×
login
സംസ്ഥാനത്ത് ഹൈഡ്രജന്‍ ഫ്യുവല്‍ സെല്‍‍ ബസുകള്‍; പദ്ധതിയുടെ പൈലറ്റ് സര്‍വീസ് തലസ്ഥാനത്ത് തുടങ്ങും

സര്‍ക്കാരിന്റെ അപേക്ഷയെ തുടര്‍ന്നാണ് നടപടി. ഹൈഡ്രജന്‍ ഇന്ധനമാക്കിയുള്ള കൂടുതല്‍ വാഹനങ്ങള്‍ നിരത്തിലിറക്കാനുള്ള പദ്ധതിയുടെ ആദ്യഘട്ടം എന്ന നിലയിലാണ് ഇത് നടപ്പിലാക്കുന്നത്. ആറ് മാസത്തിനകം പദ്ധതി ആരംഭിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഹൈഡ്രജന്‍ ഫ്യുവല്‍ സെല്‍ വാഹനം വികസിപ്പിക്കാനുള്ള പൈലറ്റ് പദ്ധതിക്കുള്ള കേരളത്തിന്റെ അപേക്ഷയില്‍ കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം നേരത്തേ തന്നെ അനുമതി നല്‍കിയിരുന്നു.

നെടുമ്പാശേരി: സംസ്ഥാനത്ത് ഹൈഡ്രജന്‍ ഫ്യുവല്‍ സെല്‍ ബസുകള്‍ ഓടിക്കാനുള്ള പദ്ധതിയുടെ ആദ്യഘട്ടം നെടുമ്പാശേരിയില്‍ നിന്നാരംഭിക്കും. തിരുവനന്തപുരത്തേക്കായിരിക്കും പദ്ധതിയുടെ പൈലറ്റ് സര്‍വീസ് തുടങ്ങുക. സംസ്ഥാന സര്‍ക്കാരിന് വേണ്ടി കെഎസ്ആര്‍ടിസിയുമായി ചേര്‍ന്ന് ഐഒസിയുടെ നേതൃത്വത്തിലാണ് പദ്ധതി നടപ്പാക്കുന്നത്. ഇതിനായി നെടുമ്പാശേരി വിമാനത്താവളത്തിലും തിരുവനന്തപുരത്തും യൂണിറ്റ് സ്ഥാപിക്കുന്നതിന് സ്ഥലം നല്‍കാന്‍ ഐഒസി സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

സര്‍ക്കാരിന്റെ അപേക്ഷയെ തുടര്‍ന്നാണ് നടപടി. ഹൈഡ്രജന്‍ ഇന്ധനമാക്കിയുള്ള കൂടുതല്‍ വാഹനങ്ങള്‍ നിരത്തിലിറക്കാനുള്ള പദ്ധതിയുടെ ആദ്യഘട്ടം എന്ന നിലയിലാണ് ഇത് നടപ്പിലാക്കുന്നത്. ആറ് മാസത്തിനകം പദ്ധതി ആരംഭിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഹൈഡ്രജന്‍ ഫ്യുവല്‍ സെല്‍ വാഹനം വികസിപ്പിക്കാനുള്ള പൈലറ്റ് പദ്ധതിക്കുള്ള കേരളത്തിന്റെ അപേക്ഷയില്‍ കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം നേരത്തേ തന്നെ അനുമതി നല്‍കിയിരുന്നു.

ഇതിനായി പത്ത് കോടി രൂപയാണ് സംസ്ഥാന സര്‍ക്കാര്‍ വകയിരുത്തിയിട്ടുള്ളത്. ഗതാഗത വകുപ്പിന് കീഴിലെ ശ്രീചിത്ര തിരുനാള്‍ കോളജ് ഓഫ് എന്‍ജിനീയറിങ്ങും അനര്‍ട്ടും ചേര്‍ന്ന് തയാറാക്കിയ പൈലറ്റ് പദ്ധതിയുടെ റിപ്പോര്‍ട്ട് വിദഗ്ധ സമിതി പരിശോധിച്ച ശേഷമാണ് കേന്ദ്രത്തിന് സമര്‍പ്പിച്ചത്. ഹൈഡ്രജന്‍ ഉല്‍പ്പാദനം, സംഭരണം, പദ്ധതിയുടെ കാര്യക്ഷമത, സാമ്പത്തിക നേട്ടം തുടങ്ങിയ കാര്യങ്ങള്‍ ഇതില്‍ വ്യക്തമാക്കുന്നുണ്ട്. എല്‍എന്‍ജി, വെള്ളം, ജൈവ മാലിന്യം എന്നിവയില്‍ നിന്ന് ഹൈഡ്രജന്‍ ഉല്‍പ്പാദിപ്പിച്ച് പ്രത്യേക സംവിധാനം ഉപയോഗിച്ച് സെല്ലില്‍ നിറച്ച് വാഹനത്തില്‍ ഘടിപ്പിക്കുന്നതാണ് കേരളം സമര്‍പ്പിച്ച പദ്ധതി.

ഹൈഡ്രജന്‍ ഫ്യുവല്‍ സെല്‍ ഉപയോഗിച്ച് പ്രവര്‍ത്തിപ്പിക്കുന്ന വാഹനങ്ങള്‍ക്ക് ഇന്ധനക്ഷമത കൂടുതലായിരിക്കും. കൂടാതെ അന്തരീക്ഷ മലിനീകരണം ഗണ്യമായി കുറയുകയും ചെയ്യും. ട്രെയിന്‍, കപ്പല്‍ തുടങ്ങിയവയ്ക്കും ഹൈഡ്രജന്‍ സെല്‍ കൂടുതല്‍ പ്രയോജനം ചെയ്യും.

നിലവില്‍ കൊച്ചി ബിപിസിഎല്ലില്‍ എല്‍എന്‍ജിയില്‍ നിന്ന് ഹൈഡ്രജന്‍ ഉല്‍പാദിപ്പിക്കുന്നുണ്ട്. മാലിന്യത്തില്‍ നിന്ന് ഹൈഡ്രജന്‍ ഉല്‍പാദിപ്പിക്കാവുന്ന സാങ്കേതിക വിദ്യ ഐഒസിക്കുമുണ്ട്. ഈ രണ്ട് സ്ഥാപനങ്ങളുടെ പങ്കാളിത്തവും കേരളം തേടിയിട്ടുണ്ട്. പദ്ധതി വിജയിച്ചാല്‍ ഗതാഗത രംഗത്ത് വന്‍ മാറ്റത്തിന് വഴിയൊരുക്കുമെന്നാണ് കണക്കാക്കുന്നത്.

  comment

  LATEST NEWS


  യുപിയില്‍ അധ്യാപകര്‍ക്കുള്ള യോഗ്യതാപരീക്ഷ റദ്ദാക്കി; പേപ്പര്‍ ചോര്‍ത്തിയവരുടെ മേല്‍ ദേശീയ സുരക്ഷാനിയമം ചാര്‍ത്തുമെന്ന് യോഗി; 26 പേര്‍ പിടിയില്‍


  ഉയിഗുര്‍ മുസ്ലിങ്ങള്‍ക്ക് നിസ്കരിക്കാനുള്ള കേന്ദ്രം തകര്‍ത്ത് ചൈന


  പരിശോധനാകേന്ദ്രത്തില്‍ നിർത്താതെ വാഹനം ഓടിച്ചുപോയി; യുവ ഡോക്ടറെ വെടിവെച്ച് കൊന്നു താലിബാന്‍റെ ക്രൂരത


  ഹലാല്‍ മുസ്ലീം ശരിഅത്ത് നിയമപ്രകാരം തയാറാക്കിയ ഭക്ഷണം; വാരിയംകുന്നനും മറ്റും ഗാന്ധിജിക്കും മേലേ; വിവാദ പരാമര്‍ശവുമായി കാന്തപുരം


  ഭാഗ്യത്തിന്റെ സമനില; ചങ്കില്‍ തീകോരിയിട്ട് അവസാന അഞ്ച് മിനിറ്റ്; ബെംഗളൂരുവിനെതിരെ പിടിച്ചു നിന്ന് മഞ്ഞപ്പട


  ഇന്ത്യന്‍ ജയം ഒമ്പത് വിക്കറ്റ് അകലെ ; ന്യൂസിലന്‍ഡിന് വിജയിക്കാന്‍ 280 റണ്‍സ് വേണം

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.