂര്‍ ദേവസ്വം വീണ്ടും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് അഞ്ച് കോടി നല്‍കി; തുക കൈമാറിയത് സിപിഎം നിര്‍ദേശപ്രകാരം

ക്ഷേത്രത്തിലെത്തുന്ന കാണിക്ക പണം ക്ഷേത്രാവശ്യങ്ങള്‍ക്ക് മാത്രം ഉപയോഗിക്കണമെന്നിരിക്കെ, ദുരിതാശ്വാസ ഫണ്ടിലേക്ക് ഇത്രയും ഭീമമായ സംഖ്യ സംഭാവന നല്‍കിയതില്‍ ദേവസ്വം ഭരണസമിതി ക്കെതിരെ കടുത്ത രോഷം ഉയരുന്നുണ്ട്. സിപിഎം നിര്‍ദേശപ്രകാരമാണ് തുക കൈമാറിയത്.

ഗുരുവായൂര്‍: കൊറോണയുടെ ഭാഗമായുള്ള ലോക്ഡൗണിന്റെ മറവില്‍ ഗുരുവായൂര്‍ ദേവസ്വം വീണ്ടും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് അഞ്ചുകോടി രൂപ വകമാറ്റി സംഭാവന നല്‍കി. ഇന്നലെ ചേര്‍ന്ന ഭരണസമിതി യോഗത്തിനുശേഷമാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് അഞ്ചുകോടി രൂപ ദേവസ്വം സംഭാവനയായി നല്‍കിയത്. ഭരണസമിതിയോഗത്തില്‍ അഡ്മിനിസ്‌ട്രേറ്ററും മൂന്ന് അംഗങ്ങളും മാത്രമാണ് പങ്കെടുത്തത്.  

ക്ഷേത്രത്തിലെത്തുന്ന കാണിക്ക പണം ക്ഷേത്രാവശ്യങ്ങള്‍ക്ക് മാത്രം ഉപയോഗിക്കണമെന്നിരിക്കെ, ദുരിതാശ്വാസ ഫണ്ടിലേക്ക് ഇത്രയും ഭീമമായ സംഖ്യ സംഭാവന നല്‍കിയതില്‍ ദേവസ്വം ഭരണസമിതി ക്കെതിരെ കടുത്ത രോഷം ഉയരുന്നുണ്ട്. സിപിഎം നിര്‍ദേശപ്രകാരമാണ് തുക കൈമാറിയത്.

 പ്രളയ ഫണ്ടിലേക്ക് കോടികള്‍ സംഭാവന നല്‍കിയത് കോടതിയുടെ നിയമക്കുരുക്കില്‍ കിടക്കുമ്പോഴാണ് ദേവസ്വം വീണ്ടും പുതിയ വിവാദത്തിന് തിരികൊളുത്തിയിരിക്കുന്നത്. ക്ഷേത്രം അടച്ചിട്ടതുമൂലം  വരുമാനമൊന്നുമില്ലാതിരിക്കുന്ന ഈ ഗുരുതരമായ അവസ്ഥയില്‍, ഭക്തര്‍ അര്‍പ്പിച്ച കാണിക്ക ചെയ്യുന്നതില്‍ ദേവസ്വം ജീവനക്കാരിലും പരക്കെ അമര്‍ഷവും ആശങ്കയുമുണ്ട്.  

ദേവസ്വം ജീവനക്കാരുടെ പെന്‍ഷനും ശമ്പളവുമടക്കം പത്ത് കോടി രൂപയോളമാണ് ദേവസ്വത്തിന് ഒരു മാസത്തെ ചിലവ്. ഇപ്പോഴത്തെ അവസ്ഥയില്‍ ക്ഷേത്രം എന്ന് തുറക്കുമെന്ന് ഒരുധാരണയും ആര്‍ക്കുമില്ല. തുറന്നാല്‍ തന്നെ വലിയ തോതില്‍ ഭക്തര്‍ ക്ഷേത്രത്തില്‍ എത്താന്‍ മാസങ്ങളെടുക്കും. അതുവരെ ശമ്പളം, മറ്റു ചിലവുകള്‍ എന്നിവക്കായി ക്ഷേത്രത്തിലെ സ്ഥിരനിക്ഷേപം തന്നെ എടുക്കേണ്ടിവരുന്ന അവസ്ഥയാണുള്ളത്. ദേവസ്വത്തിന്റെ സ്ഥിരനിക്ഷേപത്തില്‍ നിന്ന് ക്ഷേത്രാവശ്യങ്ങള്‍ക്കല്ലാതെ പണം ചിലവഴിക്കുന്നത് ദേവസ്വം ആക്ട് അനുസരിച്ച് നിയമവിരുദ്ധമാണെന്നിരിക്കേയാണ് കൂടിയാലോചനകളില്ലാതെ  കോടികളെടുത്ത് ഭരണസമിതി ധൂര്‍ത്തടിക്കുന്നത് എന്നാണ് ആക്ഷേപം. മൂന്നംഗങ്ങള്‍ മാത്രം പങ്കെടുത്ത യോഗത്തില്‍ തീരുമാനമെടുത്ത ഉടനെ പണം കൈമാറുകയായിരുന്നു.

  comment

  LATEST NEWS


  മുല്ലപ്പെരിയാറില്‍ പഞ്ചപുച്ഛമടക്കി 'പിണറായി സംഘം'; പാര്‍ലമെന്റില്‍ മലയാളിക്ക് വേണ്ടി വാദിച്ചത് കണ്ണന്താനം മാത്രം; ഡാംസുരക്ഷാ ബില്‍ രാജ്യസഭയില്‍ പാസായി


  തലശ്ശേരിയില്‍ ബിജെപി ഓഫീസ് ആക്രമിക്കാന്‍ എസ്ഡിപിഐ തീവ്രവാദികളുടെ ശ്രമം; കലാപം ഉണ്ടാക്കാനെത്തിയ ക്രിമിനലുകളെ നാട്ടുകാരും പോലീസും ചേര്‍ന്ന് തല്ലിഓടിച്ചു


  2024 ഒളിംപിക്‌സ് ലക്ഷ്യമിട്ട് മോദി സര്‍ക്കാര്‍ മിഷന്‍; ഒളിംപിക്‌സ് സെല്‍ പുനസംഘടിപ്പിച്ചു; അഞ്ജുബോബി ജോര്‍ജ്ജും ബൈച്ചൂങ് ഭൂട്ടിയയും അംഗങ്ങള്‍


  ജീവിതം വഴിമുട്ടിയെന്ന് കരുതിയപ്പോള്‍ രക്ഷകനായി; തിരക്കിനിടയിലും കേന്ദ്രമന്ത്രിയുടെ ഇടപെടല്‍ വിലപ്പെട്ടത്; വി മുരളീധരന് നന്ദിപറഞ്ഞ് മലയാളികള്‍


  ശബരി റെയില്‍ പദ്ധതിക്ക് കേരളത്തിന് താത്പര്യമില്ല എസ്റ്റിമേറ്റ് സമര്‍പ്പിച്ചില്ല; കത്തുകള്‍ക്ക് മറുപടിയില്ല; തുറന്നടിച്ച് മന്ത്രി അശ്വനി വൈഷ്ണവ്.


  ഇടനിലക്കാരെ ഒഴിവാക്കി പച്ചക്കറി വാങ്ങാന്‍ കേരളം; മോദി സര്‍ക്കാര്‍ മുന്നോട്ട് വെച്ച കാര്‍ഷിക നിയമം പരോഷമായി നടപ്പിലാക്കി പിണറായി സര്‍ക്കാര്‍

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.