×
login
മെഡിക്കല്‍ പ്രൊഫഷണലിനെ ആക്രമിക്കുന്നത് കുറ്റം; ഔദ്യോഗിക കൃത്യനിര്‍വഹണത്തിന് തടസം നിന്നയാള്‍ക്ക് മുന്‍കൂര്‍ ജാമ്യം നിഷേധിച്ച് ഹൈക്കോടതി

ആരോഗ്യപ്രവര്‍ത്തകര്‍ക്ക് നേരെയുള്ള ആക്രമണങ്ങള്‍ വര്‍ധിച്ചു വരികയാണ് ഈ സാഹചര്യത്തില്‍ ഡോക്ടറെ കൃത്യ നിര്‍വഹണത്തില്‍ നിന്നും വിലക്കിയെന്ന കേസില്‍ ഹര്‍ജിക്കാരന് അറസ്റ്റിന് മുമ്പ് ജാമ്യം അനുവദിക്കുന്നത് പൊതുജനങ്ങള്‍ക്കിടയില്‍ തെറ്റായ സന്ദേശം ഉണ്ടാകാനിടയുണ്ട്.

കൊച്ചി : ഡോക്ടറുടെ ഔദ്യോഗിക കൃത്യനിര്‍വഹണത്തിന് തടസം നിന്നയാള്‍ക്ക് മുന്‍കൂര്‍ ജാമ്യം നല്‍കാനാവില്ലെന്ന് ഹൈക്കോടതി. കാഷ്വാലിറ്റിയിലേക്ക് പരിശോധനയ്ക്കായി പോകുന്ന ഡോക്ടറെ തടഞ്ഞുവെയ്ക്കുകയും ഔദ്യോഗിക കൃത്യനിര്‍വഹണത്തിന് തടസ്സം സൃഷ്ടിക്കുകയും ചെയ്തതിനാണ് കേസെടുത്തത്.  

എന്നാല്‍ ഒരു മെഡിക്കല്‍ പ്രൊഫഷണലിന് നേരെയുള്ള ആക്രമണം ജാമ്യമില്ലാ കുറ്റമാണ്. ഹര്‍ജിക്കാര്‍ക്ക് മുന്‍കൂര്‍ ജാമ്യം അനുവദിക്കുന്നത് നിയമത്തിന് എതിരാകുമെന്നും കേസ് പരിഗണിച്ച ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസ് അറിയിച്ചു. സംസ്ഥാനത്ത് ആരോഗ്യപ്രവര്‍ത്തകര്‍ക്ക് നേരെയുള്ള ആക്രമണങ്ങള്‍ വര്‍ധിച്ചു വരികയാണ് ഈ സാഹചര്യത്തില്‍ ഡോക്ടറെ കൃത്യ നിര്‍വഹണത്തില്‍ നിന്നും വിലക്കിയെന്ന കേസില്‍ ഹര്‍ജിക്കാരന് അറസ്റ്റിന് മുമ്പ് ജാമ്യം അനുവദിക്കുന്നത് പൊതുജനങ്ങള്‍ക്കിടയില്‍ തെറ്റായ സന്ദേശം ഉണ്ടാകാനിടയുണ്ടെന്നും ഹൈക്കോടതി പറഞ്ഞു.  


പ്രതിക്ക് ജാമ്യം ലഭിക്കാവുന്ന കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളത്. എന്നാല്‍ ആരോഗ്യസംരക്ഷണ നിയമ പ്രകാരമുള്ള വകുപ്പുകള്‍ കൂടി ചുമത്തിയിരിക്കുന്നതിനാല്‍ പ്രതിക്ക് ജാമ്യം അനുവദിക്കരുതെന്ന് പ്രോസിക്യൂഷന്‍ അറിയിക്കുകയും ഹൈക്കോടതി അത് അംഗീകരിക്കുകയുമായിരുന്നു.

 

  comment

  LATEST NEWS


  ടി.കെ രാജീവ് കുമാര്‍-ഷൈന്‍ നിഗം സിനിമ 'ബര്‍മുഡ'; ആഗസ്റ്റ് 19ന് തീയേറ്ററുകളില്‍; ചിത്രത്തില്‍ മോഹന്‍ലാല്‍ പാടിയ ഗാനവും ഏറെ ശ്രദ്ധയം


  പാകിസ്താനോട് കൂറ് പുലര്‍ത്തുന്ന ജലീലിനെ മഹാനാക്കിയത് പിണറായി ചെയ്ത പാപമെന്ന് ചെറിയാന്‍ ഫിലിപ്പ്


  1947ല്‍ വാങ്ങി; സ്വാതന്ത്ര്യം പ്രഖ്യാപിച്ച് 75 വര്‍ഷം പഴക്കമുള്ള പത്രം സംരക്ഷിച്ച് ഡോ. എച്ച്.വി.ഹന്ദേ; അഭിനന്ദിച്ച് പ്രധാനമന്ത്രി ( വീഡിയോ)


  സിപിഎം സൈബര്‍ കടന്നലുകളുടെ 'കുഴി' ആക്രമണം ഏശിയില്ല; 'ന്നാ താന്‍ കേസ് കൊട്' ബോക്‌സ് ഓഫീസില്‍ സൂപ്പര്‍ ഹിറ്റ്; കുഞ്ചാക്കോ ബോബന്‍ വാരിയത് കോടികള്‍


  സ്പോര്‍ട്സ് താരങ്ങള്‍ക്ക് മോദി പ്രധാനമന്ത്രിയല്ല, അരികെയുള്ള സുഹൃത്ത്; മോദിയെ ഗംച ഷാള്‍ പുതപ്പിച്ച് ഹിമദാസ്; ബോക്സിങ് ഗ്ലൗസ് നല്‍കി നിഖാത് സറീന്‍


  ഷാജഹാന്‍ കൊലക്കേസ്: 'എല്ലാ കൊലയും ബിജെപിയുടെ തലയില്‍ വയ്ക്കണ്ട'; സിപിഎം പാര്‍ട്ടി അംഗങ്ങള്‍ തന്നെയാണ് ഇതിന് പിന്നിലെന്ന് കെ. സുധാകരന്‍

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.