×
login
നൂറിന്റെ നിറവില്‍ ഹരിവരാസനം; അന്താരാഷ്ട്ര തലത്തില്‍ ഒരു വര്‍ഷത്തെ ശതാബ്ദി ആഘോഷങ്ങള്‍ സംഘടിപ്പിക്കാന്‍ ശബരിമല അയ്യപ്പസേവാ സമാജം

പന്തളം രാജകുടുംബം, ശബരിമല തന്ത്രികുടുംബം, ഹരിവരാസനം ട്രസ്റ്റ്, ശബരിമല ആചാരവുമായി ബന്ധപ്പെട്ട പരമ്പരാഗത സംഘങ്ങള്‍, ഗുരുസ്വാമിമാര്‍, ദേവസ്വം ബോര്‍ഡ് അംഗങ്ങള്‍, കലാ-സാംസ്‌കാരിക-സാഹിത്യ-സാമൂഹ്യ രംഗത്തെ പ്രമുഖര്‍ എന്നിവര്‍ ഉള്‍പ്പെട്ട സമിതി രൂപീകരിക്കും.

പന്തളം: ശബരിമല അയ്യപ്പ സ്വാമിയുടെ ഉറക്കുപാട്ടായ ഹരിവരാസനം രചിച്ചിട്ട് നൂറാം വര്‍ഷത്തിലേക്ക്. ഇതിന്റെ ഭാഗമായി ഒരു വര്‍ഷത്തെ ഹരിവരാസനം ശതാബ്ദി ആഘോഷങ്ങള്‍ അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിക്കാന്‍ ശബരിമല അയ്യപ്പസേവാ സമാജം ദേശീയ സമിതി തീരുമാനിച്ചു.

പന്തളം രാജകുടുംബം, ശബരിമല തന്ത്രികുടുംബം, ഹരിവരാസനം ട്രസ്റ്റ്, ശബരിമല ആചാരവുമായി ബന്ധപ്പെട്ട പരമ്പരാഗത സംഘങ്ങള്‍, ഗുരുസ്വാമിമാര്‍, ദേവസ്വം ബോര്‍ഡ് അംഗങ്ങള്‍, കലാ-സാംസ്‌കാരിക-സാഹിത്യ-സാമൂഹ്യ രംഗത്തെ പ്രമുഖര്‍ എന്നിവര്‍ ഉള്‍പ്പെട്ട സമിതി രൂപീകരിക്കും.


ജൂണ്‍ 11ന് രാവിലെ 10ന് ചെന്നൈ ശ്രീവാരി ഓഡിറ്റോറിയത്തില്‍ ശബരിമല അയ്യപ്പ സേവാസമാജം ദേശീയ സമിതിയുടെ നേതൃത്വത്തില്‍ ഹരിവരാസനം ശതാബ്ദി ആഘോഷ സമിതിയുടെ സ്വാഗതസംഘം രൂപീകരണം നടക്കുമെന്ന് ദേശിയ ജനറല്‍ സെക്രട്ടറി ഈറോഡ് രാജന്‍ പറഞ്ഞു. സംസ്ഥാന സമിതി യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സംസ്ഥന സമിതി അധ്യക്ഷന്‍ അക്കീരമണ്‍ കാളിദാസ ഭട്ടതിരി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി അമ്പോറ്റി കോഴഞ്ചേരി, അഡ്വ. ജയന്‍ ചെറുവള്ളി, വി.കെ. വിശ്വനാഥന്‍ എന്നിവര്‍ പ്രസംഗിച്ചു. സംസ്ഥാന തലത്തില്‍ ഒരു വര്‍ഷത്തെ ശതാബ്ദി ആഘോഷങ്ങള്‍ ആഗസ്ത് 29ന് പന്തളത്ത് തുടക്കമാകും.

സ്വാഗതസംഘ സമിതിക്ക് രുപം നല്‍കാന്‍ സ്വാമി അയ്യപ്പദാസ് ജനറല്‍ സെക്രട്ടറിയായും ജി. പൃഥ്വിപാല്‍ ജോയിന്റ് ജനറല്‍ സെക്രട്ടറിയായും സംസ്ഥാനതല സ്വാഗതസംഘം രൂപീകരിച്ചു പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാനും യോഗം തീരുമാനിച്ചു. 1923-ല്‍ അമ്പലപ്പുഴ പുറക്കാട്ട് കോന്നത്ത് തറവാട്ടില്‍ ജാനകി അമ്മ എന്ന ഭക്ത എഴുതി തന്റെ അച്ഛന്‍ അനന്തകൃഷ്ണയ്യര്‍ വശം ശബരിമല സന്നിധിയില്‍ കാണിക്കയായി സമര്‍പ്പിച്ചതാണ് ഹരിവരാസനം എന്ന ദിവ്യ മന്ത്രാക്ഷരീ കീര്‍ത്തനം.

  comment
  • Tags:

  LATEST NEWS


  നാന്‍ പെറ്റ മകനെയും ചതിച്ചു; അഭിമന്യുവിന്റെ രക്തസാക്ഷിത്വ ദിനത്തില്‍ എസ്ഡിപിഐ നേതാക്കള്‍ എകെജി സെന്ററില്‍; സ്വീകരിച്ച് സിപിഎം


  പ്രഖ്യാപിച്ച പെന്‍ഷന്‍ വര്‍ധന നടപ്പാക്കണം: മാധ്യമ പ്രവര്‍ത്തകരും ജീവനക്കാരും നാളെ സെക്രട്ടറിയറ്റ് മാര്‍ച്ച് നടത്തും


  വയനാട്ടിൽ റോഡ് നിര്‍മ്മിച്ചത് കേന്ദ്രസര്‍ക്കാര്‍; അത് ഉദ്ഘാടനം ചെയ്ത് കയ്യടി നേടി രാഹുൽ ഗാന്ധി; രാഹുലിനെ വിമര്‍ശിച്ച് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ


  ഗുരുദാസ്പൂരില്‍ 16 കിലോ ഹെറോയിന്‍ പിടികൂടി; നാലു പേര്‍ അറസ്റ്റില്‍; എത്തിയത് ജമ്മു കശ്മീരില്‍ നിന്നെന്ന് പഞ്ചാബ് പോലീസ്


  ന്യൂനമര്‍ദം രൂപമെടുക്കുന്നു; നാളെ ആറു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്; മലയോര മേഖലകളില്‍ കൂടുതല്‍ മഴ ലഭിക്കും


  തെലുങ്കാനയിലെ ജനങ്ങള്‍ക്ക് ബിജെപിയിലുള്ള വിശ്വാസം കൂടി;ഇവിടുത്തെ രാജവാഴ്ച ജനങ്ങൾക്ക് മടുത്തുവെന്നും കെസിആറിനെ വിമർശിച്ച് മോദി

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.