×
login
ഹയര്‍ സെക്കന്‍ഡറി പരീക്ഷാഫലം പുറത്ത്, വിജയശതമാനം 82.95; ഏറ്റവും കൂടുതല്‍ വിജയം എറണാകുളത്ത്, കുറവ് പത്തനംതിട്ടയില്‍

വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറിയില്‍ 28495 പേര്‍ പരീക്ഷ എഴുതിയതില്‍ 22338 പേര്‍ ഉപരിപഠനത്തിന് യോഗ്യത നേടി. 78.39% വിജയം.

തിരുവനന്തപുരം : സംസ്ഥാനത്തെ പ്ലസ്ടു പരീക്ഷാഫലം പുറത്തുവിട്ടു. 82.95 ശതമാനമാണ് ഇത്തവണത്തെ വിജയശതമാനം. വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടിയാണ് പ്രഖ്യാപിച്ചത്. എറണാകുളം ജില്ലയിലാണ് ഏറ്റവും കൂടുതല്‍ പേര്‍ വിജയിച്ചത് 87.55 ശതമാനം. ഏറ്റവും കുറവ് പത്തനംതിട്ടയിലാണ്, 76.59 ശതമാനം പേര്‍.  

റെഗുലര്‍ വിഭാഗത്തില്‍ 3,76,135 കുട്ടികളാണ് പരീക്ഷ എഴുതിയത്. ഇതില്‍ 3,12,005 പേര്‍ ഉന്നത പഠനത്തിന് യോഗ്യത നേടി. 3,12,005 പേര്‍ ഉന്നത പഠനത്തിന് യോഗ്യത നേടി. ഇത്തവണ വിജയശതമാനം 0.92% കുറഞ്ഞു. സയന്‍സ് ഗ്രൂപ്പില്‍ 87.31% വിജയം നേടി. ഹുമാനിറ്റീസ് - 71.93% വും കൊമേഴ്‌സ് - 82.75% വും വിജയം നേടി. സര്‍ക്കാര്‍ സ്‌കൂള്‍ - 79.19% വിജയം സ്വന്തമാക്കി. എയ്ഡഡ് സ്‌കൂളുകള്‍ 86.31% വിജയവും ആണ്‍ എയ്ഡഡ് സ്‌കൂളുകള്‍ - 82.70% വിജയവും സ്‌പെഷല്‍ സ്‌കൂളുകള്‍ 99.32% വിജയവും കരസ്ഥമാക്കി.  

33,815 കുട്ടികള്‍ എല്ലാ വിഷയങ്ങളും എ പ്ലസ് നേടി. 75.30% ശതമാനം കുട്ടികള്‍ ടെക്‌നിക്കല്‍ ഹയര്‍ സെക്കന്‍ഡി പരീക്ഷയില്‍ വിജയിച്ചു. 98 വിദ്യാര്‍ത്ഥികള്‍ക്ക് എല്ലാ വിജയങ്ങള്‍ക്കും എ പ്ലസ് ലഭിച്ചു. കലാമണ്ഡലത്തിലെ വിജയശതമാനം- 89.06% ആണ്. രണ്ട് പേര്‍ക്ക് മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് ലഭിച്ചു.  

വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറിയില്‍ 28495 പേര്‍ പരീക്ഷ എഴുതിയതില്‍ 22338 പേര്‍ ഉപരിപഠനത്തിന് യോഗ്യത നേടി. 78.39%  വിജയം. കഴിഞ്ഞ തവണ 78.26%. ഇത്തവണ 0.13% കൂടുതല്‍ വിജയം. സേ ഇംപ്രൂവ്‌മെന്റ് പരീക്ഷ ജൂണ്‍ 21 മുതല്‍ നടക്കും. നാല് മണി മുതല്‍ വെബ്‌സൈറ്റിലും മൊബൈല്‍ ഫോണ്‍ ആപ്ലിക്കേഷനിലും ഫലമറിയാം.  


 

 

 

 

 

    comment

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.