×
login
'വിശ്രമമില്ലാത്ത ജോലി, ക്രൂര മര്‍ദ്ദനം, പട്ടിണി': നേരിട്ട ക്രൂരതകള്‍ വിവരിച്ച് മനുഷ്യക്കടത്ത് ഇര

ഇനി ഒരാള്‍ക്കും ഇത്തരം അനുഭവങ്ങള്‍ ഉണ്ടാകരുത്. പലരും പലകാര്യങ്ങളും മിണ്ടാതിരിക്കുകയാണ്, പേടി കൊണ്ട്. എങ്ങനെയെങ്കിലും പുറത്ത് ഇറങ്ങി പോരാം എന്നുവച്ചാല്‍ കള്ളക്കേസില്‍പ്പെടുത്തുമെന്നും, നിന്നെ ജന്മനാട് കാണിക്കില്ലന്നും ഏജന്റ് അലി പറഞ്ഞത് യുവതി ഓര്‍ക്കുന്നു.

ചങ്ങനാശ്ശേരി:  ജീവിക്കാന്‍ നിവൃത്തിയില്ലാതെ വന്നപ്പോള്‍ ഒരു കൂട്ടുകാരി പറഞ്ഞതനുസരിച്ച് പോയതാണ്, അവിടെയെത്തിയപ്പോള്‍ എല്ലാം മാറി. വിശ്രമമില്ലാത്ത  ജോലി, ക്രൂര മര്‍ദ്ദനം, പട്ടിണി. ജീവന്‍ തിരിച്ചു കിട്ടയതുതന്നെ ഭാഗ്യമായി കരുതുന്നു. മനുഷ്യക്കടത്തില്‍ ഇരയായി രക്ഷപ്പെട്ടെത്തിയ ഇത്തിത്താനം സ്വദേശിയായ യുവതിക്ക് അവിടെ ഉണ്ടായ ദുരനുഭവമാണിത്.  

ഓന്നേകാല്‍ ലക്ഷം രൂപ മുടക്കി ജനുവരിയിലാണ് ദുബായ് വഴി കുവൈറ്റിലേക്ക് പോയത്. അലി എന്ന ഒരു ഏജന്റ് മുഖാന്തിരമാണ് പോയത്. അവിടെ തയ്യല്‍ ജോലിയാണ് പറഞ്ഞിരുന്നത്. പക്ഷെ, എല്ലാ ജോലികളും ചെയ്യേണ്ടിവന്നു. ചെയ്ത ജോലികള്‍ വീണ്ടും വീണ്ടും ചെയ്യിക്കും. ഇല്ലങ്കില്‍ ക്രൂരമായി മര്‍ദിക്കും, പട്ടിണിക്കുമിടും, യുവതി കരഞ്ഞുകൊണ്ട് പറയുന്നു.  

ഇനി ഒരാള്‍ക്കും ഇത്തരം അനുഭവങ്ങള്‍ ഉണ്ടാകരുത്. പലരും പലകാര്യങ്ങളും മിണ്ടാതിരിക്കുകയാണ്, പേടി കൊണ്ട്. എങ്ങനെയെങ്കിലും പുറത്ത് ഇറങ്ങി പോരാം എന്നുവച്ചാല്‍ കള്ളക്കേസില്‍പ്പെടുത്തുമെന്നും, നിന്നെ ജന്മനാട് കാണിക്കില്ലന്നും ഏജന്റ് അലി പറഞ്ഞത് യുവതി ഓര്‍ക്കുന്നു. ഭാര്യയും ഭര്‍ത്താവും എട്ട് കൊച്ചു കുട്ടികളും അടങ്ങുന്ന കുടുംബത്തിലാണ് ഈ യുവതി കുവൈറ്റില്‍ ചെന്നുപെട്ടത്. സ്ത്രീകള്‍ക്കാണ് അവിടെ അധികാരം. രാത്രിയും പകലും ഒരു പോലെ ജോലിചെയ്യണം. കിടക്കാന്‍ സ്ഥലം തരില്ല. ഇടുങ്ങിയ സ്ഥലത്തു മാത്രം ഒന്നിരിക്കാം. പീഡനങ്ങളില്‍ പൊറുതിമുട്ടി നാട്ടിലേക്ക് വരാന്‍ നിര്‍ബന്ധം പിടിച്ചപ്പോള്‍ അതിനുവേണ്ടി 18,000 രൂപ അങ്ങോട്ട് കൊടുക്കേണ്ടി വന്നു. എപ്രില്‍ മാസത്തിലാണ് നാട്ടിലെത്തിയത്. ജീവനോടെ സ്വന്തം മണ്ണില്‍ തിരിച്ചത്താന്‍ കഴിഞ്ഞതിലുള്ള സന്തോഷത്തിലാണ് യുവതിയും  കുടുംബവും.


മനുഷ്യക്കടത്തിന് ഇരയായവര്‍ക്ക് നീതി ലഭിക്കണം

മനുഷ്യക്കടത്തില്‍ ഇരയായവര്‍ക്ക് നീതി ലഭ്യമാക്കണമെന്ന് ഹിന്ദു ഐക്യവേദി ആവശ്യപ്പെട്ടു. കുവൈറ്റില്‍ നിന്ന് രക്ഷപ്പെട്ട് എത്തിയ ഇത്തിത്താനം  സ്വദേശിനിയെ സംസ്ഥാന ജനറല്‍ സെക്രട്ടറി ബിന്ദു മോഹന്റെ നേതൃത്വത്തിലുള്ള ഹിന്ദു ഐക്യവേദി സംഘം സന്ദര്‍ശിച്ചു.  

കേരളത്തിലെമ്പാടും ഇത്തരം സംഭവങ്ങള്‍ അരങ്ങേറുകയാണ്. മനുഷ്യക്കടത്തിലൂടെ തീവ്രവാദ പ്രവര്‍ത്തനങ്ങളാണ് നടത്തുന്നത്. ഉത്തരവാദിത്വമില്ലാത്ത ഏജന്‍സികള്‍ക്കെതിരെ നിയമ നടപടികളുണ്ടാകണം. സ്‌പോണ്‍സര്‍മാരെ സംബന്ധിച്ചുള്ള കൃത്യമായ വിവരം ഏജന്‍സികള്‍ക്ക് ഇല്ലാത്തതാണ് ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാന്‍ കാരണം. സംസ്ഥാന സര്‍ക്കാര്‍ ഇത്തരം കാര്യങ്ങള്‍ക്ക് കൂട്ടു നില്‍ക്കുകയാണെന്നും ഹിന്ദു ഐക്യവേദി നേതാക്കള്‍ കുറ്റപ്പെടുത്തി.

  comment

  LATEST NEWS


  ചൈനയെ പ്രകോപിപ്പിച്ച് ഇന്ത്യ; ജി20 യോഗം കശ്മീരില്‍ സംഘടിപ്പിക്കുന്നതിനെ ചൈന എതിര്‍ത്തപ്പോള്‍ ലഡാക്കില്‍ കൂടി യോഗം നടത്താന്‍ തീരുമാനിച്ച് ഇന്ത്യ


  പി ടി ഉഷയും ഇളയരാജയും രാജ്യസഭയിലേക്ക്; പി ടി ഉഷ ഓരോ ഇന്ത്യക്കാര്‍ക്കും പ്രചോദനമാണെന്ന് പ്രധാനമന്ത്രി


  മഹുവ-മമത ബന്ധം ഉലയുന്നു;തൃണമൂലിനെ ട്വിറ്ററില്‍ അണ്‍ഫോളോ ചെയ്ത് മഹുവ മൊയ്ത്ര: മഹുവയ്ക്കെതിരെ ബിജെപി കേസ്


  താലിബാനിലുമുണ്ട് സ്വജനപക്ഷപാതം; താലിബാന്‍ കമാന്‍ഡര്‍ സ്വന്തം വധുവിനെ വീട്ടിലെത്തിച്ചത് ഹെലികോപ്റ്ററില്‍; സ്ത്രീധനം നല്‍കിയത് 1.2 കോടി


  1962 മുതല്‍ മന്ത്രി സ്ഥാനം രാജിവയ്‌ക്കെണ്ടി വന്നത് അമ്പതിലേറെ പേര്‍ക്ക്; ഭരണഘടന അവഹേളം ഇത് ആദ്യം; അറിയാം കേരളത്തിന്റെ രാഷ്ട്രീയ ചരിത്രം


  പിണറായി സര്‍ക്കാരില്‍ രാജിവെയക്കുന്ന രണ്ടാമത്തെ സിപിഎം മന്ത്രിയായി സജി ചെറിയാന്‍; കേരള ചരിത്രത്തില്‍ ഭരണഘടനയെ അവഹേളിച്ച പുറത്തു പോയ ആദ്യത്തെ ആളും

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.