×
login
മുസ്ലിങ്ങള്‍‍ക്ക് കൊച്ചിയില്‍ വാടകവീടു‍കിട്ടുന്നില്ലെന്ന് തിരക്കഥാകൃത്ത് ഷാജികുമാര്‍‍; വീട് കിട്ടിയില്ലെങ്കില്‍ പാര്‍ട്ടിക്കാരെ സമീപിക്കാന്‍ ഹരീഷ് പേരടി

മുസ്ലിം പേരുള്ളവര്‍ക്ക് വാടകയ്ക്ക് കൊച്ചിയില്‍ വീട് കിട്ടുന്നില്ലെന്ന് തിരക്കഥാകൃത്ത് പി.വി. ഷാജികുമാര്‍. വീട് കിട്ടിയില്ലെങ്കില്‍ പാര്‍ട്ടിക്കാരോട് പറഞ്ഞാല്‍ നിങ്ങള്‍ക്ക് വീടും ജീവിതവും കിട്ടുമെന്ന് പാതി പരിഹാസവും പാതി കാര്യവുമായി ഹരീഷ് പേരടി.

കൊച്ചി: മുസ്ലിം പേരുള്ളവര്‍ക്ക് വാടകയ്ക്ക് കൊച്ചിയില്‍ വീട് കിട്ടുന്നില്ലെന്ന് തിരക്കഥാകൃത്ത് പി.വി. ഷാജികുമാര്‍. വീട് കിട്ടിയില്ലെങ്കില്‍ പാര്‍ട്ടിക്കാരോട് പറഞ്ഞാല്‍ നിങ്ങള്‍ക്ക് വീടും ജീവിതവും കിട്ടുമെന്ന് പാതി പരിഹാസവും പാതി കാര്യവുമായി ഹരീഷ് പേരടി.  

പേര് ഷാജി എന്ന് പറഞ്ഞപ്പോള്‍ മുസ്ലിങ്ങള്‍ക്ക് വീട് കൊടുക്കുന്നില്ലെന്നാണ് ഓണര്‍ പറഞ്ഞിരിക്കുന്നതെന്ന് ബ്രോക്കര്‍ വെളിപ്പെടുത്തിയെന്നാണ് പി.വി. ഷാജികുമാര്‍ ഫേസ്ബുക്കില്‍ കുറിച്ചത്. മുമ്പും ‍‍‍‍രണ്ടു തവണ വീട് നോക്കാന്‍ പോയപ്പോള്‍ ഇതേ അനുഭവം ഉണ്ടായിട്ടുണ്ടെന്നും ഒറ്റപ്പെട്ട സംഭവമാണെന്ന് വിചാരിച്ച് മനസ്ലില്‍ നിന്നും കളഞ്ഞതാണെന്നും കുറിപ്പില്‍ പറയുന്നു. ഉത്തരേന്ത്യ കേരളത്തിലേക്ക് നടന്നുവന്നിരിക്കുന്നുവെന്നാണ് ഷാജികുമാര്‍ ഈ അനുഭവത്തെ വ്യാഖ്യാനിച്ചുകൊണ്ട് പറഞ്ഞത്.  


എന്നാല്‍ ഇക്കാര്യത്തില്‍ ഷാജികുമാറിന്‍റെ ആശങ്കകള്‍ തള്ളുകയാണ് ഹരീഷ് പേരടി. 18 വര്‍ഷമായി താന്‍ ജീവിക്കുന്ന നഗരമാണ് എറണാകുളം. ഇവിടെ ഒരു മുസ്ലിം പേരുകാരന് വാടക വീട് കിട്ടുന്നില്ല എന്ന പൊതുബോധം ഉണ്ടാക്കുന്നത് ഇവിടുത്തെ മുസ്ലിം സഹോദരങ്ങളെ മനപൂര്‍വ്വം അപമാനിക്കാനും പ്രകോപിപ്പിക്കാനും മാത്രമുള്ള ഒരു ബദല്‍ കേരളാ സ്റ്റോറിയാണെന്നും ഹരീഷ് പേരടി ഫേസ് ബുക്ക് കുറിപ്പില്‍ പറയുന്നു. കേരളത്തില്‍ ഉടനീളം എല്ലാ മതക്കാര്‍ക്കു നേരെയും ഇത്തരം ഒറ്റപ്പെട്ട സംഭവങ്ങള്‍ വര്‍ഷങ്ങളായി നടക്കുന്നുണ്ട്. ഇതിനെയൊക്കെ തള്ളിക്കളഞ്ഞാണ് നമ്മള്‍ ഇവിടെ വരെ എത്തിയതെന്നും ഹരീഷ് പേരടി പറയുന്നു. കേരളീയ സമൂഹത്തിലേക്ക് ഇത്തരം വര്‍ഗ്ഗീയ വിഷം തുപ്പുന്ന കഥയെഴുതാന്‍ അച്ചാരം വാങ്ങിയവര്‍ അത് തന്നെവര്‍ക്ക് തന്നെ തിരിച്ചുകൊടുക്കുന്നതാണ് നല്ലതെന്നും ഹരീഷ് പേരടി കുറിയ്ക്കുന്നു.  

 

    comment

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.