login
കേസ് അട്ടിമറിക്കാനുള്ള നീക്കം പാളി; ഹൈക്കോടതി‍ വിധി ഭരണഘടനയെ നോക്കുകുത്തിയാക്കാന്‍ ശ്രമിച്ച മുഖ്യമന്ത്രിക്കേറ്റ തിരിച്ചടി: കെ.സുരേന്ദ്രന്‍

രാജ്യത്തിന്റെ ഭരണഘടനയെ നോക്കുകുത്തിയാക്കി അഴിമതിയില്‍ നിന്നും രക്ഷപ്പെടാമെന്നായിരുന്നു മുഖ്യമന്ത്രി വിചാരിച്ചത്. അതിന് വേണ്ടി രാജ്യത്ത് കേട്ടുകേള്‍വി ഇല്ലാത്ത രീതിയില്‍ കേന്ദ്ര ഏജന്‍സികള്‍ക്കെതിരെ അന്വേഷണം പ്രഖ്യാപിച്ച മുഖ്യമന്ത്രി ജനങ്ങളോട് മാപ്പ് പറയണം. ക്രൈംബ്രാഞ്ചിന്റെ എഫ്‌ഐആര്‍ ഹൈക്കോടതി തള്ളിയത് ആഭ്യന്തരമന്ത്രി കൂടിയായ മുഖ്യമന്ത്രിക്ക് മുഖമടച്ചുള്ള പ്രഹരമാണ്.

തിരുവനന്തപുരം: സ്വര്‍ണ്ണക്കടത്ത് കേസ് അട്ടിമറിക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെയും മുഖ്യമന്ത്രിയുടേയും നീക്കത്തിനുള്ള ശക്തമായ തിരിച്ചടിയാണ് ഹൈക്കോടതി വിധിയെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍. ഇഡിക്കെതിരായ കേസ് കോടതി റദ്ദാക്കിയതോടെ സര്‍ക്കാരിന്റെ എല്ലാ ആയുധങ്ങളുടെയും മുനയൊടിഞ്ഞു. കേരളം ഒരു സ്വതന്ത്ര രാജ്യമാണെന്ന പിണറായി വിജയന്റെ നിലപാടിനേറ്റ കനത്ത തിരിച്ചടിയാണിത്.

രാജ്യത്തിന്റെ ഭരണഘടനയെ നോക്കുകുത്തിയാക്കി അഴിമതിയില്‍ നിന്നും രക്ഷപ്പെടാമെന്നായിരുന്നു മുഖ്യമന്ത്രി വിചാരിച്ചത്. അതിന് വേണ്ടി രാജ്യത്ത് കേട്ടുകേള്‍വി ഇല്ലാത്ത രീതിയില്‍ കേന്ദ്ര ഏജന്‍സികള്‍ക്കെതിരെ അന്വേഷണം പ്രഖ്യാപിച്ച മുഖ്യമന്ത്രി ജനങ്ങളോട് മാപ്പ് പറയണം. ക്രൈംബ്രാഞ്ചിന്റെ എഫ്‌ഐആര്‍ ഹൈക്കോടതി തള്ളിയത് ആഭ്യന്തരമന്ത്രി കൂടിയായ മുഖ്യമന്ത്രിക്ക് മുഖമടച്ചുള്ള പ്രഹരമാണ്.

അമിതാധികാര പ്രയോഗം നടത്തിയ മുഖ്യമന്ത്രി പരിഹാസ്യ കഥാപാത്രമായി മാറി.  ബിജെപി നേരത്തെ തന്നെ ഇത് ചൂണ്ടിക്കാട്ടിയിരുന്നു. ഇത് തന്നെയാണ് ഇന്ന് കോടതിയും പറഞ്ഞത്. ഭരണഘടനയും ജനാധിപത്യവുമൊന്നും തനിക്ക് ബാധകമല്ലെന്ന പിണറായിയുടെ ധാരണ ഇനിയെങ്കിലും അവസാനിപ്പിക്കണം. കേരളത്തിന്റെ മുഖ്യമന്ത്രി ഒരു കോമാളിയായി മാറരുതെന്നാണ് ജനങ്ങള്‍ ആഗ്രഹിക്കുന്നതെന്നും സുരേന്ദ്രന്‍ പറഞ്ഞു.

എന്‍ഫോഴ്‌മെന്റ് ഡയറക്റ്ററേറ്റിനെതിരേ അന്വേഷണം നടത്താനുള്ള നീക്കം ഹൈക്കോടതി തടഞ്ഞു. ഇഡിക്കെതിരേ ക്രൈംബ്രാഞ്ച് രജിസ്റ്റര്‍ ചെയ്ത രണ്ടു എഫ്‌ഐആറുകളും ഹൈക്കോടതി റദ്ദാക്കി. ഇഡിക്കെതിരേ ഇനി ഒരു നീക്കവും പാടില്ലെന്നും കോടതി ഉത്തരവിട്ടു. സ്വപ്ന സുരേഷിന്റെ ശബ്ദരേഖ, സന്ദീപ് നായരുടെ മൊഴി എന്നിവയുടെ അടിസ്ഥാനത്തില്‍ സര്‍ക്കാരിലെ ഉന്നതര്‍ക്കെതിരേ ഇഡി മനപൂര്‍വം നീക്കം നടത്തുന്നെന്ന് ആരോപിച്ചാണ് ക്രൈംബ്രാഞ്ച് കേസ് രജിസ്റ്റര്‍ ചെയ്തത്.

ഇതിനെതിരേ ഇഡി ഡെപ്യൂട്ടി ഡയറക്ടര്‍ പി. രാധാകൃഷ്ണന്‍ നല്‍കിയ ഹര്‍ജിയിലാണ് ജസ്റ്റിസ് വി ജി അരുണ്‍ ഉത്തരവിട്ടത്.  സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത, അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ എസ് വി രാജു, കെ എം നടരാജ് എന്നിവര്‍ ഇഡിയ്ക്കു വേണ്ടി ഹാജരായി. മുതിര്‍ന്ന അഭിഭാഷകന്‍ ഹരിന്‍ റാവല്‍ ക്രൈംബ്രാഞ്ചിന് വേണ്ടി ഹാജരായി.

സ്വര്‍ണ്ണക്കടത്ത് കേസ് അട്ടിമറിക്കാനുള്ള ശ്രമമാണ് ക്രൈംബ്രാഞ്ച് അന്വേഷണത്തിന് പിന്നിലെന്ന് എന്‍ഫോഴ്സ്മെന്റ് ഡറക്ടറേറ്റ് കോടതിയെ അറിയിച്ചിരുന്നു.  കള്ളപ്പണ ഇടപാട് കേസിലെ പ്രമുഖരുടെ പേര് വിവരങ്ങള്‍ പുറത്തുവിട്ടതിന് പിന്നാലെയാണ് ക്രൈംബ്രാഞ്ച് ഇഡി ഉദ്യോഗസ്ഥര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. സ്വര്‍ണ്ണക്കടത്ത് കേസ് അട്ടിമറിക്കുന്നതിനുള്ള ആസൂത്രിത നീക്കമാണ് ഇതിനു പിന്നില്‍. ഉദ്യോഗസ്ഥര്‍ക്കെതിരായ ക്രൈംബ്രാഞ്ച് എഫ്ഐആര്‍ അസംബന്ധമാണെന്നും ഇഡി ഹൈക്കോടതിയില്‍ അറിയിച്ചു. 

  comment

  LATEST NEWS


  'ഞാന്‍ മുസ്ലിം, ബിരിയാണി സംഘി ചിത്രമാണെന്നും ഇസ്ലാമോഫോബിക്കാണെന്നുമുള്ള പ്രചരണം ഉണ്ടായി'; സ്ത്രീ സുന്നത്ത് കേരളത്തില്‍ നടക്കുന്നുണ്ടെന്ന് സജിന്‍ ബാബു


  'എല്ലാ ആശുപത്രികളിലും ഇന്‍സിഡന്റ് റെസ്പോണ്‍സ് ടീം സജ്ജമാക്കണം'; മെഡിക്കല്‍ ഓക്സിജന്‍ അത്യാഹിതങ്ങള്‍ ഒഴിവാക്കാന്‍ കേരളത്തില്‍ ജാഗ്രതാ നിര്‍ദേശം


  വ്യാജ ആരോപണങ്ങള്‍ക്ക് വടകര എംപി മാപ്പ് പറയണം; പരാമര്‍ശം പിന്‍വലിച്ചില്ലെങ്കില്‍ നിയമ നടപടി; കെ.മുരളീധരന് വക്കീല്‍ നോട്ടീസ് അയച്ച് വത്സന്‍ തില്ലങ്കേരി


  കാസിം സുലൈമാനിയെ വധിച്ചത് മുസ്ലീംമതമൗലിക വാദം മുളയിലേ നുള്ളാന്‍; ഇറാന്റെ സൈനിക മേധാവിയെ വര്‍ഷങ്ങള്‍ പിന്തുടര്‍ന്നു; വധിച്ചതിന്റെ പിന്നിലെ 'തല' മൊസാദ്


  വാക്‌സിനുകള്‍ക്ക് എന്തിന് നികുതി?; മമതാ ബനര്‍ജിയുടെ കത്തിന് പിന്നാലെ വിശദീകരിച്ച് ധനമന്ത്രി നിര്‍മലാ സീതാരാമന്‍


  ഇന്ന് 35,801 പേര്‍ക്ക് കൊറോണ; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 28.88; മരണങ്ങള്‍ 68; നിരീക്ഷണത്തില്‍ 10,94,055 പേര്‍; 29,318 പേര്‍ക്ക് രോഗമുക്തി


  'ഓം നമഃ ശിവായ'; ഇന്ത്യയുടെ ക്ഷേമത്തിനായി മന്ത്രം ജപിച്ച് ഇസ്രയേലിലെ ജനങ്ങള്‍, സമൂഹമാധ്യമങ്ങളില്‍ വൈറലായി വീഡിയോ


  ഇടതുപക്ഷം വര്‍ഗീയത പറഞ്ഞു വോട്ടുകള്‍ തേടി; തുറന്നടിച്ച് ഷിബു ബേബിജോണ്‍

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.