login
ഈസ്റ്റര്‍ ദിനത്തില്‍ ഹലാല്‍‍ അല്ലാത്ത ഇറച്ചി വില്‍പ്പന; ക്രിസ്ത്യന്‍ യുവാവിനെ മതതീവ്രവാദികള്‍ മര്‍ദ്ദിച്ച് പച്ചയിറച്ചി തീറ്റിച്ചു; ലോറി കത്തിച്ചു

കിസാന്‍ മിത്ര എന്ന പേരിലുള്ള കര്‍ഷക കൂട്ടായ്മയാണ് ഈസ്റ്റര്‍ ദിനത്തില്‍ ഹലാല്‍ അല്ലാത്ത മാംസം വില്‍ക്കാന്‍ തീരുമാനിച്ചത്. വയനാട്, കണ്ണൂര്‍, കാസര്‍കോട്, പാലക്കാട്, ഇടുക്കി ജില്ലകള്‍ കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന കര്‍ഷകരുടെ സംഘടനയാണ് കിസാന്‍ മിത്ര. 100 ശതമാനം ഗുണമേന്മയുള്ള ഇറച്ചി എത്തിക്കണമെന്ന ഉദ്ദേശ്യത്തോടെയാണ് പോത്തിറച്ചി ഇറക്കുമതി ചെയ്തത്.

മീനങ്ങാടി: ഹലാല്‍ അല്ലാത്ത ഇറച്ചി വില്‍ക്കുന്നെന്നാരോപിച്ച് കര്‍ഷകനെ മുസ്ലിം മതമൗലികവാദികള്‍ പച്ചയിറച്ചി തീറ്റിക്കുകയും മര്‍ദിക്കുകയും ചെയ്തതായി പരാതി. വയനാട് മീനങ്ങാടിയിലാണ് സംഭവം. വാഹനത്തില്‍ പന്നിയിറച്ചിയും, പോത്തിറച്ചിയും വില്‍ക്കുകയായിരുന്ന ഷാജി എം. വര്‍ഗീസിനെതിരെയായിരുന്നു ആക്രമണം. വില്‍പ്പനയ്ക്ക് വച്ചിരുന്ന പോത്തിറച്ചി ഷാജിയുടെ വായില്‍ തിരുകിക്കയറ്റി. മാംസ വിതരണത്തിന് മുന്‍കൈയെടുത്ത കോഴിക്കോട് സ്വദേശി മനോജിന്റെ ലോറി കണ്ണൂരില്‍ വച്ച് അക്രമികള്‍ തീയിട്ടു നശിപ്പിച്ചിരുന്നു.  

Facebook Post: https://www.facebook.com/janamtv/posts/3971241019612233

കിസാന്‍ മിത്ര എന്ന പേരിലുള്ള കര്‍ഷക കൂട്ടായ്മയാണ് ഈസ്റ്റര്‍ ദിനത്തില്‍ ഹലാല്‍ അല്ലാത്ത മാംസം വില്‍ക്കാന്‍ തീരുമാനിച്ചത്. വയനാട്, കണ്ണൂര്‍, കാസര്‍കോട്, പാലക്കാട്, ഇടുക്കി ജില്ലകള്‍ കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന കര്‍ഷകരുടെ സംഘടനയാണ് കിസാന്‍ മിത്ര. 100 ശതമാനം ഗുണമേന്മയുള്ള ഇറച്ചി എത്തിക്കണമെന്ന ഉദ്ദേശ്യത്തോടെയാണ് പോത്തിറച്ചി ഇറക്കുമതി ചെയ്തത്. കേരളത്തിലെ മിക്ക മാംസക്കടകളിലും നല്‍കുന്നത് ബീഫ് കലര്‍ത്തിയ പോത്താണ്. കര്‍ണാടകയില്‍ നിന്നു വരുന്ന നിലവാരം കുറഞ്ഞ പന്നിയിറച്ചിയും കേരളത്തില്‍ വിറ്റഴിക്കുന്നു. അതുകൊണ്ടുതന്നെ ഝാര്‍ഖണ്ഡില്‍ നിന്നുമാണ് ഗുണനിലവാരമുള്ള ഇറച്ചി ഇവര്‍ കൊണ്ടുവന്നത്.  

കൊണ്ടുവന്ന നോണ്‍ ഹലാല്‍ ഇറച്ചിക്ക് വലിയ രീതിയിലുള്ള ഡിമാന്‍ഡായിരുന്നു. ഇതാണ് മുസ്ലിം മൗലികവാദിളെ ചൊടിപ്പിച്ചത്. ഇറച്ചി വില്‍ക്കുന്നതിനെതിരെ വധഭീഷണി മുഴക്കുകയും ചെയ്തു. ആക്രമണത്തിനെതിരെ പരാതി നല്‍കിയെങ്കിലും കേസ് അട്ടിമറിക്കാനാണ് പോലീസ് ശ്രമിക്കുന്നത്.

  comment

  LATEST NEWS


  പശുക്കള്‍ക്ക് കുളമ്പുരോഗം പടരുന്നു; കർഷകർ പാൽ കറന്ന് കളയുന്നു, സർക്കാർ ആശുപത്രി ഉണ്ടെങ്കിലും ഡോക്ടർമാരില്ല


  മാരാരിക്കുളം തെക്ക് പഞ്ചായത്തില്‍ സിപിഎം സെല്‍ഭരണം, ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിച്ച വനിതയ്ക്ക് വൈദ്യുതി കണക്ഷന്‍ നല്‍കുന്നില്ല


  ഇസ്രയേലിനെ ആക്രമിക്കാന്‍ അയച്ച ആറു മിസൈലുകളും സ്വന്തം രാജ്യത്ത് തന്നെ പതിച്ചു; ഇസ്രയേലിന്റെ തിരിച്ചടിയില്‍ വിറങ്ങലിച്ച് ലെബനന്‍


  ആലപ്പുഴയിൽ കനത്ത മഴയിലും കാറ്റിലും 29 വീടുകള്‍ പൂര്‍ണമായി തകര്‍ന്നു, 653 വീടുകള്‍ക്ക് ഭാഗികനാശം


  ചീറിപ്പായുന്നു ടാങ്കർ ലോറികൾ :അപകടക്കെണിയൊരുക്കി ദേശീയപാത, ഒരു മാസത്തിനിടെ അപകടത്തിൽപ്പെട്ടത് മൂന്ന് ടാങ്കർ ലോറികൾ


  പാലസ്തീന് ഐക്യദാര്‍ഢ്യവുമായി ഖത്തര്‍; ധനസഹായം പ്രഖ്യാപിച്ചതിന് പിന്നാലെ ഗാസ റെഡ്ക്രസന്റ് ഓഫീസ് ഇസ്രയേല്‍ ഷെല്‍ ആക്രമണത്തില്‍ തകര്‍ത്തു


  വി.എസ്. സുനില്‍കുമാറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു; മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചത് കടുത്ത ചുമയെ തുടര്‍ന്ന്


  മന്ത്രിമാരുടെ എണ്ണം കുറയുന്നതിൽ കണ്ണൂരിന് നിരാശ; മരുമകന് വേണ്ടി പിണറായി ഷംസീറിനെ തഴഞ്ഞു

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.