27ന് രാവിലെ 10ന് പെരുമ്പാവൂര്‍ എന്‍എസ്എസ് ഹാളില്‍ നടക്കുന്ന ഹിന്ദു നേതൃസമ്മേളനം ഗോവ ഗവര്‍ണര്‍ പി.എസ്. ശ്രീധരന് പിള്ള ഉദ്ഘാടനം ചെയ്യും. ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി. ശശികല ടീച്ചര്‍ അധ്യക്ഷയാകും. ഹിന്ദു ഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി ഇ.എസ്. ബിജു വിഷയാവതരണം നടത്തും.
കൊച്ചി: ഹിന്ദു ഐക്യവേദി പത്തൊന്‍പതാം സംസ്ഥാന സമ്മേളനം മെയ് 27, 28, 29 തീയതികളില്‍ പെരുമ്പാവൂരില്‍. 27ന് ഹിന്ദു നേതൃസമ്മേളനം, 28ന് മഹിളാ ഐക്യവേദി സംസ്ഥാന സമ്മേളനം, 29ന് പ്രതിനിധി സമ്മേളനം.
27ന് രാവിലെ 10ന് പെരുമ്പാവൂര്‍ എന്‍എസ്എസ് ഹാളില്‍ നടക്കുന്ന ഹിന്ദു നേതൃസമ്മേളനം ഗോവ ഗവര്‍ണര്‍ പി.എസ്. ശ്രീധരന് പിള്ള ഉദ്ഘാടനം ചെയ്യും. ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി. ശശികല ടീച്ചര്‍ അധ്യക്ഷയാകും. ഹിന്ദു ഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി ഇ.എസ്. ബിജു വിഷയാവതരണം നടത്തും.
ഹിന്ദു സമാജം നേരിടുന്ന ബാഹ്യവും ആഭ്യന്തരവുമായ വെല്ലുവിളികള്‍, അവകാശ നിഷേധങ്ങള്‍, ഭൂരഹിത ജനസമൂഹത്തോടുള്ള അവഗണന, ക്ഷേത്രഭരണം, ക്ഷേത്രഭൂമി-ക്ഷേത്രസ്വത്ത് കയ്യടക്കല്‍, ന്യൂനപക്ഷ സംവരണവും സര്‍ക്കാര്‍ പ്രീണനവും, മുന്നോക്ക, പിന്നോക്ക ദരിദ്ര സമൂഹത്തോടുള്ള അവഗണന, മതവിവേചനം, മതഭീകരവാദം, മതപരിവര്‍ത്തനം തുടങ്ങി ഹിന്ദുസമാജം അഭിമുഖീകരിക്കുന്ന വിഷയങ്ങള്‍ നേതൃസമ്മേളനം ചര്‍ച്ച ചെയ്ത് കര്‍മ പരിപാടികള്‍ക്ക് നേതൃത്വം നല്‍കും. വൈകിട്ട് സമാപനസഭയില്‍ ആര്‍എസ്എസ് ക്ഷേത്രീയ സഹ കാര്യവാഹ് എം. രാധാകൃഷ്ണന് മുഖ്യപ്രഭാഷണം നടത്തും.
28ന് രാവിലെ 10ന് മഹിളാ ഐക്യവേദിയുടെ ഒമ്പതാമത് സംസ്ഥാന സമ്മേളനം അപ്പൂസ് ഓഡിറ്റോറിയത്തില്‍ വിവേകാനന്ദ വേദിക് വിഷന്‍ ഡയറക്ടര്‍ ഡോക്ടര്‍ എം. ലക്ഷ്മി കുമാരി ഉദ്ഘാടനം ചെയ്യും. മഹിളാ ഐക്യവേദി സംസ്ഥാന അധ്യക്ഷ നിഷാ സോമന് അധ്യക്ഷയാകും. തിരുവനന്തപുരം ഗവ. സംസ്കൃത കോളേജ് അസി. പ്രൊഫസര്‍ ഡോക്ടര്‍ ലക്ഷ്മി വിജയന് മുഖ്യപ്രഭാഷണം നടത്തും.
29ന് രാവിലെ 9ന് ഹിന്ദുഐക്യവേദി പ്രതിനിധി സമ്മേളനം അപ്പൂസ് ഓഡിറ്റോറിയത്തില്‍ ആരംഭിക്കും. ഹിന്ദുഐക്യവേദി സംസ്ഥാന രക്ഷാധികാരിമാരായ ആചാര്യ എം.കെ. കുഞ്ഞോല്‍ മാഷ്, കെ.എന്‍ രവീന്ദ്രനാഥ് എന്നിവര്‍ ദീപ പ്രോജ്വലനം നടത്തും. കെ.പി. ശശികല ടീച്ചര്‍ അധ്യക്ഷത വഹിക്കും. ആര്‍എസ്എസ് മുന്‍ അഖില ഭാരതീയ ബൗദ്ധിക് ശിക്ഷണ്‍ പ്രമുഖ് ആര്. ഹരി ഉദ്ഘാടനം ചെയ്യും.
ഖജാന്‍ജി പി. ജ്യോതീന്ദ്ര കുമാര്‍ വരവ് ചെലവ് കണക്ക് അവതരിപ്പിക്കും. ജനറല്‍ സെക്രട്ടറി കെ. പി. ഹരിദാസ്-ഹിന്ദു ഐക്യവേദി നയവും ദൗത്യവും എന്ന വിഷയത്തില്‍ ചര്‍ച്ച നയിക്കും. സംസ്ഥാന ജനറല്‍ സെക്രട്ടറി പി. സുധാകരന് ഭാവി പരിപാടികളെക്കുറിച്ച് സംസാരിക്കും. സമാപന സഭയില്‍ ഹിന്ദു ഐക്യവേദി സംസ്ഥാന വര്‍ക്കിങ് പ്രസിഡന്റ് വത്സന് തില്ലങ്കേരി, ആര്‍എസ്എസ് പ്രാന്ത സഹ കാര്യവാഹ് ടി.വി. പ്രസാദ് ബാബു എന്നിവര്‍ സംസാരിക്കും. വൈകിട്ട് അഞ്ചിന് പ്രകടനത്തോടെ നടക്കുന്ന പൊതുസമ്മേളനത്തില്‍ കെ.പി. ശശികല ടീച്ചര്‍, വത്സന് തില്ലങ്കേരി എന്നിവര്‍ സംസാരിക്കും.
24ന് വൈകിട്ട് അഞ്ചിന് കേരളത്തില്‍ ആശങ്കയുളവാക്കുന്ന ഭീകരവാദത്തെക്കുറിച്ച് മൂവാറ്റുപുഴ അര്‍ബന്‍ ബാങ്ക് ഹാളില്‍ സെമിനാര്‍ നടത്തും. ഡോ. കെ.എസ്. രാധാകൃഷ്ണന്, ജി.കെ. സുരേഷ് ബാബു, ഡോ. ആരിഫ് ഹുസൈന്, ആര്.വി. ബാബു എന്നിവര്‍ പങ്കെടുക്കും. ഹിന്ദുഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി ആര്.വി. ബാബു, സംസ്ഥാന വൈസ് പ്രസിഡന്റ് ക്യാപ്റ്റന്‍ സുന്ദരം, ജില്ലാ സെക്രട്ടറി ആ.ഭാ ബിജു എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
നൂപുര്‍ ശര്‍മ്മയെ അഭിസാരികയെന്ന് വിളിച്ച് കോണ്‍ഗ്രസ് നേതാവ്; നിയമലംഘനമെന്ന് കണ്ട് ട്വിറ്റര്‍ ട്വീറ്റ് നീക്കം ചെയ്തു
സിന്‍ഹയെക്കാളും മികച്ച സ്ഥാനാര്‍ത്ഥി മുര്‍മു; പിന്തുണയ്ക്കുന്ന കാര്യം ആലോചിക്കും; സ്വന്തം നേതാവിനെ തള്ളി മലക്കം മറിഞ്ഞ് മമത; പ്രതിപക്ഷത്തിന് ഞെട്ടല്‍
പ്രതിരോധരംഗത്ത് സുപ്രധാന ചുവടുവയ്പ്; ആളില്ലാ വിമാനത്തിന്റെ ആദ്യ പരീക്ഷണ പറക്കല്‍ വിജയകരം
അമിത് ഷാ എത്തിയ ദിവസം സ്വാമിയുടെ കാര്‍ കത്തിച്ചു; രാഹുല്‍ ഗാന്ധി വന്ന ദിവസം എകെജി സെന്ററില്‍ ബോംബേറും
മലേഷ്യ ഓപ്പണ്‍; സിന്ധു, പ്രണോയ് പുറത്ത്
102ല്‍ മിന്നി ഋഷഭ്; ഇംഗ്ലണ്ടിനെതിരായ ടെസ്റ്റില്‍ പന്തിന് തകര്‍പ്പന്‍ സെഞ്ച്വറി
ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
ഹലാല്‍ ഇറച്ചി വേണം; കിട്ടില്ലെന്നായപ്പോള്‍ സിപിഎം പ്രവര്‍ത്തകന്റെ കടയില്‍ അതിക്രമിച്ച് കയറാന്‍ ശ്രമം; വട്ടവടയില്‍ ഭീതിപടര്‍ത്തി വിനോദ സഞ്ചാരികള്‍
അഗ്നിപഥ് പിന്‍വലിക്കണമെന്ന് റഹീം; രാജ്നാഥ് സിംഗിന് കത്തയച്ചു; രാജ്യവ്യാപകമായി ഡിവൈഎഫ്ഐ സമരം നടത്തുമെന്നും അഖിലേന്ത്യാ അധ്യക്ഷന്‍
രാജ്യത്തിനെതിരെ പ്രവര്‍ത്തിക്കുന്നു; ജമാഅത്തെ ഇസ്ലാമിയുടെ കീഴിലുള്ള മീഡിയാവണ്ണിനെതിരെ വീണ്ടും നടപടി; സംപ്രേഷണം കേന്ദ്ര സര്‍ക്കാര്‍ തടഞ്ഞു
മൗദൂതി മാധ്യമപ്രവര്‍ത്തകരുടെ അഭയകേന്ദ്രം; ചാനലില്‍ അധിക പരിഗണനയും സ്ഥാനങ്ങളും; നയംമാറ്റത്തില്‍ മാതൃഭൂമിയില്‍ ആഭ്യന്തര കലാപം; രാജിവെച്ച് നിരവധി പേര്
അഗ്നിപഥ് സവര്‍ക്കറുടെ ആശയം; പരിശീലനം കഴിഞ്ഞിറങ്ങുന്നവര്‍ ആര്‍എസ്എസിന്റെ രണ്ടാം സേനയാകും; മോദി ഇന്ത്യക്കാരെ സൈനികവല്‍ക്കരിക്കുകയാണെന്ന് കോടിയേരി
ഗോത്ര വനിതയെ രാഷ്ട്രപതിയാക്കുന്നത് സംഘപരിവാര്‍; അംഗീകരിക്കാന്‍ കഴിയില്ല; ദ്രൗപതി മുര്‍മുവിനെ ആക്ഷേപിച്ച് സിപിഎം ആക്ടീവിസ്റ്റ് ബിന്ദു