×
login
ഗുരുവായൂരപ്പന് പാല്‍പ്പായസം തയ്യാറാക്കാന്‍ ഭീമന്‍ വാര്‍പ്പ് എത്തി; ഭാരം രണ്ടേകാല്‍ ടണ്‍,​ 1500 ലിറ്റര്‍ നിവേദ്യ പായസം തയ്യാറാക്കാം

ക്രെയിന്‍ ഉപയോഗിച്ചാണ് വാര്‍പ്പ് ക്ഷേത്രത്തിനുള്ളില്‍ എത്തിച്ചത്.

തൃശൂര്‍ : ഗുരുവായൂര്‍ ക്ഷേത്രത്തില്‍ നിവേദ്യപാല്‍പ്പായസം തയ്യാറാക്കാനായി ഭീമന്‍ വാര്‍പ്പെത്തി. 1500 ലിറ്റര്‍ പാല്‍പ്പായസം തയ്യാറാക്കാന്‍ കഴിയുന്ന കൂറ്റന്‍ നാലു കാതന്‍ ഓട്ടു ചരക്ക് (വാര്‍പ്പ്) ചൊവ്വാഴ്ച രാവിലെയാണ് ക്ഷേത്രത്തില്‍ എത്തിച്ചത്. പ്രവാസിയായ ചേറ്റുവ സ്വദേശി പ്രശാന്താണ് വഴിപാടായി വാര്‍പ്പ് നല്‍കിയത്.  

ദേവസ്വം ചെയര്‍മാന്‍ ഡോ. വി.കെ.വിജയന്‍ ദേവസ്വം ഭരണ സമിതി അംഗങ്ങളായ ക്ഷേത്രം തന്ത്രി പി.സി. ദിനേശന്‍ നമ്പൂതിരിപ്പാട്, സി.മനോജ്, അഡ്മിനിസ്‌ട്രേറ്റര്‍ കെ.പി.വിനയന്‍, ദേവസ്വം ജീവനക്കാര്‍, ഭക്തജനങ്ങള്‍ എന്നിവരുടെ സാന്നിധ്യത്തില്‍ നടന്ന ചടങ്ങിലാണ് വാര്‍പ്പ് ദേവസ്വത്തിനായി കൈമാറിയത്.  

ക്രെയിന്‍ ഉപയോഗിച്ചാണ് വാര്‍പ്പ് ക്ഷേത്രത്തിനുള്ളില്‍ എത്തിച്ചത്. തിടപ്പള്ളിയില്‍ പുതുതായി നിര്‍മിച്ച അടുപ്പില്‍ നാലു കാതന്‍ ചരക്ക് വെച്ചു.  ഈ മാസം 25 ന് ആദ്യത്തെ നിവേദ്യ പായസം പ്രശാന്തിന്റെ വഴിപാടായി തയ്യാറാക്കും. പായസം ഗുരുവായൂരപ്പന് നേദിച്ച ശേഷം പായസം പ്രസാദ ഊട്ടില്‍ ഭക്തര്‍ക്ക് വിളമ്പും.


പരുമല മാന്നാര്‍ അനു അനന്തന്‍ ആചാരിയാണ് വാര്‍പ്പ് നിര്‍മ്മിച്ചത്. നാല്‍പ്പതോളം തൊഴിലാളികള്‍ നാല് മാസമെടുത്താണ് നിര്‍മാണം പൂര്‍ത്തിയാക്കിയത്. രണ്ടേകാല്‍ ടണ്‍ ഭാരമുള്ള വാര്‍പ്പിന് മുപ്പത് ലക്ഷമാണ് ചെലവ്.

Facebook Post: https://www.facebook.com/watch/?v=940893390148150

 

  comment

  LATEST NEWS


  ജഡ്ജിമാര്‍ക്ക് കൈക്കൂലിയെന്ന പേരില്‍ ലക്ഷങ്ങള്‍ തട്ടിയെന്ന പരാതി: അഡ്വ. സൈബി ജോസ് കിടങ്ങൂരിനെതിരെ കേസെടുത്തു


  ചിന്താ ജെറോമിന്‍റെ ഗവേഷണ പ്രബന്ധം: കേരള സര്‍വ്വകലാശാല നടപടി തുടങ്ങി


  ആക്രമണകാരികളെ ഭരണാധികാരികളായി അംഗീകരിക്കാനാകില്ലെന്ന് ഐസിഎച്ച്ആര്‍; രാജവംശങ്ങളുടെ പ്രദര്‍ശിനിയില്‍ നിന്ന് അധിനിവേശ ഭരണകൂടങ്ങളെ ഒഴിവാക്കി


  മഞ്ഞ് മലയില്‍ ഗ്ലാസ് കൂടാരങ്ങളുമായി കശ്മീര്‍; സഞ്ചാരികളെ ആകര്‍ഷിച്ച് ഗ്ലാസ് ഇഗ്ലൂ റെസ്റ്റോറന്റ; ഇന്ത്യയില്‍ ഇത് ആദ്യസംരംഭം


  ന്യൂസിലാന്റിന് 168 റണ്‍സിന്റെ നാണംകെട്ട തോല്‍വി; ഇന്ത്യയ്ക്ക് പരമ്പര, ഗില്ലിന്‍ സെഞ്ച്വറി(126), ഹാര്‍ദ്ദികിന് നാലുവിക്കറ്റ്‌


  മഞ്ഞണിഞ്ഞ് മൂന്നാര്‍; സഞ്ചാരികള്‍ ഒഴുകുന്നു; 15 വര്‍ഷത്തില്‍ തുടര്‍ച്ചയായ മഞ്ഞുവീഴ്ച ഇതാദ്യം

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.