login
അക്ഷയ ടെസ്റ്റില്‍ ഹിന്ദുമതവിദ്വേഷം, ക്രിസ്തുവിന്റെ കാലം തുടങ്ങിയതിന് ശേഷം പ്രസക്തി നഷ്ടപ്പെട്ടത് ഏത് ദൈവത്തിന്?

ഓണ്‍ലൈന്‍ വഴിയായിരുന്നു ടെസ്റ്റ് എന്ന് പരീക്ഷാര്‍ത്ഥികള്‍ ചൂണ്ടിക്കാട്ടി. സംസ്ഥാനത്ത് നാല് വരെയാണ് അക്ഷയ കേന്ദ്രങ്ങള്‍ക്കായുള്ള ടെസ്റ്റ് നടക്കുന്നത്.

കൊല്ലം : അക്ഷയ കേന്ദ്രങ്ങള്‍ക്കായുള്ള ടെസ്റ്റില്‍ ഹിന്ദുമതവിദ്വേഷം ജനിപ്പിക്കുന്ന ചോദ്യം. കൊല്ലം പള്ളിമണ്‍ അക്ഷയകേന്ദ്രത്തിനായി അപേക്ഷിച്ചവര്‍ക്ക് നടന്ന ടെസ്റ്റിലാണ് വിവാദ ചോദ്യം. ക്രിസ്തുവിന്റെ കാലം തുടങ്ങിയതിന് ശേഷം പ്രസക്തി നഷ്ടമായ ദൈവം ആര് എന്നതായിരുന്നു ചോദ്യം. വിഷ്ണു, ശിവന്‍, ബ്രഹ്മാവ്, ഇന്ദ്രന്‍ എന്നിവരുടെ പേരാണ് ഓപ്ഷനായി നല്‍കിയിരുന്നത്.  

രണ്ട് വർഷത്തിന് മുൻപ് കൊടുത്ത അപേക്ഷയുടെ അടിസ്ഥാനത്തിൽ നടത്തിയ പരീക്ഷയാണിത്. കെൽട്രോണിന്റെ കടപ്പാക്കട ടൗണ്‍ അതിർത്തിയിലുള്ള കൊല്ലത്തെ സബ് സെന്ററിൽ വച്ചാണ് പരീക്ഷ നടന്നത്. ഇ പരീക്ഷയുടെ അടിസ്ഥാനത്തിൽ കെൽട്രോൺ നൽകുന്ന ലിസ്റ്റിന്റെ അടിസ്ഥാനത്തിൽ ഇന്റർവ്യൂ നടത്തി തിരഞ്ഞെടുക്കപ്പെടുന്നവർക്കാണ് അക്ഷയ കേന്ദ്രങ്ങളുടെ ഫ്രാഞ്ചൈസി ലഭിക്കുന്നത്.

ഓണ്‍ലൈന്‍ വഴിയായിരുന്നു ടെസ്റ്റ് എന്ന് പരീക്ഷാര്‍ത്ഥികള്‍ ചൂണ്ടിക്കാട്ടി. കെൽട്രോണിന്റെ തിരുവനന്തപുരത്തെ ഹെഡ്ഓഫിസാണ് ചോദ്യപേപ്പർ തയ്യാറാക്കിയത് എന്ന് കൊല്ലം യുണിറ്റിലെ ഉദ്യോഗസ്ഥർ പറഞ്ഞു. ഏഷ്യന്റെ ഇന്ത്യൻ ഹിസ്റ്ററിയിലെ വേധിക് കൾച്ചറൽ ടോപിക്കിൽ നിന്നുള്ള ചോദ്യം ആണെന്ന് തിരുവനന്തപുരത്തെ പരീക്ഷ സെന്ററിൽ നിന്നുള്ള ഉദ്യോഗസ്ഥർ വിശദീകരണം നൽകി. ഒപ്പം ഉത്തരമായി ഇന്ദ്രൻ ആണെന്ന് വിശദീകരണവുമുണ്ട്. ക്രിസ്ത്യൻ സഭകളാൽ നിയന്ത്രിക്കുന്ന വെബ്സൈറ്റിൽ നിന്നും ചരിത്രത്തെ വളച്ചൊടിക്കുന്ന ചോദ്യം ചോദിച്ചതിൽ കടുത്ത പ്രതിഷേധത്തിലാണ് പരീക്ഷ എഴുതാൻ വന്നവർ പരീക്ഷ ഹാളിൽ നിന്നും പുറത്തിറങ്ങിയത്. ചോദ്യപേപ്പർ തയ്യാറാക്കിയവർക്കെതിരെ കടുത്ത നടപടി വേണമെന്ന ആവശ്യം ഉയരുന്നു.

സംസ്ഥാനത്ത് നാല് വരെയാണ് അക്ഷയ കേന്ദ്രങ്ങള്‍ക്കായുള്ള ടെസ്റ്റ് നടക്കുന്നത്. കൊല്ലം ജില്ലയില്‍ 16 അക്ഷയ കേന്ദ്രങ്ങളിലേക്കുള്ള സംരംഭകരെ തെരഞ്ഞെടുക്കുന്നതിനുള്ള ഓണ്‍ലൈന്‍ പരീക്ഷയാണ് നടക്കുന്നത്.  പ്ലസ്ടു/പ്രീഡിഗ്രി യോഗ്യതയുള്ള പതിനെട്ടു വയസ്സ് കഴിഞ്ഞവരെയാണ് അക്ഷയ കേന്ദ്രങ്ങൾക്കായി പരിഗണിക്കുക.  കമ്പ്യൂട്ടര്‍ പരിജ്ഞാനം അഭികാമ്യം. ഉയര്‍ന്ന യോഗ്യതയ്ക്കനുസരിച്ച് മുന്‍ഗണന ലഭിക്കും.  

  comment

  LATEST NEWS


  ജീവന്റെ വിലയുള്ള ജാഗ്രത...അമിതമായ ആത്മവിശ്വത്തിന് വിലകൊടുത്തു കഴിഞ്ഞു; ഇനി അത് വഷളാകാതെ നോക്കാം.


  റയലിന് ചെല്‍സി സിറ്റിക്ക് പിഎസ്ജി; യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോള്‍ സെമി


  ചുവപ്പ് ജനങ്ങളില്‍ ഭീതിയും അസ്വസ്ഥതയും ഉണ്ടാക്കുന്നു; ജമ്മു കശ്മീരിലെ സൈനിക വാഹനങ്ങളില്‍ ഇനിമുതല്‍ നീല പതാക


  കോഴിക്കോട്ടെ കണ്ടെയ്ന്‍മെന്റ് സോണുകളില്‍ 144 പ്രഖ്യാപിച്ച്‌ കളക്ടര്‍; നിയന്ത്രണങ്ങൾ ലംഘിക്കുന്നവർക്കെതിരെ കർശന ശിക്ഷാനടപടികൾ


  അഴിമതിക്കാര്‍ക്ക് സംരക്ഷണ കവചം തീര്‍ത്ത് ഇടതും വലതും; കെ.എം. ഷാജിക്ക് ലഭിച്ച പിന്തുണ ഒടുവിലത്തെ ഉദാഹരണം


  വാമനപുരം പെരുന്ത്ര ഭഗവതി ക്ഷേത്രത്തിനകത്ത് എസ്ഡിപിഐ ചുവരെഴുത്ത്; ക്ഷേത്രം അലങ്കോലമാക്കി; കലാപമുണ്ടാക്കാന്‍ ആസൂത്രിത ശ്രമം


  കനേഡിയൻ പാര്‍ലമെന്റിന്റെ സൂം മീറ്റിങ്ങില്‍ എം.പി പ്രത്യക്ഷപ്പെട്ടത്​ നഗ്നനായി; സംഭവം വാർത്തയായതോടെ ക്ഷമാപണവുമായി രംഗത്ത്


  കേസ് അട്ടിമറിക്കാനുള്ള നീക്കം പാളി; ഹൈക്കോടതി വിധി ഭരണഘടനയെ നോക്കുകുത്തിയാക്കാന്‍ ശ്രമിച്ച മുഖ്യമന്ത്രിക്കേറ്റ തിരിച്ചടി: കെ.സുരേന്ദ്രന്‍

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.