×
login
എന്നെ അറിയില്ലെന്ന് പറഞ്ഞത് കള്ളം; 'ഞാനും മുഖ്യമന്ത്രിയും കുടുംബവും' ഒരുപാട് തവണ ക്ലിഫ് ഹൗസില്‍ ചര്‍ച്ചകള്‍ നടത്തി; എല്ലാം ഓര്‍മിപ്പിക്കാമെന്ന് സ്വപ്ന

ജയിലില്‍ കിടക്കുമ്പോള്‍ വിവാദ വനിതയെ അറിയില്ലെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. എന്നാല്‍ മുഖ്യമന്ത്രിയും കുടുംബവുമൊത്ത് ക്ലിഫ് ഹൗസില്‍ ഒരുപാട് കൂടിയാലോചനകള്‍ നടത്തിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി പല നീക്കങ്ങളും നടത്തിയിട്ടുണ്ട്. അതൊക്കെ മുഖ്യമന്ത്രി ഇപ്പോള്‍ മറന്നുപോയെങ്കില്‍ അവസരം വരുന്നതനുസരിച്ച് മുഖ്യമന്ത്രിയേയും കുടുംബത്തേയും ഓര്‍മിപ്പിച്ചു കൊടുക്കാം' സ്വപ്ന മാധ്യമങ്ങളോട് പറഞ്ഞു.

തിരുവനന്തപുരം: ക്ലിഫ് ഹൗസില്‍ വച്ച് മുഖ്യമന്ത്രി പിണറായി വിജയനും കുടുംബവുമൊത്ത് നിരവധി തവണ കൂടിക്കാഴ്ച നടത്തിയെന്ന് സ്വപ്ന സുരേഷ്. മുഖ്യമന്ത്രി അത് മറന്നിട്ടുണ്ടെങ്കില്‍ സാഹചര്യം അനുസരിച്ച് മാദ്ധ്യമങ്ങള്‍ വഴി  ഓര്‍മിപ്പിക്കാമെന്നും സ്വപ്‌ന പറഞ്ഞു.

ജയിലില്‍ കിടക്കുമ്പോള്‍ വിവാദ വനിതയെ അറിയില്ലെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. എന്നാല്‍ മുഖ്യമന്ത്രിയും കുടുംബവുമൊത്ത് ക്ലിഫ് ഹൗസില്‍ ഒരുപാട് കൂടിയാലോചനകള്‍ നടത്തിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി പല നീക്കങ്ങളും നടത്തിയിട്ടുണ്ട്.  അതൊക്കെ മുഖ്യമന്ത്രി ഇപ്പോള്‍ മറന്നുപോയെങ്കില്‍ അവസരം വരുന്നതനുസരിച്ച് മുഖ്യമന്ത്രിയേയും കുടുംബത്തേയും ഓര്‍മിപ്പിച്ചു കൊടുക്കാം' സ്വപ്ന മാധ്യമങ്ങളോട് പറഞ്ഞു.


എനിക്കെതിരെ കേരളത്തിലെ എല്ലാ പോലീസ് സ്റ്റേഷനുകളില്‍ മകസ് കൊടുത്തോളൂ. ഒരു പ്രശ്നവുമില്ല. കോടതിയില്‍ കൊടുത്ത രഹസ്യമൊഴിയില്‍ ഉറച്ച് നില്‍ക്കുന്നു. മൊഴികള്‍ പിന്‍വലിക്കാന്‍ പോകുന്നില്ല. ഇത് തന്നെ ശക്തമായ തീരുമാനം ആണ്. മൊഴി പിന്‍വലിക്കണമെങ്കില്‍ നിങ്ങള്‍ എന്നെ കൊല്ലണം. കൊന്നു കഴിഞ്ഞാല്‍ എല്ലാ കാര്യങ്ങളും ഇവിടെ നിലയ്ക്കും.

താന്‍ എല്ലാ തെളിവുകളും എല്ലാവര്‍ക്കും കൈമാറിയിട്ടുണ്ട്. തന്നെ കൊന്നതുകൊണ്ട് മാത്രം എല്ലാം ഇവിടെ അവസാനിക്കുമെന്ന കരുതണ്ട. ജയിലിലിട്ട് തല്ലിച്ചതച്ച് ഏതെങ്കിലും സ്റ്റേറ്റ്മെന്റില്‍ ഒപ്പിടീക്കാനാണ് ശ്രമം എങ്കില്‍ നമുക്ക് നോക്കാം. കസ്റ്റംസിന് നല്‍കിയിരിക്കുന്ന രഹസ്യമൊഴിയും ഇഡി കോടതിയില്‍ കൊടുത്തിരിക്കുന്ന രഹസ്യമൊഴിയും വ്യത്യസ്തമാണെന്നാണ് പറയുന്നത്. കോടതിയുടെ സുരക്ഷയില്‍ ഇരിക്കുന്ന കാര്യങ്ങള്‍ എങ്ങനെ മുതിര്‍ന്ന സിപിഎം നേതാവിന് അറിയാന്‍ കഴിഞ്ഞു. സ്വാധീനം ഉപയോഗിച്ച് അദ്ദേഹമോ അദ്ദേഹത്തിന്റെ അനുയായികളോ അല്ലെങ്കില്‍ മുഖ്യമന്ത്രിയോ മൊഴി വായിച്ചിരിക്കുന്നു. എന്റെ രഹസ്യമൊഴിയില്‍ വ്യത്യാസമില്ലെന്ന് എല്ലാവരോടും എപ്പോഴും പറയുന്നതാണെന്നും സ്വപ്ന വ്യക്തമാക്കി.

  comment

  LATEST NEWS


  രക്ഷനായെത്തി വീണ്ടും പ്രഗ്നാനന്ദ; അത്ഭുതക്കൗമാര ടീമിനെ കരകയറ്റി; ഗുകേഷിന് എട്ട് ജയത്തിന് ശേഷം സമനില


  ക്രിപ്റ്റോകറന്‍സിയില്‍ പണം സിറിയയിലേക്ക് അയയ്ക്കുന്ന ഐഎസ്ഐഎസ് സഹായി മൊഹ്സിന്‍ അഹമ്മദ് ഖാന്‍ ജാമിയ എഞ്ചി. വിദ്യാര്‍ത്ഥി


  പ്ലസ് വണ്‍ പ്രവേശനം: കമ്യൂണിറ്റി സര്‍ട്ടിഫിക്കറ്റിന് പകരം എസ്എസ്എല്‍സി ബുക്ക് ഹാജരാക്കിയാല്‍ മതിയെന്ന് വിദ്യാഭ്യാസ മന്ത്രി


  വോട്ടര്‍ പട്ടികയിലെ പേരും ആധാറും ഓണ്‍ലൈനായി ബന്ധിപ്പിക്കാം; സമ്മതിദായക പട്ടിക പുതുക്കല്‍ 2022 ആഗസ്ത് മുതല്‍


  നാഷണല്‍ ഹെറാള്‍‍ഡ് കേസില്‍ തകര്‍ന്നത് ഗാന്ധി കുടുംബത്തിന്‍റെ ഹ്യുബ്രിസ്- ആരും തൊടില്ലെന്ന അഹന്ത: സുബ്രഹ്മണ്യം സ്വാമി


  വീണയ്ക്ക് ആരോഗ്യ മേഖലയെക്കുറിച്ച് അജ്ഞത; സര്‍ക്കാര്‍ ആശുപത്രികളില്‍ മരുന്നില്ല; കൈയടിക്കായി മാധ്യമ നാടകം; ആരോഗ്യമന്ത്രിക്കെതിരെ തുറന്നടിച്ച് ഐഎംഎ

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.