×
login
തുപ്പല്‍ വിവാദം; ഹലാല്‍‍ ഫുഡ്‌ഫെസ്റ്റുമായി യൂത്ത്‌കോണ്‍ഗ്രസും; ബീഫ് വിളമ്പി ഉദ്ഘാടനം ചെയ്ത് സംസ്ഥാന നേതാവ്

സംഘപരിവാറിനെ കുറ്റപ്പെടുത്തി ഫെസ്റ്റ് നടത്തിയതോടെ മുസ്ലീം മതമൗലിക വാദികള്‍ക്കൊപ്പമാണ് സംഘടനയെന്ന സന്ദേശമാണ് യൂത്ത് കോണ്‍്ഗ്രസ് നല്‍കാന്‍ ശ്രമിച്ചത്.

തൃശൂര്‍: ഡിവൈഎഫ്‌ഐയ്ക്ക് പിന്നാലെ ഹലാല്‍ ഫുഡ്‌ഫെസ്റ്റ് നടത്തി യൂത്ത് കോണ്‍്ഗ്രസും. യൂത്ത് കോണ്‍ഗ്രസ് കൈപമംഗലം നിയോജക മണ്ഡലം കമ്മിറ്റിയാണ് കഴിഞ്ഞ ദിവസം ഫെസ്റ്റ് സംഘടിപ്പിച്ചത്‌. എറിയാട് വെച്ച് നടന്ന പരിപാടി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭ സുബിന്‍ ബീഫ് വിളമ്പി ഉദ്ഘാടനം ചെയ്തു.

സംഘപരിവാറിനെ കുറ്റപ്പെടുത്തി ഫെസ്റ്റ് നടത്തിയതോടെ മുസ്ലീം മതമൗലിക വാദികള്‍ക്കൊപ്പമാണ് സംഘടനയെന്ന സന്ദേശമാണ് യൂത്ത് കോണ്‍്ഗ്രസ് നല്‍കാന്‍ ശ്രമിച്ചത്. ഫുഡ്‌സ്ട്രീറ്റ് എന്ന പേരില്‍ ഡിവൈഎഫ്‌ഐ നടത്തിയ പരിപാടി വളരെ അധികം വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിയിരുന്നു.  

ഫുഡ് സ്ട്രീറ്റ് പ്രതിഷേധത്തെ പരിഹസിച്ച് നടന്‍ ഹരീഷ് പേരടിയും രംഗത്തുവന്നിരുന്നു. ക്രിസ്ത്യന്‍ ഭൂരിപക്ഷ പ്രദേശമായ എറണാകുളത്ത് പന്നി വിളമ്പിയവര്‍ മലപ്പുറത്ത് പന്നി വിളമ്പിയോയെന്ന് അദ്ദേഹം ചോദിച്ചു. ഫോട്ടോഷോപ്പ് അല്ലാതെയുള്ള ചിത്രം അയച്ചാല്‍ തന്റെ വാക്കുകള്‍ പിന്‍വലിക്കാമെന്നും അദ്ദേഹം പറഞ്ഞു.  

ഹരീഷ് പേരടിയുടെ വാക്കുകള്‍: ''ഡിവൈഎഫ്‌ഐയോട് ഒരു ചോദ്യം. മലപ്പുറത്ത് പന്നി വിളമ്പിയോ? ക്രിസ്ത്യന്‍ ഭൂരിപക്ഷ പ്രദേശമായ എറണാകുളത്തെ ഫോട്ടോ കണ്ടു. മുസ്ലിം ഭൂരിപക്ഷ പ്രദേശമായ മലപ്പുറത്തെ ഒരു ഫോട്ടോയും ഡിവൈഎഫ്‌ഐയുടെ മലപ്പുറം പേജില്‍ പോലും കണ്ടില്ല. മലപ്പുറത്ത് പന്നി വിളമ്പിയിട്ടുണ്ടെങ്കില്‍ നിങ്ങള്‍ ഡിവൈഎഫ്‌ഐ ആണ്. അല്ലെങ്കില്‍ വെറും ഡിങ്കോളാഫികളാണ്. മലപ്പുറത്തെ ഫോട്ടോഷോപ്പല്ലാത്ത ഒര്‍ജിനല്‍ ഫോട്ടോ അയച്ച് തന്നാല്‍ ഈ പോസ്റ്റ് പിന്‍വലിക്കുന്നതാണ്. ലാല്‍ സലാം''.

 

  comment

  LATEST NEWS


  'എല്ലാ ഇസങ്ങള്‍ക്കും അപ്പുറമാണ് ഹ്യൂമനിസം'; സ്വതന്ത്രചിന്തകരുടെ സംഗമത്തിന് ഒരുങ്ങി കൊച്ചി; 'ഐസ്സന്‍ഷ്യ21' ഡിസംബര്‍ 11ന് ടൗണ്‍ഹാളില്‍


  ചൈനയ്ക്ക് വഴങ്ങി ടിം കുക്ക്; രഹസ്യമായി ഒപ്പിട്ടത് 275 ബില്ല്യന്‍ ഡോളറിന്റെ കരാര്‍; ഉദ്യോഗസ്ഥരെ സ്വാധീനിക്കാനുള്ള ശ്രമം പാളിയെന്ന് ആരോപണം


  'നരകത്തില്‍ പ്രവേശിക്കും മുമ്പ് ജീവനോടെ എരിഞ്ഞെന്ന്' ബിപിന്‍ റാവത്തിന്‍റെ മരണത്തില്‍ ആഹ്ലാദ ട്വീറ്റ്; ആഘോഷിച്ച 21കാരന്‍ ജവാദ് ഖാന്‍ അറസ്റ്റില്‍


  ഇന്ന് 4169 പേര്‍ക്ക് കൊറോണ; ആകെ മരണം 42,239 ആയി; 3912 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം; 4357 പേര്‍ക്ക് രോഗമുക്തി


  പുതു ചരിത്രത്തിനൊരുങ്ങി ഭാരതം; 'ഗഗന്‍യാന്‍' 2023 ല്‍ വിക്ഷേപിക്കും; ഇന്ത്യയുടെ ആദ്യ ബഹിരാകാശ മനുഷ്യ ദൗത്യത്തിന് തയ്യാറെടുത്ത് ശാസ്ത്രജ്ഞര്‍


  വിവാദങ്ങളുമായി ആഷസ് ഒന്നാം ക്രിക്കറ്റ് ടെസ്റ്റ്; 14 നോബോള്‍ എറിഞ്ഞ് സ്റ്റോക്‌സ്; അമ്പയര്‍ വിളിച്ചത് രണ്ടെണ്ണം മാത്രം; വിമര്‍ശനവുമായി ഓസീസ് ആരാധകര്‍

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.