×
login
ഡോക്ടറാകണം...ഒരു രാത്രിയെങ്കിലും ചോരാത്ത വീട്ടില്‍ അമ്മയ്‌ക്കൊപ്പം ഉറങ്ങണം...

ഒറീസയില്‍ സര്‍വ്വശിക്ഷാ അഭിയാന്റെ കലോത്സവത്തില്‍ മത്സരിച്ചശേഷം രാവിലയാണ് കോഴിക്കോട് എത്തിയത്. അപ്പീലിലൂടെ എത്തി ഇപ്പോള്‍ എഗ്രേഡും നേടി

''വേറെ നിവൃത്തിയില്ല സാറേ...ആറേഴു വയറു പട്ടിണികിടന്ന് ചാകാത്തത് വീട്ടുജോലിക്ക് പോകണത് കൊണ്ടാണ്...ഇവിടേക്ക് വന്നത് തന്നെ ഡാന്‍സ് സാറിന്റെ വണ്ടീം പണയം വച്ചാ...എങ്കിലും ഞാന്‍ അവളെ പഠിപ്പിക്കും സാറേ..അവളുടെ ആഗ്രഹംപോലെ ഡോക്ടറാക്കും..പക്ഷെ എന്നെകൊണ്ട് എത്രനാള്‍ കൊണ്ടുപോകാനാകുമെന്ന് അറിയില്ല...'' വിതുമ്പലില്‍ അമ്മിണിയുടെ വാക്കുകള്‍ മുറിഞ്ഞു. നിറഞ്ഞുവന്ന കണ്ണുകള്‍ തുടച്ചുകൊണ്ട് ആദിത്യ, അമ്മിണിയുടെ നെഞ്ചിലേക്ക് ചാഞ്ഞുപോയി... ഒരുകൈകൊണ്ട് മകളെ ചേര്‍ത്തുപിടിക്കുമ്പോഴും സങ്കടം കടിച്ചമര്‍ത്തിയ അമ്മിണിയുടെ കണ്ണുകളില്‍ നിശ്ചദാര്‍ഢ്യം കാണാമായിന്നു.

ഹയര്‍സെക്കന്ററി വിഭാഗം നാടോടി നൃത്തത്തിന്റെ ഒടുവിലത്തെ മത്സാര്‍ത്ഥിയുടെ വിവരങ്ങള്‍ക്കായി കാത്തിരിക്കുമ്പോഴാണ് മത്സരം കഴിഞ്ഞ് കോട്ടയം കറുകച്ചാല്‍ എന്‍എസ്എസ് എച്ച്എസ്എസിലെ ആദിത്യ രാജുവും അമ്മ അമ്മിണിയും കയറിവരുന്നത്. വിവരങ്ങള്‍ ചോദിക്കുന്നതിനടയില്‍ അമ്മിണി തന്റെ ജീവിതം വിവരിച്ചു. കോട്ടയം കറുകച്ചാല്‍ നടുവിലേപറമ്പില്‍ അമ്മിണിക്ക് മൂന്നുമക്കളാണ്. ഭര്‍ത്താവ് രാജു വേര്‍പിരഞ്ഞപോലെയും. സ്വന്തമായി വീടോ ഭൂമിയോ ഇല്ല. ആറുസഹോദരങ്ങള്‍ക്കും കൂടിയുള്ള 10 സെന്റിലെ പൊളിഞ്ഞുവീഴാറായ രണ്ടുമുറി വീട്ടിലാണ് താമസം. മഴയത്ത് ചോര്‍ന്നൊലിച്ചപ്പോള്‍ ജോലിക്ക് പോകുന്ന വീട്ടുകാര്‍ ചുമരുകള്‍ക്ക് മുകളില്‍ ടാര്‍പ്പാളിന്‍ കെട്ടികൊടുത്തു. വിവാഹം കഴിക്കാത്ത രണ്ടു സഹോദരിമാരും സുഖമില്ലാതെ സഹോദരനും അമ്മിണിയുടെ ചുമലിലാണ്. അമ്മ തങ്കമ്മ അഞ്ചുമാസം മുമ്പ് മരിക്കുന്നവരെ അമ്മയുടെ കാര്യങ്ങളും തങ്കമണിയാണ് നോക്കിയത്. അതിനെല്ലാം ഒപ്പം മൂന്നുമക്കളുടെ വിദ്യാഭ്യാസവും. പത്തുപന്ത്രണ്ട് വര്‍ഷമായി വീടിനുവേണ്ടി കയറി ഇറങ്ങാത്ത ഇടങ്ങളിലല്ല. കറുകച്ചാല്‍ പഞ്ചായത്തില്‍ നല്‍കിയ അപേക്ഷകള്‍ക്ക് കണക്കില്ല. പട്ടികജാതി വിഭാഗത്തില്‍ ആയിട്ടുപോലും പരിഗണിച്ചില്ല.

ആദിത്യക്ക് നൃത്തത്തിലെ കഴിവ് മനസിലാക്കിയാണ് അവളുടെ കുഞ്ഞുന്നാള്‍ മുതല്‍ നൃത്താധ്യാപകനായ കലാക്ഷേത്ര സാജന്‍ സൗജന്യമായാണ് പഠിപ്പിക്കുന്നത്. ഒറീസയില്‍ സര്‍വ്വശിക്ഷാ അഭിയാന്റെ കലോത്സവത്തില്‍ മത്സരിച്ചശേഷം രാവിലയാണ് കോഴിക്കോട് എത്തിയത്. അതിന്റെയും കലോത്സവത്തിന്റെയും ഒക്കെ ചെലവിനായി സാജന്‍ തന്റ വണ്ടി പണയം വച്ചു. അപ്പീലിലൂടെ എത്തി ഇപ്പോള്‍ എഗ്രേഡും നേടി. അടിച്ചമര്‍ത്തപ്പെട്ട പറയപെണ്‍കുട്ടിയുടെയും കുഞ്ഞിന്റെയും കഥയാണ് അവതരിപ്പിച്ചത്. നൃത്തത്തില്‍ മാത്രമല്ല പ്ലസ്ടു സയന്‍സിലെ മികച്ച വിദ്യാര്‍ത്ഥിയാണ്. ആദിത്യക്ക് ഒരാഗ്രഹമേ ഉള്ളൂ...പഠിക്കണം.. പഠിച്ച് ഡോക്ടറായി അമ്മയ്ക്ക് താങ്ങാവണം. മഴപെയ്താല്‍ ചോരാത്തവീട്ടില്‍ ഒരു രാത്രിയെങ്കിലും അമ്മയെ സന്തോഷത്തോടെ ഉറക്കണം...പക്ഷെ മകളുടെ സ്വപ്നങ്ങള്‍ക്ക് നിറം പകരുംമുന്നേ തളര്‍ന്നുപോകുമോ എന്ന ഭയമുണ്ട് ആ അമ്മയ്ക്ക്...

  comment

  LATEST NEWS


  നായയെ വളര്‍ത്തുന്നത് പരിസരവാസികള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കരുതെന്ന് മനുഷ്യാവകാശ കമ്മിഷന്‍


  പിഎസ്‌സി നിയമന ശിപാര്‍ശകള്‍ ജൂണ്‍ ഒന്നു മുതല്‍ ഡിജിലോക്കറിലും ലഭ്യം


  മിസിസിപ്പിയിലും അലബാമയിലും ആഞ്ഞടിച്ച കൊടുങ്കാറ്റില്‍ മരണം 26 ആയി


  നടന്‍ സൂര്യ മുംബൈയിലേക്ക് താമസം മാറ്റിയതിനെതിരെ സൈബറിടത്തില്‍ രൂക്ഷവിമര്‍ശനം; 'ഹിന്ദി തെരിയാത് പോടാ എന്ന് ഇനി സൂര്യ പറയുമോ?'


  ശ്രീരാമന്‍റെ കുടുംബമായി ഗാന്ധി കുടുംബം സ്വയം കണക്കാക്കുന്നു; 14 വര്‍ഷം ജയിലില്‍ കഴിഞ്ഞ നേതാവാണ് സവര്‍ക്കര്‍: അനുരാഗ് താക്കൂര്‍


  സ്ത്രീകളുടെ കായിക ഇനങ്ങളില്‍ മത്സരിക്കുന്നതില്‍ നിന്ന് ട്രാന്‍സ്ജന്‍ഡര്‍ അത്‌ലറ്റുകളെ വിലക്കി അന്താരാഷ്ട്ര അത്‌ലറ്റിക്‌സ് ഭരണ സമിതി

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.