login
ഭീകരവാദശക്തികള്‍ക്കെതിരെ മുസ്ലീം സമൂഹം രംഗത്ത് വരണമെന്ന് എം. രാധാകൃഷ്ണന്‍, കുടുംബസഹായനിധി ഏറ്റുവാങ്ങി ശശികല ടീച്ചര്‍

ഭാരതത്തിന്റെ അഖണ്ഡതയേയും പരമാധികാരത്തേയും ഒരിക്കലും അംഗീകരിക്കാത്തവരാണ് കമ്യൂണിസ്റ്റുകാര്‍. തങ്ങള്‍ക്ക് സ്വാധീനമുള്ള സ്ഥലങ്ങളിലെല്ലാം നാടിനെ ദുര്‍ബലപ്പെടുത്താന്‍ ശ്രമിക്കുന്ന വൈദേശിക ശക്തികളുടെ ആയുധവും പണവും പരിശീലനവും ലഭിച്ചവര്‍ക്ക് പിന്തുണ നല്‍കുന്ന നിലപാടാണ് ഇടതുപക്ഷത്തിന്റേത്.

ചേര്‍ത്തല: രാജ്യത്തെ മുസ്ലീങ്ങള്‍ അപകടത്തിലാണെന്ന് തെറ്റിദ്ധരിപ്പിച്ച് തങ്ങളുടെ വിദേശ രാഷ്ട്രീയ അജണ്ട നടപ്പാക്കാനുള്ള ഭീകരവാദശക്തികള്‍ക്കെതിരെ മുസ്ലീം സമൂഹം രംഗത്ത് വരണമെന്ന് ആര്‍എസ്എസ് പ്രാന്ത സഹകാര്യവാഹ് എം. രാധാകൃഷ്ണന്‍. എസ്ഡിപിഐ അക്രമത്തില്‍ കൊല്ലപ്പെട്ട നാഗംകുളങ്ങര ശാഖാ ഗഡനായക് നന്ദു ആര്‍. കൃഷ്ണയുടെ ശ്രദ്ധാഞ്ജലിയില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.  

ഭാരതത്തിന്റെ അഖണ്ഡതയേയും പരമാധികാരത്തേയും ഒരിക്കലും അംഗീകരിക്കാത്തവരാണ് കമ്യൂണിസ്റ്റുകാര്‍. തങ്ങള്‍ക്ക് സ്വാധീനമുള്ള സ്ഥലങ്ങളിലെല്ലാം നാടിനെ ദുര്‍ബലപ്പെടുത്താന്‍ ശ്രമിക്കുന്ന വൈദേശിക ശക്തികളുടെ ആയുധവും പണവും പരിശീലനവും ലഭിച്ചവര്‍ക്ക് പിന്തുണ നല്‍കുന്ന നിലപാടാണ് ഇടതുപക്ഷത്തിന്റേത്.  

അക്രമങ്ങളിലൂടെ ആര്‍എസ്എസിനെ തകര്‍ക്കാന്‍ ശ്രമിച്ചിട്ടുള്ളവര്‍ പരാജയപ്പെട്ടിട്ടേയുള്ളൂ. പ്രസ്ഥാനത്തിന് വേണ്ടിയുള്ള സ്വയംസേവകരുടെ ബലിദാനങ്ങള്‍ സംഘടനയുടെ മുന്നോട്ടുള്ള പ്രയാണത്തെ തടസപ്പെടുത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.  

എസ്എന്‍ഡിപി യോഗം കൗണ്‍സിലര്‍ പി.ടി. മന്മഥന്‍ അധ്യക്ഷനായി. സംഘടിത വോട്ടുബാങ്കുകളെ പ്രീണിപ്പിക്കാന്‍ കേരളത്തിലെ ഇടതുവലതു സര്‍ക്കാരുകള്‍ സ്വീകരിച്ച അടവുനയം രാജ്യത്തെ അപകടത്തിലാക്കിയെന്നും രാഷ്ട്രത്തിന്റെ ദേശീയതയും അഖണ്ഡതയും സംരക്ഷിക്കാന്‍ ആര്‍എസ്എസിന് മാത്രമേ കഴിയൂ എന്നും അദ്ദേഹം പറഞ്ഞു. ടിഡി ദേവസ്വം മാനേജര്‍ എച്ച്. പ്രേംകുമാറില്‍ നിന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി. ശശികല ടീച്ചര്‍ കുടുംബസഹായനിധി ഏറ്റുവാങ്ങി.  

മരിക്കാത്തയാളുടെ പേരില്‍ മയ്യത്ത് നിസ്‌ക്കാരം നടത്തിയ സിഎഎ വിരുദ്ധ കലാപത്തില്‍ പങ്കെടുത്തവരുടെ പേരിലുള്ള കേസുകള്‍ പിന്‍വലിച്ചുകൊണ്ടാണ് ഇടതുപക്ഷം തെരഞ്ഞെടുപ്പിനെ നേരിടുന്നതെന്നും ഇത്തരം നയങ്ങളാണ് ദേശവിരുദ്ധ ശക്തികള്‍ക്ക് വളമാകുന്നതെന്നും അവര്‍ പറഞ്ഞു. നന്ദുവിന്റെ അമ്മ രാജേശ്വരി, ആര്‍എസ്എസ് ജില്ലാ സംഘചാലക് കേണല്‍ എന്‍.എസ്. രാംമോഹന്‍, പ്രാന്ത സേവാ പ്രമുഖ് എം.സി. വത്സന്‍, പ്രാന്ത ശാരീരിക് ശിക്ഷണ്‍ പ്രമുഖ് വി. ഉണ്ണിക്കൃഷ്ണന്‍, ഹിന്ദു ഐക്യവേദി സംസ്ഥാന സംഘടനാ സെക്രട്ടറി സി. ബാബു, വിഭാഗ് കാര്യവാഹ് ഒ. കെ. അനില്‍, സഹകാര്യവാഹ് ജി. വിനു, ശാരീരിക് ശിക്ഷണ്‍ പ്രമുഖ് എ.വി. ഷിജു, ജില്ലാസഹ സംഘചാലക് ആര്‍. സുന്ദര്‍, ജില്ലാ കാര്യവാഹ് ഉണ്ണിക്കൃഷ്ണന്‍, സഹകാര്യവാഹ് സിനീഷ്, തുറവൂര്‍ ഖണ്ഡ് സംഘചാലക് എ.കെ. വാസുദേവന്‍,  ബിജെപി ദേശീയ കൗണ്‍സില്‍ അംഗം വെള്ളിയാകുളം പരമേശ്വരന്‍, മേഖലാ വൈസ് പ്രസിഡന്റ് കൊട്ടാരം ഉണ്ണിക്കൃഷ്ണന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

 

  comment

  LATEST NEWS


  'പിസി ജോര്‍ജ് മുസ്ലീങ്ങളെ ഒറ്റപ്പെടുത്തുന്നു; പിണറായി നിയമനടപടി സ്വീകരിക്കണം'; പൂഞ്ഞാര്‍ എംഎല്‍എക്കെതിരെ ആനി രാജ മുതല്‍ ബിന്ദു അമ്മിണിവരെ രംഗത്ത്


  'അഭിമന്യുവിന്റെ കൊലയില്‍ ഇരയും വേട്ടക്കാരനും സിപിഎം; അന്വേഷണം പോലീസ് ശക്തമാക്കണം'; സമാധാന അന്തരീക്ഷം തകര്‍ക്കാന്‍ ശ്രമമെന്ന് ആര്‍എസ്എസ്


  ഇസ്ലാമിക രാജ്യത്തിനായി ജനങ്ങളുടെ തലയറത്തു; പാല്‍മയില്‍ ഭീകരരുടെ കൊടും ക്രൂരത; ആക്രമത്തില്‍ ഭീതിപൂണ്ട് മൊസാംബിക്കില്‍ കൂട്ടപാലായനം


  'കൊറോണയുടെ അതിവ്യാപനം തടയാന്‍ മുന്‍നിരയില്‍ നിസ്വാര്‍ത്ഥം പ്രവര്‍ത്തിക്കുന്നു'; ആര്‍എസ്എസിന് സ്‌പെഷ്യല്‍ പോലീസ് പദവി നല്‍കി സര്‍ക്കാര്‍


  കോവിഡിനെതിരായ ഇന്ത്യയുടെ പോരാട്ടത്തില്‍ സഹായവുമായി മുകേഷ് അംബാനിയും; ശുദ്ധീകരണശാലകളില്‍ല്‍നിന്ന് സൗജന്യമായി ഓക്‌സിജന്‍ വിതരണം ചെയ്യുന്നു


  'ഭാവിയിലെ ഭീഷണികളെ നേരിടാന്‍ ദീര്‍ഘകാല പദ്ധതികളും തന്ത്രങ്ങളും തയ്യാറാക്കണം'; വ്യോമസേന കമാന്‍ഡര്‍മാരോട് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്


  'ആദ്യം എംജി രാധാകൃഷ്ണന്‍ എകെജി സെന്ററിലെത്തി മാപ്പ് പറഞ്ഞു; രണ്ടാമത് വിനു വി. ജോണും മാപ്പുപറയാനെത്തി'; ഏഷ്യാനെറ്റിനെതിരെ വെളിപ്പെടുത്തലുമായി സിപിഎം


  11.44 കോടി കോവിഡ് വാക്‌സിന്‍ ഡോസുകള്‍ രാജ്യത്ത് വിതരണം ചെയ്തു; 24 മണിക്കൂറില്‍ 33 ലക്ഷം ഡോസ് വാക്‌സിന്‍ നല്‍കി

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.