×
login
സകലകലാവല്ലഭനായ് ഒരു മേല്‍ശാന്തി; ഗുരുവായൂരില്‍ മേല്‍ശാന്തി‍‍പദത്തിലെത്തുന്ന കിരണ്‍ ആയുര്‍വേദഡോക്ടര്‍, ഗായകന്‍, പിന്നെ വ്ളോഗറും...

ഗുരുവായൂരില്‍ മേല്‍ശാന്തി പദവിയിലെത്തിയ ഡോ. കിരണ്‍ ആനന്ദ് പല കഴിവുകള്‍ ഒത്തുചേര്‍ന്ന സകലകലാവല്ലഭനായ ഒരു പ്രതിഭയാണ്. ആയുര്‍വ്വേദ ഡോക്ടര്‍ കൂടിയായ ഇദ്ദേഹം നല്ലൊരു ഗായകനാണെന്ന് മാത്രമല്ല, വ്ളോഗറും സാഹിത്യ നിരൂപകനും കൂടിയാണ്.

ഗുരുവായൂരില്‍ മേല്‍ശാന്തി പദവിയിലെത്തിയ ആയുര്‍വേദഡോക്ടര്‍ കൂടിയായ ഡോ. കിരണ്‍ ആനന്ദും ഭാര്യ ഡോ. മാനസിയും

ഗുരുവായൂര്‍: ഗുരുവായൂരില്‍ മേല്‍ശാന്തി പദവിയിലെത്തിയ ഡോ. കിരണ്‍ ആനന്ദ് പല കഴിവുകള്‍ ഒത്തുചേര്‍ന്ന സകലകലാവല്ലഭനായ ഒരു പ്രതിഭയാണ്. ആയുര്‍വ്വേദ ഡോക്ടര്‍ കൂടിയായ ഇദ്ദേഹം നല്ലൊരു ഗായകനാണെന്ന് മാത്രമല്ല, ഈ അടുത്ത കാലത്ത് വരെ റഷ്യയില്‍ ജോലി ചെയ്തിരുന്ന അദ്ദേഹം റഷ്യയിലെ വിവിധ സ്ഥലങ്ങള്‍ റഷ്യ കാണാത്തവര്‍ക്ക് വീഡിയോയിലൂടെ പരിചയപ്പെടുത്തിയിരുന്ന വ്ളോഗര്‍ കൂടിയാണ്. നല്ലൊരു സാഹിത്യ നിരൂപകന്‍ കൂടിയാണ്.  

എല്ലാ ദൗത്യങ്ങളിലും ഡോ.കിരണിനൊപ്പം നിഴല്‍പോലെ ഭാര്യ ആയുര്‍വേദഡോക്ടര്‍ കൂടിയായ മാനസിയുമുണ്ട്.  ദീര്‍ഘകാലം റഷ്യയില്‍ ആയുര്‍വേദ ഡോക്ടറായിരുന്നു ഡോ. കിരണ്‍. കോയമ്പത്തൂര്‍ ആര്യവൈദ്യഫാര്‍മസിയില്‍ നിന്നാണ് കിരണ്‍ ആയുര്‍വേദ പഠനം പൂര്‍ത്തിയാക്കി ഡോക്ടറാവുന്നത്. ധാത്രി ആയുര്‍വേദത്തില്‍ ദീര്‍ഘകാലം പ്രവര്‍ത്തിച്ച ശേഷം ആയുര്‍വേദ ഡോക്ടറായി പ്രവര്‍ത്തിക്കാന്‍  2015ല്‍ മോസ്കോയിലേക്ക് പോയി. ഭാര്യയും കിരണിനൊപ്പം ഡോക്ടറായി പ്രവര്‍ത്തിച്ചിരുന്നു. അവിടെ വെച്ചാണ് റഷ്യയിലെ വിവിധ സ്ഥലങ്ങള്‍ പരിചയപ്പെടുത്താന്‍ വ്ളോഗിംഗ് തുടങ്ങിയത്.  

കര്‍ണ്ണാടക സംഗീതത്തിലെ വിവിധ രാഗങ്ങള്‍ പരിചയപ്പെടുത്താന്‍ രാഗാ ജേര്‍ണി (രാഗങ്ങളിലൂടെയുള്ള യാത്ര) അവതരിപ്പിച്ചിട്ടുണ്ട്. കീര്‍ത്തനങ്ങള്‍ പാടുന്നതിന് പുറമെ ഇരുവരും ഒട്ടേറെ ലളിതഗാനങ്ങളും ആലപിച്ചിട്ടുണ്ട്. ഇതെല്ലാം ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. നാട്ടില്‍ എത്തിയിട്ട് നാല് മാസമേ ആയുള്ളൂ.  


"ആദ്യമായി മേല്‍ശാന്തിക്ക് നറുക്കെടുപ്പിന് കൊടുത്തു. എല്ലാവരുടേയും...അച്ഛനമ്മമാരുടെയും ഈശ്വരന്മാരുടെയും ഒക്കെ അനുഗ്രഹം കൊണ്ട് അതിന് കിട്ടി. ഇനി അത് ഐശ്വര്യമായി പൂര്‍ത്തിയാക്കാന്‍ കഴിയട്ടെ എന്ന ഒരു പ്രാര്‍ത്ഥനയേ ഉള്ളൂ." - ഭാര്യ ഡോ.മാനസി പറയുന്നു. സെപ്തംബര്‍ 30ന് രാത്രിയോടെയാണ് ഗുരുവായൂര്‍ മേല്‍ശാന്തിയായി ഡോ. കിരണ്‍ ചുമതലയേല്‍ക്കുക.  

 

 

  comment

  LATEST NEWS


  എത്ര പട്ടാളക്കാരെ കശ്മീരിലേക്കയച്ചാലും ഒരു ചുക്കും സംഭവിക്കില്ലെന്ന് മെഹ്ബൂബ മുഫ്തി; കശ്മീരിലെ ഹിന്ദുക്കളെ മുസ്ലിങ്ങള്‍ രക്ഷിച്ചെന്നും മെഹ്ബൂബ


  പവർ സ്റ്റാർ രാം ചരൺ നായകനാവുന്ന പുതിയ പാൻ ഇന്ത്യൻ ചിത്രം പ്രഖ്യാപിച്ചു; ‘ഉപ്പേന’യിലൂടെ അരങ്ങേറ്റം കുറിച്ച ബുച്ചി ബാബു സംവിധായകൻ


  വിജയാഘോഷത്തില്‍ മെസിയുടെ 'ചവിട്ട്' വിവാദത്തില്‍; മെക്‌സിക്കോയ്‌ക്കെതിരായ വിജയത്തിന് ശേഷമുള്ള ആഘോഷത്തിന്റെ വീഡിയോ പുറത്ത്


  പാല്‍വില വര്‍ധന: ക്ഷീരസംഘങ്ങള്‍ക്കും കര്‍ഷകര്‍ക്കും തിരിച്ചടി, കർഷകന് ലഭിക്കുക ലിറ്ററിന് നാല് രൂപ മാത്രം


  ദേശീയപാതയിലെ കട്ടന്‍ചായ തിരിച്ചുവരുന്നു; പദ്ധതിക്കു കീഴില്‍ വാളയാര്‍, പുതുശ്ശേരി, കുഴല്‍മന്ദം, ആലത്തൂര്‍, വടക്കഞ്ചേരി പോലീസ് സ്റ്റേഷനുകൾ


  കെ-റെയിലില്‍ പിണറായി സര്‍ക്കാരിന്റെ പിന്‍വാങ്ങല്‍; പദ്ധതി മരവിപ്പിച്ചു; ഉദ്യോഗസ്ഥരെ തിരികെ വിളിച്ച് റവന്യൂ വകുപ്പ് ഉത്തരവ്

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.