×
login
സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് പീഡനം: രണ്ട് മലപ്പുറം സ്വദേശികൾ കസ്റ്റഡിയിൽ, പെൺകുട്ടിയെ ഫ്ലാറ്റിലെത്തിച്ചത് സീരിയൽ നടിയുടെ സഹായത്തോടെ

മാർച്ച് നാലിന് കോട്ടയം സ്വദേശിനിയായ യുവതിയെ കാരപ റമ്പിലെ ഒരു ഫ്ലാറ്റിലെത്തിച്ച് പീഡിപ്പിച്ചുവെന്നായിരുന്നു പെൺകുട്ടി പോലീസിന് നൽകിയ മൊഴി. ഫ്ലാറ്റിൽ എത്തുന്നതുവരെ നടി കൂടെയുണ്ടായിരുന്നു. പിന്നീട് അവിടെ നിന്നും കാണാതായി.

കോഴിക്കോട്: കോഴിക്കോട്ട് സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് യുവതിയെ പീഡിപ്പിച്ചതായി പരാതി. പ്രതികളെന്ന് സംശയിക്കുന്ന രണ്ട് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. പരാതിയില്‍ പോലീസ് അന്വേഷണം തുടരുകയാണ്.

നഗരത്തിലെ ഫ്ലാറ്റിലെത്തിച്ച് ലഹരി കലർത്തിയ ജ്യൂസ് നൽകി പീഡിപ്പിച്ചെന്നാണ് പെൺകുട്ടിയുടെ പരാതി. സീരിയൽ നടിയുടെ സഹായത്തോടെയാണ് നഗരത്തിലെ ഫ്ലാറ്റിലെത്തിച്ചതെന്നും പെൺകുട്ടി പരാതിയിൽ പറയുന്നു. കസ്റ്റഡിയിലായ മലപ്പുറം സ്വദേശികളെ പോലീസ് ചോദ്യം ചെയ്യുകയാണ്. ഇവരെ നടക്കാവ് പോലീസ് അ റസ്റ്റ് ചെയ്തിട്ടില്ല. തങ്ങളെ കെണിയിൽപ്പെടുത്തിയതാണെന്നാണ് ഇവരുടെ വിശദീകരണം.  

മാർച്ച് നാലിന് കോട്ടയം സ്വദേശിനിയായ യുവതിയെ കാരപ റമ്പിലെ ഒരു ഫ്ലാറ്റിലെത്തിച്ച് പീഡിപ്പിച്ചുവെന്നായിരുന്നു പെൺകുട്ടി പോലീസിന് നൽകിയ മൊഴി. ഫ്ലാറ്റിൽ എത്തുന്നതുവരെ നടി കൂടെയുണ്ടായിരുന്നു. പിന്നീട് അവിടെ നിന്നും കാണാതായി. സിനിമാക്കാർ എന്ന് പരിചയപ്പെടുത്തിയ രണ്ട് പേരാണ് പീഡിപ്പിച്ചതെന്നും മൊഴി നൽകിയിട്ടുണ്ട്. ഈ കേസിൽ ദുരൂഹതയുണ്ടെന്നും സാമ്പത്തിക ഇടപാടുകൾ ഉണ്ടെന്നും പോലീസ് സംശയിക്കുന്നു. 

    comment

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.