വാഴക്കുല കവിത ആരെഴുതി എന്നതിനെ ചുറ്റിപ്പറ്റി വിവാദം കൊഴുക്കുമ്പോള്‍ സ്വന്തം പറമ്പില്‍ നിന്നും വെട്ടിയെടുത്ത വാഴക്കുലയുമേന്തിയുള്ള ഫോട്ടോയുമായി നടന്‍ ഹരീഷ് പേരടി.
കൊച്ചി: വാഴക്കുല കവിത ആരെഴുതി എന്നതിനെ ചുറ്റിപ്പറ്റി വിവാദം കൊഴുക്കുമ്പോള്‍ സ്വന്തം പറമ്പില്‍ നിന്നും വെട്ടിയെടുത്ത വാഴക്കുലയുമേന്തിയുള്ള ഫോട്ടോയുമായി നടന്‍ ഹരീഷ് പേരടി.
ഫേസ്ബുക്കിലാണ് അദ്ദേഹം ഈ ഫോട്ടോ പങ്കുവെച്ചിരിക്കുന്നത്. "ഡോക്ടർ ഹരീഷ് പേരടി എന്ന തലക്കെട്ടോടുകൂടി സ്വന്തം പറമ്പിൽ നിന്ന് വെട്ടിയ വാഴക്കുലയോടൊപ്പമുള്ള ഫോട്ടോയാണ് നാലാം ക്ലാസ്സ് പാസ്സാവാത്ത താരം പങ്കു വെച്ചിരിക്കുന്നത്...അടുക്കളയിൽ നിന്നുള്ള ഫോട്ടോയായതുകൊണ്ട് ആരെയോ മനപ്പൂർവ്വം കരിവാരി തേക്കാൻ വേണ്ടിയാണ് എന്ന ചിന്തയും സോഷ്യൽ മീഡിയയിൽ ഉയരുന്നുണ്ട്.." - ഹരീഷ് പേരടി ചിത്രത്തോടൊപ്പം പങ്കുവെച്ച കുറിപ്പില്‍ പറയുന്നു.
യുവജനകമ്മീഷന്‍ അധ്യക്ഷ എന്ന നിലയില്‍ ശമ്പളക്കുടിശ്ശിക നേരിട്ടാവശ്യപ്പെട്ട് സര്‍ക്കാരില്‍ നിന്നും എട്ടരലക്ഷം രൂപ വാങ്ങിയതിന്‍റെ വിവാദം കെട്ടടങ്ങും മുന്‍പാണ് ഡോക്ടറേറ്റ് പ്രബന്ധത്തില്‍ ചിന്താ ജെറോം വാഴക്കുല എഴുതിയത് വൈലോപ്പിള്ളിയാണെന്ന് എഴുതിയതിന്‍റെ പേരില്‍ ുലിവാല്‍ പിടിച്ചിരിക്കുന്നത്. അതിനൊപ്പം ആ പ്രബന്ധം തന്നെ ബോധി കോമണ്‍സ് എന്ന വെബ് സൈറ്റില്‍ നിന്നും കോപ്പിയടിച്ചതാണെന്ന പരാതിയുമായി സേവ് യൂണിവേഴ്സിറ്റി കാമ്പയിന്‍ സമിതിയും രംഗത്തെത്തിയിരിക്കുകയാണ്. ഗവര്‍ണര്‍ക്കും കേരള യൂണിവേഴ്സിറ്റിയ്ക്കും പരാതി നല്‍കിയിരിക്കുകയാണ്. ആ പരാതി ഗവര്‍ണര്‍ ഇപ്പോള്‍ സര്‍ക്കാരിലേക്ക് അയച്ചു.
ചിന്ത ജെറോമിന് സംഭവിച്ചത് മനുഷ്യസഹജമായ തെറ്റാണെന്ന പ്രസ്താവനയുമായി പ്രശ്നത്തെ ലഘൂകരിക്കാന്‍ സിപിഎം നേതാവ് ഇ.പി. ജയരാജന്‍ രംഗത്തെത്തിയിരുന്നു. ഇപ്പോള്‍ ചിന്ത തന്നെ മനപൂര്‍വ്വമല്ലാതെ സംഭവിച്ച തെറ്രാണെന്നും വാഴക്കുല എഴുതിയത് ചങ്ങമ്പുഴ ആണെന്ന് തനിക്കറിയാമെന്നും താന്‍ നിറയെ വേദികളില്‍ വാഴക്കുലയെക്കുറിച്ച് പ്രസംഗിച്ചിട്ടുണ്ടെന്നും വിശദീകരിച്ചിരുന്നു.
വാണിജ്യാവശ്യങ്ങള്‍ക്കുള്ള പാചക വാതക സിലിണ്ടറിന്റെ വില കുറഞ്ഞു, 92 രൂപ കുറഞ്ഞ് 2034 രൂപ 50 പൈസ ആയി
കോഴിക്കോട് കല്ലായ്റോഡിലെ ജയലക്ഷ്മി സിൽക്സിൽ തീപ്പിടിത്തം, രണ്ട് കാറുകൾ പൂർണമായും കത്തി നശിച്ചു
ഒരു മുത്തച്ഛനും കൊച്ചുമോനും
ആര്‍എസ്എസിന്റെ ലക്ഷ്യം ഹിന്ദുരാഷ്ട്രമല്ല
'നാര്‍മടിപ്പുടവ' ചുറ്റിയ ജീവിതം വരച്ചുകാട്ടിയ എഴുത്തുകാരി
പ്രതിക്കൂട്ടില്‍ ലോകായുക്ത
ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
തിരുവനന്തപുരത്ത് ജനറല്‍ ആശുപത്രിയിലെ ഡോ.ശോഭയെ മര്‍ദ്ദിച്ച വസീറിനെ കസ്റ്റഡിയിലെടുത്തു
ഹലാല്‍ ഇറച്ചി വേണം; കിട്ടില്ലെന്നായപ്പോള്‍ സിപിഎം പ്രവര്‍ത്തകന്റെ കടയില്‍ അതിക്രമിച്ച് കയറാന്‍ ശ്രമം; വട്ടവടയില്‍ ഭീതിപടര്‍ത്തി വിനോദ സഞ്ചാരികള്‍
അഗ്നിപഥ് പിന്‍വലിക്കണമെന്ന് റഹീം; രാജ്നാഥ് സിംഗിന് കത്തയച്ചു; രാജ്യവ്യാപകമായി ഡിവൈഎഫ്ഐ സമരം നടത്തുമെന്നും അഖിലേന്ത്യാ അധ്യക്ഷന്‍
എന്നെ ആക്രമിച്ചാല്‍ ഉത്തരവാദിത്വം കൗണ്‍സില്‍ ഫോര്‍ ഫത്വ ആന്‍ഡ് റിസര്‍ച്ച് എന്ന സംഘടനയ്ക്ക്; വിവാഹത്തിനു പിന്നാലെ പരസ്യ പ്രഖ്യാപനവുമായി ഷുക്കൂര്‍
മൗദൂതി മാധ്യമപ്രവര്‍ത്തകരുടെ അഭയകേന്ദ്രം; ചാനലില്‍ അധിക പരിഗണനയും സ്ഥാനങ്ങളും; നയംമാറ്റത്തില്‍ മാതൃഭൂമിയില്‍ ആഭ്യന്തര കലാപം; രാജിവെച്ച് നിരവധി പേര്
രാജ്യത്തിനെതിരെ പ്രവര്‍ത്തിക്കുന്നു; ജമാഅത്തെ ഇസ്ലാമിയുടെ കീഴിലുള്ള മീഡിയാവണ്ണിനെതിരെ വീണ്ടും നടപടി; സംപ്രേഷണം കേന്ദ്ര സര്‍ക്കാര്‍ തടഞ്ഞു