സാധനം വാങ്ങാനെത്തുന്നവരെ സമരക്കാര്‍ ഭീഷണിപ്പെടുത്തി തിരിച്ചയക്കുകയാണെന്നും സ്ഥാപനം തുറന്നുപ്രവര്‍ത്തിക്കാന്‍ സാധിക്കുന്നില്ലെന്നും ഉടമ റബീ മുഹമ്മദ് പറയുന്നു. 70 ലക്ഷം മുടക്കി തുറന്ന സ്ഥാപനം മാസങ്ങള്‍ക്കകം പൂട്ടേണ്ട സ്ഥിതിയിലെത്തിച്ചതായി ഉടമ വ്യക്തമാക്കി.
മാതമംഗലം (കണ്ണൂര്‍): സിഐടിയു പ്രവര്‍ത്തകരുടെ നിരന്തര ഭീഷണിയും സമരവും കാരണം കണ്ണൂര്‍ മാതമംഗലത്ത് മാസങ്ങള്‍ക്ക് മുമ്പ് പ്രവര്‍ത്തനമാരംഭിച്ച ഹാര്‍ഡ്‌വെയര്‍ ഷോപ്പ് പൂട്ടി. മാതമംഗലത്തെ എസ്ആര്‍ അസോസിയേറ്റ്സ് എന്ന ഹാര്‍ഡ്വെയര്‍ സ്ഥാപനമാണ് സിഐടിയു തൊഴിലാളികളുടെ ഭീഷണിയെ തുടര്‍ന്ന് കടയുടമ പൂട്ടിയത്.
സാധനം വാങ്ങാനെത്തുന്നവരെ സമരക്കാര്‍ ഭീഷണിപ്പെടുത്തി തിരിച്ചയക്കുകയാണെന്നും സ്ഥാപനം തുറന്നുപ്രവര്‍ത്തിക്കാന്‍ സാധിക്കുന്നില്ലെന്നും ഉടമ റബീ മുഹമ്മദ് പറയുന്നു. 70 ലക്ഷം മുടക്കി തുറന്ന സ്ഥാപനം മാസങ്ങള്‍ക്കകം പൂട്ടേണ്ട സ്ഥിതിയിലെത്തിച്ചതായി ഉടമ വ്യക്തമാക്കി. കയറ്റിറക്ക് തൊഴില്‍ പ്രശ്നമാണ് സമരത്തിലേക്ക് നയിച്ചതെന്നാണ് സിഐടിയു വാദം. തൊഴിലാളികളെ ചരക്കിറക്കാന്‍ അനുവദിച്ചില്ലെങ്കില്‍ സമരം നിര്‍ത്തില്ലെന്നാണ് തൊഴിലാളികള്‍ പറയുന്നത്.
ആറ് മാസം മുമ്പാണ് ഹാര്‍ഡ് വെയര്‍ഷോപ്പ് തുടങ്ങിയത്. സ്വന്തം തൊഴിലാളികള്‍ക്ക് സാധനങ്ങള്‍ ഇറക്കാന്‍ ലേബര്‍ കാര്‍ഡ് വാങ്ങി പ്രവര്‍ത്തിക്കുകയായിരുന്നു കടയുടമ. എന്നാല്‍ അന്നു തന്നെ സിഐടിയുക്കാര്‍ തടയുകയും ഉടമയെ മര്‍ദ്ദിക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് കേസെടുത്തതോടെ കടയ്ക്ക് മുന്നില്‍ സിഐടിയുകാര്‍ സമരം ആരംഭിച്ചു. കയറ്റിറക്കിന് തൊഴിലാളികളെ നിയമിക്കാന്‍ ഹൈക്കോടതി അനുമതി നല്‍കിയോടെ സിഐടിയു അനിശ്ചിതകാല സമരത്തിലേക്ക് പോവുകയായിരുന്നു. പഞ്ചായത്ത് നോട്ടീസ് നല്‍കിയതിനാലാണ് സ്ഥാപനം പൂട്ടിയതെതാണ് തൊഴില്‍ മന്ത്രി ഇതെക്കുറിച്ച് പറയുന്നത്. അതേസമയം ലൈസന്‍സ് റദ്ദാക്കിയിട്ടില്ലെന്നും സ്ഥാപനം അനുമതിയില്‍ കൂടുതല്‍ സ്ഥലം ഉപയോഗിക്കുന്നത് ക്രമപ്പെടുത്താനുള്ള നോട്ടീസ് മാത്രമാണ് നല്‍കിയതെന്നും എരമം കുറ്റൂര്‍ പഞ്ചായത്ത് അധികൃതര്‍ വിശദീകരിച്ചു.
സമരം കാരണമല്ല, ലൈസന്‍സ് ഇല്ലാത്തത് കൊണ്ടാണ് മാതമംഗലത്തെ ഹാര്‍ഡ്‌വെയര്‍ സ്ഥാപനം പൂട്ടേണ്ടി വന്നതെന്ന തൊഴില്‍ മന്ത്രിയുടെ വാദം ഇതോടെ പൊളിഞ്ഞു. പരാതിക്ക് പിന്നില്‍ സിഐടിയു ആണെന്നും നോട്ടീസിന് മറുപടി നല്‍കുമെന്നും സ്ഥാപന ഉടമ വ്യക്തമാക്കി. കടയിലേക്കു വരുന്നവരെ സിഐടിയു പ്രവര്‍ത്തകര്‍ ആക്രമിക്കുകയും ഭീഷണിപ്പെടുത്തുകയുമാണ്. കട തുറന്ന് പ്രവര്‍ത്തിപ്പിക്കാന്‍ സര്‍ക്കാര്‍ സഹായിക്കണമെന്നും റബീ മുഹമ്മദ് പറഞ്ഞു. തൊഴില്‍ നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് സമരമെന്നും കട അടച്ചുപൂട്ടാന്‍ ആവശ്യപ്പെട്ടിട്ടില്ലെന്നും സിഐടിയു അറിയിച്ചു.
പിണറായിക്കു വേണ്ടിയുള്ള പണപ്പിരിവിനെ ന്യായീകരിച്ച് എ.കെ.ബാലന്‍; ഇവിടുന്ന് പണം എടുക്കാനും പറ്റില്ല, സ്‌പോണ്‍സര്‍ഷിപ്പും പറ്റില്ല എന്നത് എന്ത് ന്യായം
ഓച്ചിറ ഗ്രാമപഞ്ചായത്ത് ഓഫീസില്‍ തീപിടിത്തം, ഫയലുകളും കമ്പ്യൂട്ടറും കത്തി നശിച്ചു; അപകടകാരണം ഷോര്‍ട്ട് സര്‍ക്യൂട്ടെന്ന് റിപ്പോര്‍ട്ട്
മുഖ്യമന്ത്രി പങ്കെടുക്കുന്ന ലോക കേരള സമ്മേളനത്തിന് ഭാരിച്ച ചെലവുണ്ട്; പരിപാടിക്ക് ശേഷം പണത്തിന്റെ വരവ് ചെലവുകള്‍ ജനങ്ങളെ ബോധ്യപ്പെടുത്തും
നദികളിലെ ആഴംകൂട്ടല്‍ പദ്ധതി കടലാസില്‍ ഒതുങ്ങി
മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പേവിഷ പ്രതിരോധ മരുന്നില്ല
മോദി ഭരണത്തിലെ സാമ്പത്തിക വിപ്ലവം
ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
കേരളത്തിലേക്ക് പാകിസ്ഥാനില്‍ നിന്ന് കോടികള്‍; പണം ഐഎസ് സ്ലീപ്പര്‍ സെല്ലുകള്‍ക്ക്; ശരിവച്ച് ദ ഹിന്ദു റിപ്പോര്‍ട്ട്
ലക്ഷങ്ങളുടെ ഇലക്ട്രിക്കല്‍ ഉപകരണങ്ങള്‍ മോഷ്ടിച്ചു; മലപ്പുറം കോളേജ് എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറിയും കെഎസ്യു യൂണിറ്റ് പ്രസിഡന്റും പിടിയില്‍
സഹായത്തിന് സൈന്യം വേണം, എന്നാല്‍ പരമപുച്ഛം; സിപിഎം നിലപാടിന് വിമര്‍ശനം
മതേതര സര്‍ക്കാരുകള്‍ ആചാരങ്ങളിലേക്ക് കടന്നുകയറരുത്; ആശയങ്ങള്‍ തമ്മില്‍ നിന്ദിക്കപെടേണ്ടതല്ലെന്ന് സ്വാമി ചിദാനന്ദപുരി
സര്‍ക്കാരോ ടെക്നോപാര്‍ക്കോ അറിഞ്ഞില്ല; ഭാര്യക്കായി സ്വന്തം നിലയില്‍ കൂടുതല്‍ പോലീസിനെ സുരക്ഷയ്ക്കുവിട്ട് മുന്‍ ഡിജി ബെഹറ; നടപടി വിവാദത്തില്‍
സിദ്ദിഖ് കാപ്പന് ചന്ദ്രികയുടെ കവര്‍സ്റ്റോറി; എന്‍ഐഎ പറയുന്ന രഹസ്യ മാപ്പു സാക്ഷി കാപ്പനോ