×
login
തീരദേശസേനയ്ക്ക് ആധുനിക നിരീക്ഷണ കപ്പലെത്തി; ഐസിജിഎസ് സാക്ഷം ഇനി കൊച്ചി യൂണിറ്റിനൊപ്പം

ആധുനിക സംവിധാനങ്ങളോടെയുള്ള ഐസിജിഎസ് സാക്ഷം എന്ന കപ്പലാണ് ഫോര്‍ട്ട് കൊച്ചിയിലെ കോസ്റ്റ് ഗാര്‍ഡ് - നാല് ആസ്ഥാനത്ത് എത്തിയത്. സുരക്ഷാ നിരീക്ഷണം, കടല്‍ അപകടങ്ങളില്‍ രക്ഷാദൗത്യം, കടലിലെ എണ്ണ ചോര്‍ച്ച കണ്ടെത്തല്‍ തുടങ്ങിയവയാണ് പ്രധാന ദൗത്യങ്ങള്‍. കൂടാതെ അഗ്‌നിശമന സംവിധാനങ്ങളുമുണ്ട്.

മട്ടാഞ്ചേരി: തീരസുരക്ഷ ശക്തമാക്കാനായി ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ് കൊച്ചി യൂണിറ്റിനു പുതിയ കപ്പല്‍ എത്തി. ആധുനിക സംവിധാനങ്ങളോടെയുള്ള ഐസിജിഎസ് സാക്ഷം എന്ന കപ്പലാണ് ഫോര്‍ട്ട് കൊച്ചിയിലെ കോസ്റ്റ് ഗാര്‍ഡ് - നാല് ആസ്ഥാനത്ത് എത്തിയത്. സുരക്ഷാ നിരീക്ഷണം, കടല്‍ അപകടങ്ങളില്‍ രക്ഷാദൗത്യം, കടലിലെ എണ്ണ ചോര്‍ച്ച കണ്ടെത്തല്‍ തുടങ്ങിയവയാണ് പ്രധാന ദൗത്യങ്ങള്‍. കൂടാതെ അഗ്‌നിശമന സംവിധാനങ്ങളുമുണ്ട്.

നൂറ് മീറ്റര്‍ നീളവും 25 മീറ്ററിലേറെ വീതിയുമുള്ള സാക്ഷ്യം കപ്പലിന് ഇരട്ട എന്‍ജിനുള്ള ഒരു ഹെലികോപ്ടറും നാല് അതിവേഗ ബോട്ടുകളും സൂക്ഷിക്കാനും പ്രവര്‍ത്തിപ്പിക്കാനുമുള്ള സൗകര്യങ്ങളും സംവിധാനങ്ങളുമുണ്ട്. ഇന്നലെ ഗോവയില്‍നിന്ന് എത്തിച്ച കപ്പലിനെ കോസ്റ്റ് ഗാര്‍ഡ് ഉന്നതര്‍, നാവിക സേനാധികൃതര്‍ തുടങ്ങിയവര്‍ അടങ്ങിയ സംഘം സ്വീകരിച്ചു.

    comment

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.