×
login
കൊച്ചിയിൽ കനത്ത മൂടൽ മഞ്ഞ്; നെടുമ്പാശ്ശേരിയില്‍ ഇറങ്ങേണ്ട നാല് വിമാനങ്ങള്‍‍ തിരുവനന്തപുരത്ത് ഇറക്കി

ഇന്നു പുലര്‍ച്ചെ മുതലാണ് കൊച്ചിയിലെ പല പ്രദേശങ്ങളിലും കാഴ്ച പരിധി കുറയ്ക്കത്തക്ക കനത്തിലുള്ള മഞ്ഞുവീഴ്ചയുണ്ടായത്. വാഹന ഗതാഗതത്തിനും ഇത് ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്.

കൊച്ചി: കൊച്ചി കനത്ത മൂടല്‍മഞ്ഞിന്റെ പിടിയിലമർന്നതിനെ തുടർന്ന് നെടുമ്പാശ്ശേരിയില്‍ ഇറങ്ങേണ്ട നാല് വിമാനങ്ങള്‍ തിരുവനന്തപുരത്തേക്ക് തിരിച്ചുവിട്ടു. എയര്‍ ഇന്ത്യയുടെ ഷാര്‍ജയില്‍ നിന്നുള്ള വിമാനം, എമിറേറ്റ്‌സിന്റെ ദുബായില്‍ നിന്നുള്ള വിമാനം, ഗള്‍ഫ് എയറിന്റെ ബഹറൈനില്‍ നിന്നുള്ള വിമാനം, എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ ദോഹയില്‍ നിന്നുള്ള വിമാനം എന്നിവയാണ് തിരിച്ചുവിട്ടത്.

ഇന്നു പുലര്‍ച്ചെ മുതലാണ് കൊച്ചിയിലെ പല പ്രദേശങ്ങളിലും കാഴ്ച പരിധി കുറയ്ക്കത്തക്ക കനത്തിലുള്ള മഞ്ഞുവീഴ്ചയുണ്ടായത്. വാഹന ഗതാഗതത്തിനും ഇത് ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. ഇത്തരത്തിലുള്ള മൂടല്‍ മഞ്ഞ് ആദ്യമായാണ് കൊച്ചിയില്‍ അനുഭവപ്പെടുന്നതെന്നാണ് റിപ്പോര്‍ട്ട്.  

ഇന്നലെ രാത്രി എറണാകുളം ജില്ലയില്‍ കാര്യമായതോതില്‍ മഴ ലഭിച്ചിരുന്നു. ഇതിനു പിന്നാലെ ഇന്ന് രാവിലെ മൂടല്‍മഞ്ഞ് അനുഭവപ്പെട്ടത്.

    comment

    LATEST NEWS


    വിദ്യാർത്ഥിനിയുടെ ആത്മഹത്യ: പ്രതിഷേധം ശക്തമാകുന്നു, കോളേജ് അനിശ്ചിതകാലത്തേയ്ക്ക് അടച്ചു, ഹോസ്റ്റൽ ഒഴിയാൻ വിദ്യാർഥികൾക്ക് നിർദ്ദേശം


    വാഹനം കടത്തിവിടുന്നതുമായി ബന്ധപ്പെട്ട തര്‍ക്കം; ബംഗളുരുവിൽ ടോള്‍ ഗേറ്റ് ജീവനക്കാരനെ ഹോക്കി സ്റ്റിക്കുകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി


    നടന്‍ കൊല്ലം സുധിയുടെ സംസ്‌കാരം ഇന്ന്; ബിനു അടിമാലിയുടെ ആരോഗ്യനിലയില്‍ പുരോഗതി


    വിദ്യാര്‍ഥിനിയെ പ്രണയം നടിച്ച് ലഹരി നല്‍കി പീഡിപ്പിച്ചു; പെൺകുട്ടിയെ കണ്ടെത്തിയത് താമരശേരി ചുരത്തിന്‍റെ ഒൻപതാം വളവിൽ നിന്നും, പ്രതി പിടിയില്‍


    ബ്രിജ് ഭൂഷണ്‍ സിങ്ങിനെതിരേ പോക്‌സോ കേസ് ഉണ്ടാകില്ല; ലൈംഗികാതിക്രമം നടത്തിയെന്ന ആദ്യ മൊഴി തിരുത്തി പ്രായപൂര്‍ത്തിയാകാത്ത ഗുസ്തി താരം


    അരിക്കൊമ്പന്‍ ഇനി മുണ്ടന്‍തുറെ കടുവ സങ്കേതത്തില്‍ വിഹരിക്കും; ചികിത്സ നല്‍കി ആരോഗ്യസ്ഥിതി മെച്ചപ്പെടുത്തി കൊമ്പനെ തുറന്നുവിട്ടു

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.