×
login
ഹിജാബ് വിവാദത്തിന് പിന്നില്‍ ആഗോള ഇസ്ലാമിക അജണ്ട‍യെന്ന് മലയാളി മാദ്ധ്യമപ്രവർത്തകന്‍ ബഷീര്‍ ക്ലബ് ഹൗസ് ചര്‍ച്ചയില്‍

ഹിജാബ് വിഷയം ഒരു നിഷ്‌കളങ്കമായ കാര്യമല്ലെന്നും ഇസ്ലാമിസത്തിന്‍റെ പൊളിറ്റിക്കൽ കൾച്ചറൽ പ്രൊജക്ട് (രാഷ്ട്രീയ സാംസ്കാരിക പദ്ധതി) ആണെന്നും മുതിർന്ന മാദ്ധ്യമപ്രവർത്തകൻ എംപി ബഷീര്‍. ഒരു ക്ലബ്ബ് ഹൗസ് ചര്‍ച്ചയ്ക്കിടയിലായിരുന്നു ബഷീറിന്‍റെ ഈ തുറന്നുപറച്ചില്‍.

 തിരുവനന്തപുരം: ഹിജാബ് വിഷയം ഒരു നിഷ്‌കളങ്കമായ കാര്യമല്ലെന്നും ഇസ്ലാമിസത്തിന്‍റെ പൊളിറ്റിക്കൽ കൾച്ചറൽ പ്രൊജക്ട് (രാഷ്ട്രീയ സാംസ്കാരിക പദ്ധതി) ആണെന്നും മുതിർന്ന മാദ്ധ്യമപ്രവർത്തകൻ എംപി ബഷീര്‍. ഒരു ക്ലബ്ബ് ഹൗസ് ചര്‍ച്ചയ്ക്കിടയിലായിരുന്നു ബഷീറിന്‍റെ ഈ തുറന്നുപറച്ചില്‍.  

നമ്മൾ ഒരു വേഷം ധരിക്കുന്ന ഒരു ജനവിഭാഗമാണ് എന്ന് വരുത്തിത്തീർക്കാനുള്ള ശ്രമമാണ് പർദ്ദ നിർബന്ധമാക്കുന്നതിലൂടെ നടക്കുന്നത് എന്നും ബഷീര്‍ പറയുന്നു. ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രനാണ് അദ്ദേഹത്തിന്‍റെ വോയ്‌സ് ക്ലിപ് ഫേസ്ബുക്കിലൂടെ പങ്കുവെച്ചത്.

Facebook Post: https://www.facebook.com/KSurendranOfficial/videos/460638472403169


എംപി ബഷീറിന്‍റെ ശബ്ദസന്ദേശം-

2010 മുതൽ 2014 വരെ ഇന്ത്യവിഷൻ എന്ന ചാനലിന്‍റെ എഡിറ്റോറിയൽ ഹെഡ് ആയിരുന്നു താനെന്ന് എംപി ബഷീർ പറഞ്ഞു. അന്ന് ജമാഅത്തെ ഇസ്ലാമിയുടെ അസിസ്റ്റന്റ് അമീർ ആരിഫ് അലി തന്നെ വിളിച്ച് വരുത്തി. തിരുവനന്തപുരത്ത് പാളയം പള്ളിയ്‌ക്ക് സമീപമുള്ള ജമാഅത്തെ ഇസ്ലാമിയുടെ ഓഫീസിൽ പോയാണ് ആരിഫ് അലിയെ കാണുന്നത്. ഇന്ത്യ വിഷനിൽ അന്ന് മൂന്ന് വനിത മാദ്ധ്യമപ്രവർത്തകമാർ ഉണ്ടായിരുന്നു- നദീറ ജമൽ, വി ശബ്ന, ഫൗസിയ മുസ്തഫ, എന്നിവർ. ഈ റിപ്പോർട്ടർമാരുടെ വേഷത്തെക്കുറിച്ചായിരന്നു അദ്ദേഹത്തിന്‍റെ പ്രധാന ഉത്കണ്ഠ. ഇവർ തലയിൽ തട്ടമിടുന്നില്ല. ഇവർ സമൂഹത്തിലേക്ക് കൊടുക്കുന്ന ചിത്രം മുസ്ലീം സ്ത്രീകളെക്കുറിച്ചുള്ള പൊതുവായ ധാരണയാണ്. അതിനാൽ അവരുടെ വേഷത്തിൽ മാറ്റം വരുത്താൻ തനിക്ക് ഇടപെടാമെന്ന് ആരിഫ് അലി പറഞ്ഞു. ഹിജാബ് വിഷയം നിഷ്‌കളങ്കമായ കാര്യമല്ലെന്നും ഇസ്ലാമിസത്തിന്‍റെ പൊളിറ്റിക്കൽ കൾച്ചറൽ പ്രൊജക്ട് ആണെന്നും മുതിർന്ന മാദ്ധ്യമപ്രവർത്തകൻ പറയുന്നു.

മറ്റൊരു സംഭവവും എംപി ബഷീർ വിശദീകരിച്ചു. സൗദിയിലെ കിംഗ് അബ്ദുൾ അസീസ് യൂണിവേഴ്‌സിറ്റിയിലേക്ക് ജമാഅത്തെ ഇസ്ലാമി എഴുതിയ ഒരു കത്തിന്‍റെ പകർപ്പ് ഒരിക്കൽ തനിക്ക് ലഭിച്ചുവെന്ന് അദ്ദേഹം പറയുന്നു. കേരളത്തിൽ ഇസ്ലാമിക് ഡ്രസ് കോഡ് പ്രചരിപ്പിക്കുന്നതിലുള്ള തങ്ങളുടെ എഫേർട്ട് മാനിച്ച് അടുത്ത തവണ ഞങ്ങൾക്ക് തരുന്ന ഗ്രാന്‍റ് കൂട്ടണം എന്നാണ് കത്തിൽ ആവശ്യപ്പെട്ടിരുന്നത്..

യൂണിവേഴ്‌സിറ്റിയിലേക്ക് ഇവർ എഴുതിയ  കത്തിൽ പറയുന്നത് പർദ്ദയുടെ പ്രൊപ്പഗേഷൻ അവരുടെ അജണ്ടയുടെ ഭാഗമാണെന്നും അതിന് ഫണ്ട് ചെയ്യണമെന്നുമാണ്. പർദ്ദ ആഗോള ഇസ്ലാമിക് പ്രൊഡക്ടിന്‍റെ ഭാഗമാണ്. - എംപി ബഷിർ പറഞ്ഞു.

  comment

  LATEST NEWS


  'കേരളത്തിലെ സാംസ്‌കാരിക 'നായ'കള്‍ ഉറക്കത്തിലാണ്; ഉദയ്പൂരില്‍ നടന്നത് അവര്‍ അറിഞ്ഞിട്ടേ ഇല്ല'; രൂക്ഷ വിമര്‍ശനവുമായി ടിപി സെന്‍കുമാര്‍


  വീണ്ടും ഉദ്ധവിന് അടി; ഔറംഗബാദിന്‍റെ പേര് മാറ്റാനുള്ള മന്ത്രിസഭായോഗത്തില്‍ പൊട്ടലും ചീറ്റലും; 2 മന്ത്രിമാരും 2 കോണ്‍ഗ്രസ് നേതാക്കളും ഇറങ്ങിപ്പോയി


  ഐടി നിയമങ്ങള്‍ പാലിക്കാന്‍ 'അവസാന അവസരം'; ജൂലൈ നാലിനുള്ളില്‍ എല്ലാം കൃത്യമായിരിക്കണം; ട്വിറ്ററിന് അന്ത്യശാസനവുമായി കേന്ദ്ര സര്‍ക്കാര്‍


  തിരുവനന്തപുരത്ത് സാറ്റ്‌ലൈറ്റ് ഫോണ്‍ സിഗ്‌നലുകള്‍; മുന്നറിയിപ്പ് നല്‍കി കേന്ദ്ര രഹസ്യാന്വേഷണ വിഭാഗം; പോലീസ് അന്വേഷണം തുടങ്ങി


  പൊടുന്നനെ ഹിന്ദുത്വ ആവേശിച്ച് ഉദ്ധവ് താക്കറെ; തിരക്കിട്ട് ഔറംഗബാദിന്‍റെ പേര് സാംബാജി നഗര്‍ എന്നാക്കുന്നതിനെതിരെ സമൂഹമാധ്യമങ്ങളില്‍ ട്രോള്‍


  ഗ്രീന്‍ ടാക്കീസ് ഫിലിം ഇന്റര്‍നാഷണല്‍ 3 സിനിമകളുമായി മലയാളത്തില്‍ ചുവടുറപ്പിക്കുന്നു; പുതിയ ചിത്രം പ്രണയസരോവരതീരം ടൈറ്റില്‍ ലോഞ്ച് ചെയ്തു

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.