×
login
ഹലാല്‍‍ മുദ്ര മത സാഹോദര്യത്തിനും സൗഹാര്‍ദ്ദത്തിനും വലിയ ഭീഷണി; വിവേചനവും മതപരമായ അയിത്തം തടയുമെന്ന് ഹിന്ദുഐക്യവേദി

മത ഏജന്‍സികളുടെ സര്‍ട്ടിഫിക്കേഷനോടെ ഉത്പന്നങ്ങള്‍ മാര്‍ക്കറ്റില്‍ എത്തിക്കുന്നത് മതനിയമങ്ങള്‍ ഒളിച്ചു കടത്തുന്ന പുതിയ തരം ജിഹാദ് ആണ്. സ്വതന്ത്ര വ്യാപാരത്തെയും കച്ചവടക്കാരേയും സമ്മര്‍ദത്തില്‍ ആക്കാനും കീഴ്‌പ്പെടുത്താനുമുള്ളതാണ് ഈ നീക്കം. അനിസ്ലാമിക രാജ്യത്തില്‍ ഇസ്ലാം ചട്ടങ്ങളുടെ അടിച്ചേല്‍പ്പിക്കലാണ്, പുതിയ ഹലാല്‍ മുദ്രകളിലൂടെ ലക്ഷ്യമിടുന്നത്.

കൊച്ചി: കേരളത്തില്‍ മാംസത്തിലും ഇതര ഉത്പന്നങ്ങളിലും ഹലാല്‍ മുദ്ര പതിപ്പിച്ചു പ്രചരിപ്പിക്കുന്നത് വ്യാപകമാകുന്നത്  മത സാഹോദര്യത്തിനും സൗഹാര്‍ദ്ദത്തിനും വലിയ ഭീഷണി ഉയര്‍ത്തുന്നെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന സമിതി വിലയിരുത്തി. ഇത് മത വിവേചനവും മതപരമായ അയിത്തം സൃഷ്ടിക്കുന്നതുമാണ് എന്നു മാത്രമല്ല വ്യാപാരമേഖലയില്‍ അസ്വസ്ഥതകള്‍ സൃഷ്ടിക്കുന്നതുമാണെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന സമിതി അഭിപ്രായപ്പെട്ടു.  

മത ഏജന്‍സികളുടെ സര്‍ട്ടിഫിക്കേഷനോടെ ഉത്പന്നങ്ങള്‍ മാര്‍ക്കറ്റില്‍ എത്തിക്കുന്നത് മതനിയമങ്ങള്‍ ഒളിച്ചു കടത്തുന്ന പുതിയ തരം ജിഹാദ് ആണ്. സ്വതന്ത്ര വ്യാപാരത്തെയും കച്ചവടക്കാരേയും സമ്മര്‍ദത്തില്‍ ആക്കാനും കീഴ്‌പ്പെടുത്താനുമുള്ളതാണ് ഈ നീക്കം. അനിസ്ലാമിക രാജ്യത്തില്‍ ഇസ്ലാം ചട്ടങ്ങളുടെ അടിച്ചേല്‍പ്പിക്കലാണ്, പുതിയ ഹലാല്‍ മുദ്രകളിലൂടെ ലക്ഷ്യമിടുന്നത്. കഴിഞ്ഞ ദിവസം കോഴിക്കോട് ജില്ലയില്‍ സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ ഒരു ബ്രാഞ്ചില്‍ 'ശരീഅത്ത് നിയമപ്രകാരമുള്ള ബാങ്ക് ഇടപാടുകള്‍' എന്ന ബോര്‍ഡ് സ്ഥാപിച്ചതും ഇതേ പ്രവണതയാണെന്നും ഹിന്ദു ഐക്യവേദി വിലയിരുത്തി. ആസൂത്രിതമായ അറേബ്യന്‍വത്കരണമാണ് ഭാഷ, വേഷം, ഭക്ഷണം എന്നീ രംഗങ്ങളില്‍ നടപ്പാക്കുന്നത്. ഹലാല്‍ വിരുദ്ധ പ്രക്ഷോഭം നടത്തിയ എറണാകുളം ജില്ലയിലെ കുറുമശ്ശേരിയില്‍ ഹിന്ദു ഐക്യവേദി പ്രവര്‍ത്തകരെ അറസ്റ്റു ചെയ്ത പോലീസ് നടപടിയെ യോഗം  ശക്തിയായി അപലപിച്ചു. ഹലാല്‍ സര്‍ട്ടിഫിക്കേഷന്‍ അവസാനിപ്പിക്കണമെന്നും ഹലാല്‍ മുദ്ര പതിപ്പിച്ചുള്ള വിപണനം നിരോധിക്കണമെന്നും സംസ്ഥാന സമിതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ഹലാല്‍ വിരുദ്ധ പ്രചരണം ശക്തമാക്കാനും യോഗം തീരുമാനിച്ചു.

എരുമേലി മുക്കൂട്ടുതറയില്‍ നിന്നു കാണാതായ ജെസ്‌ന മരിയ ജെയിംസ് എന്ന കുട്ടിയുടെ തിരോധാന വിഷയത്തില്‍ പുറത്തു പറയാന്‍ കഴിയാത്ത 'ഗുരുതരമായ രഹസ്യങ്ങള്‍' ഉണ്ടെന്ന് കേരളാ പോലീസ് പറയുന്നത് രാജ്യദ്രോഹശക്തികളെ സഹായിക്കാന്‍ ആണെന്ന് സംശയിക്കത്തക്കതാണ്. കേരളത്തില്‍ നിന്ന് ആയിരക്കണക്കിന് പെണ്‍കുട്ടികള്‍ കാണാതാകുന്നു. പലരെക്കുറിച്ചും തുടരന്വേഷണത്തിന് പോലീസ് തയാറായിട്ടില്ല. പല തിരോധാനങ്ങളിലേക്കും വെളിച്ചം വീശാന്‍ പോന്ന ജെസ്‌നയുടെ കേസില്‍ പോലീസ് തന്നെ ഒളിച്ചുകളി നടത്തുന്നു. ഈ സാഹചര്യത്തില്‍ പോലീസിന്റെ ഈ ലജ്ജയില്ലായ്മയെ ചോദ്യം ചെയ്യാന്‍ ബാധ്യസ്ഥരായ സംവിധാനങ്ങള്‍ മൗനം പാലിക്കുന്നതും പല സംശയങ്ങള്‍ക്കും ഇട നല്‍കുന്നുണ്ട്. രാഷ്ട്രവിരുദ്ധശക്തികളെയും സാമൂഹ്യവിരുദ്ധരേയും സഹായിക്കുന്ന നിലപാട് സംസ്ഥാന ആഭ്യന്തര വകുപ്പ് തിരുത്തണമെന്നും അന്വേഷണ വിവരങ്ങള്‍ വെളിപ്പെടുത്തണമെന്നും ഹിന്ദു ഐക്യവേദി ആവശ്യപ്പെടുന്നതായി സംസ്ഥാന ജനറല്‍ സെക്രട്ടറി ആര്‍.വി. ബാബു അറിയിച്ചു.

    comment

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.