×
login
ജനറല്‍ സര്‍ജറി വിഭാഗം ശക്തിപ്പെടുത്തും; കൊല്ലം മെഡിക്കല്‍ കോളേജ് വികസനത്തിന് 22.92 കോടി അനുവദിച്ചതായി ആരോഗ്യ വകുപ്പ്

കൊല്ലം മെഡിക്കല്‍ കോളേജിന്റെ വികസനത്തിനായി സര്‍ക്കാര്‍ വലിയ പ്രാധാന്യമാണ് നല്‍കുന്നത്. കൊല്ലം മെഡിക്കല്‍ കോളേജിന് നഴ്‌സിംഗ് കോളേജ് അനുവദിച്ചു. ഈ വര്‍ഷം തന്നെ ക്ലാസുകള്‍ ആരംഭിക്കുന്നതിനുള്ള നടപടി സ്വീകരിച്ചു. ആദ്യമായി കൊല്ലം മെഡിക്കല്‍ കോളേജില്‍ പിജി കോഴ്‌സ് ആരംഭിച്ചു.

കൊല്ലം: ജില്ലാ മെഡിക്കല്‍ കോളേജിന്റെ വികസനത്തിന് 22,91,67,000 രൂപയുടെ ഭരണാനുമതി നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. മെഡിക്കല്‍ കോളേജില്‍ നടന്നു വരുന്ന വികസന പ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്തുന്നതിനും വിവിധ അത്യാധുനിക ഉപകരണങ്ങള്‍ക്കും ആശുപത്രി സാമഗ്രികള്‍ക്കുമായാണ് തുകയനുവദിച്ചത്.

കൊല്ലം മെഡിക്കല്‍ കോളേജിന്റെ വികസനത്തിനായി സര്‍ക്കാര്‍ വലിയ പ്രാധാന്യമാണ് നല്‍കുന്നത്. കൊല്ലം മെഡിക്കല്‍ കോളേജിന് നഴ്‌സിംഗ് കോളേജ് അനുവദിച്ചു. ഈ വര്‍ഷം തന്നെ ക്ലാസുകള്‍ ആരംഭിക്കുന്നതിനുള്ള നടപടി സ്വീകരിച്ചു. ആദ്യമായി കൊല്ലം മെഡിക്കല്‍ കോളേജില്‍ പിജി കോഴ്‌സ് ആരംഭിച്ചു. കാത്ത്‌ലാബ് ഉള്‍പ്പടെയുള്ള അത്യാധുനിക ചികിത്സാ സംവിധാനങ്ങള്‍ പ്രവര്‍ത്തനസജ്ജമാക്കി. ആദ്യ എംബിബിഎസ് ബാച്ച് പൂര്‍ത്തിയാക്കി ഹൗസ് സര്‍ജന്‍സി ആരംഭിച്ചു. 2022-23 വര്‍ഷത്തേയ്ക്കുള്ള എബിബിഎസ് വിദ്യാര്‍ത്ഥി പ്രവേശനത്തിന് നാഷണല്‍ മെഡിക്കല്‍ കമ്മീഷന്റെ അനുമതി ലഭിച്ചതായും മന്ത്രി വ്യക്തമാക്കി.

ജനറല്‍ സര്‍ജറി വിഭാഗം ശക്തിപ്പെടുത്തുന്നു. ജനറല്‍ സര്‍ജറി വിഭാഗത്തില്‍ അള്‍ട്രാസൗണ്ട് കളര്‍ ഡോപ്ലര്‍, ലേസര്‍ സിസ്റ്റം, സര്‍ജിക്കല്‍ എന്‍ഡോട്രെയ്‌നര്‍, ഒടി എല്‍ഇഡി ലൈറ്റ്, ലാപ്രോസ്‌കോപ്പി ഇന്‍സ്ട്രമെന്റ് സെറ്റ് ആന്റ് ഓപ്പണ്‍ സര്‍ജറി ഇന്‍സ്ട്രമെന്റ് സെറ്റ് എന്നിവയ്ക്ക് തുകയനുവദിച്ചു. ഇഎന്‍ടി വിഭാഗത്തില്‍ വീഡിയോ ലാറിന്‌ഗോസ്‌കോപ്പ്, എന്‍ഡോസ്‌കോപ്പ് ആന്റ് ചെസ്റ്റ് ഹോള്‍ഡര്‍, 2 ഓപ്പറേറ്റിംഗ് മൈക്രോസ്‌കോപ്പ്, 2 ഇഎന്‍ടി വര്‍ക്ക് സ്‌റ്റേഷന്‍, ടു ചാനല്‍ ഓഡിയോ മീറ്റര്‍ ആന്റ് ടൈപനോമീറ്റര്‍, മൈക്രോ ബയോളജി വിഭാഗത്തില്‍ ഫുള്ളി ഓട്ടോമെറ്റഡ് എലിസ സിസ്റ്റം, ഒഫ്ത്താല്‍മോളജി വിഭാഗത്തില്‍ ഒപ്റ്റിക്കല്‍ ബയോമീറ്റര്‍, ഓര്‍ത്തോപീഡിക്‌സ് വിഭാഗത്തില്‍ സിആം ഹൈ എന്‍ഡ്, ഓര്‍ത്തോപീഡിക്‌സ് ഓപ്പറേഷന്‍ തീയറ്ററില്‍ 2 ഡബിള്‍ ഡൂം ഷാഡോലസ് ഓപ്പറേഷന്‍ തീയറ്റര്‍ ലൈറ്റ്, പത്തോളജി വിഭാഗത്തില്‍ ഫുള്ളി ഓട്ടോമേറ്റഡ് കോഗുലേഷന്‍ അനലൈസര്‍, വിവിധ വിഭാഗങ്ങള്‍ക്കായുള്ള റീയേജന്റ്, കെമിക്കലുകള്‍, മെഡിക്കല്‍ ഗ്യാസ്, ലൈബ്രറി ബുക്കുകള്‍ എന്നിവയ്ക്കും തുകയനുവദിച്ചിട്ടുണ്ട്.

  comment

  LATEST NEWS


  ഏകീകൃത സിവില്‍ നിയമം മതങ്ങളെ തകര്‍ക്കാനല്ല; നടക്കുന്നത് വ്യാജപ്രചാരണമെന്ന് ബിജെപി നേതാവ് പി.ആര്‍. ശിവശങ്കര്‍


  കുച്ചിപ്പുഡിയുമായി ഋഷി സുനകിന്‍റെ മകള്‍ ; ഭഗവദ് ഗീത തൊട്ട് സത്യപ്രതിജ്ഞയെടുക്കുന്ന സുനക് മകളിലും പകര്‍ന്നത് ഭാരതീയ പാരമ്പര്യം


  മലയാള നടി മഞ്ജിമ മോഹനും തമിഴ് നടന്‍ ഗൗതം കാര്‍ത്തിക്കും വിവാഹിതരായി


  പിണറായി ചരിത്രത്തില്‍ ഏറ്റവും പരാജയപ്പെട്ട ആഭ്യന്തരമന്ത്രി;പൊലീസ് സ്‌റ്റേഷന് നേരെ ആക്രമണം നടക്കുന്നത് 50 വര്‍ഷങ്ങള്‍ക്ക് ശേഷമെന്നും പികെ കൃഷ്ണദാസ്


  ജനവാസ മേഖലയിലെ ടാര്‍ മിക്‌സിംഗ് പ്ലാന്റിനെതിരെ ജനകീയ സമരം ശക്തം; രണ്ടാം ഘട്ടം നിരാഹാര സമരമെന്ന് സംഘാടകര്‍


  വിഴിഞ്ഞം സമരത്തില്‍ സര്‍ക്കാരിന് ഇരട്ടത്താപ്പ്; പ്രതിപക്ഷം പരസ്യമായും ഭരണപക്ഷം രഹസ്യമായും സമരത്തിനൊപ്പമെന്ന് കെ.സുരേന്ദ്രന്‍

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.