×
login
പാതയോരത്ത് കൊടിമരങ്ങള്‍ സ്ഥാപിക്കുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ നടപടിയെടുക്കാത്തത് എന്തുകൊണ്ട്; മുഖം നോക്കാതെ നടപടി സ്വീകരിക്കണമെന്ന് ഹൈക്കോടതി

എല്ലാ പാര്‍ട്ടികളുടെയും സമവായത്തോടെ കൊടിമരം നീക്കം ചെയ്യുന്നതിനെക്കുറിച്ച് ആലോചിച്ച് വരുകയാണെന്ന് സര്‍ക്കാര്‍ അറിയിച്ചു. മുഖ്യമന്ത്രി സര്‍വ്വകക്ഷിയോഗം വിളിച്ച് ചര്‍ച്ച ചെയ്യുമെന്നും സര്‍ക്കാര്‍ അഭിഭാഷകന്‍ ഹൈക്കോടതിയില്‍ പറഞ്ഞു.

കൊച്ചി : പാതയോരങ്ങളില്‍ അനധികൃതമായി കൊടിമരങ്ങള്‍ സ്ഥാപിക്കുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ എന്തുകൊണ്ട് നടപടി കൈക്കൊള്ളുന്നില്ലെന്ന് ഹൈക്കോടതി. നിരത്തുകളില്‍ സ്ഥാപിക്കുന്ന കൊടിമരങ്ങള്‍ നിയമ വിരുദ്ധമാണെന്ന് സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചതിന് പിന്നാലെയാണ് ഹൈക്കോടതി ഈ മറുചോദ്യം ചോദിച്ചത്. നിയമം തെറ്റിക്കുന്നവര്‍ക്കെതിരെ മുഖം നോക്കാതെ നടപടി സ്വീകരിക്കണമെന്നും കോടതി അറിയിച്ചു.  

കൂടാതെ പാതയോരങ്ങളിലെ നിയമവിരുദ്ധ കൊടിമരങ്ങള്‍ മാറ്റാന്‍ ജില്ലാകളക്ടര്‍മാര്‍ക്കും ഹൈക്കോടതി നിര്‍ദ്ദേശം നല്‍കി. തടസ്സമുണ്ടാക്കുന്ന വിധത്തില്‍ കൊടിമരങ്ങള്‍ നാട്ടുന്നവര്‍ക്കെതിരെ ഭൂസംരക്ഷണ നിയമപ്രകാരം നടപടി എടുക്കണം. അടുത്ത തവണ കേസ് പരിഗണിക്കുമ്പോള്‍ എടുത്ത നടപടികള്‍ കോടതിയെ അറിയിക്കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു.  

അതേസമയം എല്ലാ പാര്‍ട്ടികളുടെയും സമവായത്തോടെ കൊടിമരം നീക്കം ചെയ്യുന്നതിനെക്കുറിച്ച് ആലോചിച്ച് വരുകയാണെന്ന് സര്‍ക്കാര്‍ അറിയിച്ചു. മുഖ്യമന്ത്രി സര്‍വ്വകക്ഷിയോഗം വിളിച്ച് ചര്‍ച്ച ചെയ്യുമെന്നും സര്‍ക്കാര്‍ അഭിഭാഷകന്‍ ഹൈക്കോടതിയില്‍ പറഞ്ഞു. 

അനധികൃത കൊടിമരങ്ങള്‍ നീക്കുന്നതിനായി നയം രൂപീകരിക്കാന്‍ മൂന്നു മാസത്തെ സമയം നല്‍കണമെന്നും സര്‍ക്കാര്‍ ആവശ്യപ്പെട്ടു. എന്നാല്‍ അനധികൃത കൊടിമരങ്ങള്‍ക്ക് എതിരെ ജില്ലാ കളക്ടര്‍മാര്‍ നടപടി എടുക്കാത്തത് എന്തുകൊണ്ടാണ്. അതിനായി ഇനിയും മൂന്ന് മാസം സമയം നല്‍കാനാകില്ലെന്നും കോടതി കൂട്ടിച്ചേര്‍ത്തു.  

 

 

 

  comment

  LATEST NEWS


  മി ടൂവില്‍ പ്രതിയായ ചരണ്‍ജിത് സിങ്ങ് ഛന്നിയെ രക്ഷിച്ചതില്‍ ഇപ്പോള്‍ കുറ്റബോധമെന്ന് അമരീന്ദര്‍ സിങ്ങ്; 'കാലില്‍ വീണ് കരഞ്ഞപ്പോള്‍ അലിവ് തോന്നി'


  കോണ്‍ഗ്രസ് കോട്ട പൊളിക്കാന്‍ ബിജെപി; മുന്‍ കോണ്‍ഗ്രസ് എംഎല്‍എ അദിതി സിങ്ങ് ബിജെപിയ്ക്ക് വേണ്ടി റായ്ബറേലിയില്‍


  ഹൈക്കോടതി സിപിഐഎമ്മിന്റെ അഭിപ്രായം കേട്ടില്ല; വിധി കാസര്‍കോട് സമ്മേളനത്തിനെതിരെ; തൃശൂരിന് ബാധകമല്ലന്ന് കോടിയേരി ബാലകൃഷ്ണന്‍


  പദ്ധതിയില്‍ നിറയെ വളവുകള്‍; സില്‍വര്‍ലൈന്‍ സെമി ഹൈസ്പീഡ് ട്രെയിന്‍ 200 കിലോമീറ്റര്‍ വേഗത്തില്‍ ഓടിക്കാന്‍ കഴിയില്ലെന്ന് റെയില്‍വേ


  സേവാദര്‍ശന്‍ കൂവൈറ്റിന്റെ കര്‍മ്മയോഗി പുരസ്‌ക്കാരം പി ശ്രീകുമാറിന് സമ്മാനിച്ചു; കേരളത്തിന്റെ സമൃദ്ധിയുടെ സ്രോതസ്സ് പ്രവാസികളെന്ന് ഗോവ ഗവര്‍ണര്‍


  ആഗോള രാഷ്ട്ര നേതാക്കളില്‍ ജനപ്രീതിയില്‍ ഇപ്പോഴും മുന്നില്‍ മോദി തന്നെ; ഏറ്റവും പിന്നില്‍ ബ്രിട്ടന്‍റെ ബോറിസ് ജോണ്‍സണ്‍

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.