×
login
'അസത്യങ്ങളും ആക്ഷേപങ്ങളും പ്രചരിപ്പിക്കുന്നു'; ഡെപ്യൂട്ടി സ്പീക്കറിനെതിരെ എല്‍ഡിഎഫിന് പരാതി നല്‍കി മന്ത്രി വീണാ ജോര്‍ജ്

എംഎല്‍എമാരുടെ യോഗത്തിലും എല്‍ഡിഎഫിലും പറയാത്ത കാര്യങ്ങള്‍ ഡെപ്യൂട്ടി സ്പീക്കര്‍ പരസ്യമായി പറയുന്നുവെന്നും ആരോഗ്യമന്ത്രി കുറ്റപ്പെടുത്തി.

തിരുവനന്തപുരം: ഡെപ്യൂട്ടി സ്പീക്കറും മുതിര്‍ന്ന സിപിഐ നേതാവുമായ ചിറ്റയം ഗോപകുമാറിനെതിരെ മന്ത്രി വീണാ ജോര്‍ജ് ഇടതുമുന്നണിക്ക് പരാതി നല്‍കി. ചിറ്റയം തനിക്കെതിരെ അസത്യങ്ങളും ആക്ഷേപങ്ങളും പ്രചരിപ്പിക്കുന്നുവെന്നും പിന്നില്‍ ഗൂഢലക്ഷ്യമുണ്ടെന്നും പരാതിയില്‍ പറയുന്നു. തനിക്കെതിരെ തെറ്റായ ആരോപണങ്ങള്‍ ഉന്നയിക്കുന്നതായും മന്ത്രി പരാതിപ്പെട്ടു.

താന്‍ ഫോണ്‍ എടുക്കുന്നില്ലായെന്ന് ഗോപകുമാര്‍ ഉന്നയിക്കുന്ന ആരോപണം തെറ്റാണ്. അദേഹം ചിറ്റയം രാഷ്ട്രീയമര്യാദ പാലിച്ചില്ല. ഇപ്പോള്‍ ഉയര്‍ന്നുവരുന്ന ആരോപണങ്ങള്‍ ഇടതുമുന്നണിയിലെ പ്രവര്‍ത്തകരെ ബാധിക്കുമെന്നും വീണാ ജോര്‍ജ് പരാതിയില്‍ പറഞ്ഞു. എംഎല്‍എമാരുടെ യോഗത്തിലും എല്‍ഡിഎഫിലും പറയാത്ത കാര്യങ്ങള്‍ ഡെപ്യൂട്ടി സ്പീക്കര്‍ പരസ്യമായി പറയുന്നുവെന്നും ആരോഗ്യമന്ത്രി കുറ്റപ്പെടുത്തി.  

മന്ത്രി വിണാ ജോര്‍ജിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ കഴിഞ്ഞദിവസം മുന്നോട്ടുവന്നിരുന്നു. പത്തനംതിട്ട ജില്ലയുടെ ചുമതലയുള്ള മന്ത്രി എംഎല്‍എമാരെ ഏകോപിപ്പിക്കുന്നതില്‍ പരാജയമാണെന്നായിരുന്നു ഡെപ്യൂട്ടി സ്പീക്കറുടെ ആരോപണം. ജില്ലയില്‍ നടക്കുന്ന പരിപാടികളിലേക്ക് ക്ഷണിക്കാത്ത സാഹചര്യത്തിലായിരുന്നു ചിറ്റയം ഗോപകുമാറിന്റെ വിമര്‍ശനം. വിഷയം ഇടതുമുന്നണിയില്‍ ഉന്നയിക്കുമെന്നും ചിറ്റയം വ്യക്തമാക്കി.

 അടൂരിലെ പരിപാടികള്‍ പോലും ആരോഗ്യമന്ത്രി അറിയിക്കാറില്ലെന്ന് ചിറ്റയം ഗോപകുമാര്‍ പറഞ്ഞു. ഔദ്യോഗിക ആവശ്യങ്ങള്‍ക്ക് പലതവണ ഫോണ്‍ വിളിച്ചാലും ഫോണെടുക്കാറില്ല. വികസന പദ്ധതികളിലും അകല്‍ച്ചയുണ്ട്. ഇക്കാരണങ്ങള്‍ കൊണ്ട് മന്ത്രി പങ്കെടുക്കുന്ന പരിപാടികളില്‍ നിന്ന് പൂര്‍ണമായും വിട്ടുനില്‍ക്കുകയാണ് ഡെപ്യൂട്ടി സ്പീക്കര്‍ വ്യക്തമാക്കി.


സംസ്ഥാന സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തോട് അനുബന്ധിച്ച് നഗരസഭ ഓഡിറ്റോറിയത്തില്‍ നടക്കുന്ന പരിപാടിയെ കുറിച്ച് തന്നെ അറിയിച്ചിരുന്നില്ലെന്ന് ചിറ്റയം ഗോപകുമാര്‍ പറഞ്ഞു. അദ്ധ്യക്ഷത വഹിക്കേണ്ട പരിപാടിയെ കുറിച്ച് അറിയിക്കുന്നത് തലേന്ന് രാത്രിയിലാണ്. അതുകൊണ്ടാണ് സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തിന്റെ ഭാഗമായ 'എന്റെ കേരളം' പ്രദര്‍ശനമേള ഉദ്ഘാടനത്തില്‍ പങ്കെടുക്കാത്തതെന്നും ചിറ്റയം വ്യക്തമാക്കി. തന്റെ ചിത്രം സര്‍ക്കാര്‍ പരിപാടിയുടെ ഫ്‌ളെക്‌സിലും നോട്ടീസിലുമുണ്ടെങ്കിലും ഔദ്യോഗികമായി അറിയിച്ചിരുന്നില്ല. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത്‌പോലും ഇതുപോലെ അവഗണിക്കപ്പെട്ടിട്ടില്ലെന്നും ചിറ്റയം ഗോപകുമാര്‍ പറയുന്നു.

 

 

 

 

  comment

  LATEST NEWS


  പുടിന് പിടിവള്ളി; കുര്‍ദ്ദിഷ് തീവ്രവാദികളുടെ ഒളികേന്ദ്രമായ സ്വീഡനെയും ഫിന്‍ലാന്‍റിനെയും നാറ്റോയില്‍ ചേരാന്‍ സമ്മതിക്കില്ലെന്ന് തുര്‍ക്കി


  പിഴകളേറെ വന്ന യുദ്ധത്തില്‍ ഒടുവില്‍ പുടിന് അപൂര്‍വ്വ വിജയം; ഉക്രൈന്‍റെ മരിയുപോള്‍ ഉരുക്കുകോട്ട പിടിച്ച് റഷ്യ; 700 ഉക്രൈന്‍ പട്ടാളക്കാര്‍ കീഴടങ്ങി


  എഎഫ്സി ചാമ്പ്യന്‍ഷിപ്പ്; എടികെയെ തകര്‍ത്ത് ഗോകുലം


  തെരുവുഗുണ്ടകളുടെ വീറോടെ ബെംഗളൂരുവില്‍ സ്കൂള്‍ യൂണിഫോമില്‍ വിദ്യാര്‍ത്ഥിനികള്‍ തമ്മിലെ കൂട്ടത്തല്ല് വീഡിയോ വൈറല്‍; കാരണം അജ്ഞാതം


  ഭക്ഷ്യ സുരക്ഷാ ലൈസന്‍സ് നിര്‍ബന്ധമാക്കും;സ്ഥാപനങ്ങളില്‍ ടോള്‍ ഫ്രീ നമ്പര്‍ പ്രദര്‍ശിപ്പിക്കണം; പരാതികള്‍ ഫോട്ടോ സഹിതം അപ്ലോഡ് ചെയ്യാം


  മുന്‍ സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍റെ മകളുടെ വിവാഹം വൃദ്ധസദനത്തില്‍; തീരുമാനത്തിന് കാരണം മകള്‍ നിരഞ്ജനയുടെ പ്രത്യേക താല്‍പര്യം

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.